121

Powered By Blogger

Friday, 14 February 2020

സെന്‍സെക്‌സ് 202 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടർച്ചയായി രണ്ടാമത്തെ ദിവസവും ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 202.05 പോയന്റ് നഷ്ടത്തിൽ 41,257.74ലിലും നിഫ്റ്റി 61.20 പോയന്റ് താഴ്ന്ന് 12,133.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 901 ഓഹരികൾ നേട്ടത്തിലും 1589 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 170 ഓഹരികൾക്ക് മാറ്റമില്ല. ഗെയിൽ, ഭാരതി ഇൻഫ്രടെൽ, ഐഷർ മോട്ടോഴ്സ്, പവർഗ്രിഡ് കോർപ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. യെസ് ബാങ്ക്, ഭാരതി എയർടെൽ, യുപിഎൽ, എച്ച്സിഎൽ ടെക്, ബിപിസിഎൽ...

ഓഹരി വില കുതിച്ചു: രാധാകൃഷ്ണന്‍ ധമാനി സമ്പന്നരില്‍ അഞ്ചാമനായി

അവന്യു സൂപ്പർമാർട്ടിന്റെഓഹരി വില കുതിച്ചതോടെ രാജ്യത്തെ ഏറ്റവും സമ്പന്നനായ വ്യക്തികളിൽ അഞ്ചാമനായി രാധാകൃഷ്ണൻ ധമാനി. ഫെബ്രുവരി 14ലിലെ കണക്കുപ്രകാരം 13.30 ബില്യൺ ഡോളറാണ് ധമാനിയുടെ ആസ്തി. ഇതോടെ നിലവിൽ അഞ്ചാം സ്ഥാനത്തുണ്ടായിരുന്ന ലക്ഷ്മി മിത്തലിനെ അദ്ദേഹം മറികടന്നു. 13.10 ബില്യൺ ഡോളരാണ് ലക്ഷ്മി മിത്തലിന്റെ ആസ്തി. 10.9 ബില്യൺ ഡോളറുമായി ഗൗതം അദാനിയും 9.62 ബില്യൺ ഡോളറുമായി സുനിൽ മിത്തലും തൊട്ടുപിന്നിലുണ്ട്. ഫെബ്രുവരി 10ന് അവന്യു സൂപ്പർമാർട്ടിന്റെഓഹരി വില...

രാജ്യത്ത് ഒരുകോടിക്കുമുകളില്‍ വാര്‍ഷിക വരുമാനമുള്ളവര്‍ എത്രപേരുണ്ട്?

ഒരു കോടി രൂപ വാർഷിക വരുമാനമുള്ള എത്ര പ്രൊഫഷണൽസ് ഇന്ത്യയിലുണ്ടാകും? 2,200 പേർമാത്രം. 2018-19 സാമ്പത്തിക വർഷത്തെ ആദായനികുതി റിട്ടേൺ ഫയൽ ചെയ്ത കണക്കുകൾ പരിശോധിച്ചാണ് ഐടി വകുപ്പ് ഈ വിവരം പുറത്തുവിട്ടത്. ഇവരിൽ ഡോക്ടർമാരും ചാർട്ടേഡ് അക്കൗണ്ടന്റുമാരും വീക്കീൽമാരും മറ്റ് പ്രൊഫഷണലുകളും ഉൾപ്പെടും. നടപ്പ് സാമ്പത്തിക വർഷത്തിൽ 2018-19വർഷത്തെ വരുമാനം വെളിപ്പെടുത്തിക്കൊണ്ട് ആദായ നികുതി റിട്ടേൺ നൽകിയത് 5.78 കോടി പേരാണ്. ആദായ നികുതി വകുപ്പ് ട്വീറ്റ് ചെയ്തതതാണ്...

ജെ.എം. ഫിനാന്‍ഷ്യലിന്റെ മൂന്നാംഘട്ട കടപ്പത്ര വില്‍പന ആരംഭിച്ചു

കൊച്ചി : രാജ്യത്തെ പ്രമുഖ സാമ്പത്തിക സേവന ദാതാക്കളായ ജെ.എം. ഫിനാൻഷ്യലിന്റെ മൂന്നാം ഘട്ട കടപ്പത്ര വിൽപന ആരംഭിച്ചു. ലിസ്റ്റ് ചെയ്യപ്പെട്ടതും റെഡീം ചെയ്യാവുന്നതും ഓഹരിയാക്കാൻ കഴിയാത്തതുമായ സുരക്ഷിത കടപ്പത്രങ്ങളുടെ മൂന്നാം ഘട്ട പൊതു വിൽപനയാണ് ഇപ്പോൾ ആരംഭിച്ചിട്ടുള്ളത്. ജെ.എം. ഫിനാൻഷ്യലിന്റെ സബ്സിഡറി കമ്പനിയായ ജെ.എം. ഫിനാൻഷ്യൽ പ്രൊഡക്ടസ് ലിമിറ്റഡാണ് കടപ്പത്രങ്ങൾ പുറത്തിറക്കിയിട്ടുള്ളത്. 1000 രൂപ അടിസ്ഥാന വിലയും 100 കോടിയുടെ അടിസ്ഥാന മൂല്യവുമുള്ള കടപ്പത്രങ്ങളാണ്...