121

Powered By Blogger

Friday, 6 March 2015

ജി.കാര്‍ത്തിയേകന്റെ നില അതീവ ഗുരുതരം









Story Dated: Saturday, March 7, 2015 09:53



mangalam malayalam online newspaper

ബംഗലൂരു: ബംഗലൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ ആരോഗ്യനില അതീവ ഗുരുതരമായി. ശനിയാഴ്ച രാവിലെയോടെ നില വഷളാകുകയായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.. ഒരാഴ്ചയായി വെന്റിലേറ്ററിലാണ് കാര്‍ത്തികേയന്‍. കഴിഞ്ഞ ദിവസം കരള്‍ ഡയാലിസിസും നടത്തിയിരുന്നു.


കരള്‍ രോഗത്തെതുടര്‍ന്ന് അമേരിക്കയില്‍ നടത്തിയ വിദഗ്ധ ചികിത്സയ്ക്കു ശേഷം വീട്ടില്‍ വിശ്രമിക്കുന്നതിനിടെയാണ് കാര്‍ത്തികേയന്റെ ആരോഗ്യനില വീണ്ടും മോശമായത്. ഇതേതുടര്‍ന്ന് ബംഗലൂരുവിലെ എച്ച്.സി.ജി ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് ഓങ്കോളജി സ്‌പെഷാലിസറ്റി സെന്ററില്‍ പ്രവേശിപ്പിച്ചത്.










from kerala news edited

via IFTTT

സമുദ്രാതിര്‍ത്തി ലംഘിച്ചാല്‍ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വെടിവയ്‌ക്കും; റെനില്‍ വിക്രമസിംഗെ









Story Dated: Saturday, March 7, 2015 08:47



mangalam malayalam online newspaper

ചെന്നൈ: സമുദ്രാതിര്‍ത്തി ലംഘിച്ചാല്‍ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വെടിവയ്‌ക്കുക തന്നെ ചെയ്യുമെന്ന്‌ ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ. ഇത്‌ ഒഴിവാക്കണമെങ്കില്‍ അതിര്‍ത്തി ലംഘിക്കാതിരിക്കുകയാണ്‌ വേണ്ടതെന്നും ശ്രീലങ്കന്‍ പ്രധാനമന്ത്രി മുന്നറിയിപ്പ്‌ നല്‍കുന്നു.


ഇന്ത്യയുടെയും ശ്രീലങ്കയുടെയും മത്സ്യത്തൊഴിലാളികള്‍ തമ്മിലുളള ചര്‍ച്ച നടക്കുന്ന അവസരത്തിലാണ്‌ വിക്രമസിംലെയുടെ ശക്‌തമായ പ്രതികരണം വന്നിരിക്കുന്നത്‌. അടുത്തയാഴ്‌ച പ്രധാനമന്ത്രി നരേന്ദ്ര മോഡി ശ്രീലങ്ക സന്ദര്‍ശിക്കാനിരിക്കുകയാണെന്നതും ശ്രദ്ധേയമാണ്‌.


ആരെങ്കിലും തന്റെ വീട്ടില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ചാല്‍ അവരെ വെടിവയ്‌ക്കാന്‍ അവകാശമുണ്ട്‌. വെടിയേറ്റ്‌ അക്രമി മരിച്ചാല്‍ തനിക്ക്‌ നിയമ പരിരക്ഷയുണ്ടായിരിക്കുമെന്നും ശ്രീലങ്കന്‍ നിലപാട്‌ വ്യക്‌തമാക്കി റെനില്‍ തമിഴ്‌ ചാനല്‍ തന്തിക്ക്‌ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. തങ്ങളുടെ സമുദ്രാതിര്‍ത്തിക്കുളളില്‍ ജാഫ്‌നയില്‍ നിന്നുളള മത്സ്യത്തൊഴിലാളികളെ മാത്രമേ അനുവദിക്കൂ. ഇന്ത്യക്കാര്‍ സ്വന്തം അതിര്‍ത്തിക്കുളളില്‍ നില്‍ക്കണം. അതിര്‍ത്തി ലംഘിക്കുന്ന മത്സ്യത്തൊഴിലാളികളെ വെടിവയ്‌ക്കുന്നത്‌ മനുഷ്യാവകാശലംഘനമല്ല എന്നും റെനില്‍ കൂട്ടിച്ചേര്‍ത്തു.


കച്ചത്തീവിനെ കുറിച്ചുളള വിവാദം അവസാനിച്ചതാണ്‌. അത്‌ ശ്രീലങ്കയുടെ ഭാഗമാണെന്ന്‌ ഇന്ത്യയും അംഗീകരിച്ചതായാണ്‌ മനസ്സിലാക്കുന്നത്‌. ബാക്കിയെല്ലാം തമിഴ്‌നാട്‌ രാഷ്‌ട്രീയത്തിന്റെ ഭാഗമാണ്‌.


ഇന്ത്യയുമായും ചൈനയുമായും ശ്രീലങ്കയുടെ ബന്ധം വ്യത്യസ്‌തമാണെന്ന്‌ റെനില്‍ വിക്രമ സിംഗെ പ്രതികരിച്ചു. 2009 ല്‍ എല്‍ടിടിക്കെതിരെയുളള യുദ്ധത്തില്‍ ഇന്ത്യ നല്‍കിയ സഹായം വിസ്‌മരിക്കനാവില്ല. അതേസമയം, തമിഴ്‌ വംശജരെ ശ്രീലങ്കന്‍ സര്‍ക്കാര്‍ കൂട്ടക്കൊല ചെയ്‌തുവെന്ന വടക്കന്‍ പ്രവിശ്യ പാസാക്കിയ പ്രമേയത്തെ അദ്ദേഹം എതിര്‍ത്തു. യുദ്ധത്തില്‍ എല്ലാ വിഭാഗത്തിലുളളവരും മരിച്ചു. തമിഴരുടെയത്രയും തന്നെ മുസ്ലീങ്ങളും സിംഹളരും മരിച്ചിട്ടുണ്ട്‌.


2005 തെരഞ്ഞെടുപ്പില്‍ മഹീന്ദ രജപക്‌സെ എല്‍ടിടി നേതാവ്‌ വേലുപ്പിളള പ്രഭാകരന്‌ പണം നല്‍കിയെന്നും വിക്രമസിംഗെ ആരോപിച്ചു. അന്ന്‌ ജാഫ്‌നയിലുളളവരെ വോട്ടുചെയ്യാന്‍ അനുവദിച്ചിരുന്നുവെങ്കില്‍ 2009 യുദ്ധം ഒഴിവാക്കാന്‍ കഴിയുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.










from kerala news edited

via IFTTT

പതിനേഴ് പാട്ടുകളുമായി ഒരു സിനിമ, 'വാനവില്‍ വാഴ്‌കൈ'









ഒരു സിനിമ, പതിനേഴ് പാട്ടുകള്‍.....'വാനവില്‍ വാഴ്‌കൈ' എന്ന പുതിയ തമിഴ് ചിത്രം വ്യത്യസ്തമാകുന്നത് ഇങ്ങനെയാണ്. 'സുബ്രഹ്മണ്യപുരം' എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലെ 'കണ്‍കണ്‍ മിരണ്ടാല്‍' എന്ന ഗാനമൊരുക്കിയ സംഗീത സംവിധായകന്‍ ജയിംസ് വസന്തനാണ് ഈ സിനിമയുടെ ശില്‍പി. ക്യാംപസ് കഥ പറയുന്ന മ്യൂസിക്കല്‍ ചിത്രത്തില്‍ പാട്ടുകള്‍ പാടുന്നത് ഇതില്‍ അഭിനയിക്കുന്ന താരങ്ങള്‍ തന്നെയെന്ന പ്രത്യേകതയും ഉണ്ട്.

'വാനവില്‍ വാഴ്‌കൈ വിദേശ രീതിയിലുള്ള സിനിമയായിരിക്കുമെന്ന്് ജയിംസ് വസന്തന്റെ വാക്കുകള്‍. ദീര്‍ഘകാലമായുള്ള ആഗ്രഹം സഫലമാകുന്നതിന്റെ സന്തോഷത്തിലാണ് വസന്തന്‍. കൊടൈക്കനാലില്‍ ചര്‍ച്ച് ക്വയറുകളില്‍ പാടിയിരുന്ന ജയിംസ് വസന്തനെ സംവിധായകന്‍ ശശികുമാറാണ് സുബ്രഹ്മണ്യപുരത്തിലൂടെ തമിഴകത്തിനു പരിചയപ്പെടുത്തിയത്. ആറു മാസം കൊണ്ടാണ് സ്വന്തം ചിത്രത്തിനു വസന്തന്‍ കഥ എഴുതി തീര്‍ത്തത്. സംഗീത റിയാലിറ്റി ഷോകളിലൂടെ വന്ന പുതുമുഖങ്ങളാണ് പ്രധാന വേഷത്തില്‍ അഭിനയിക്കുന്നത്. ഹിപ് ഹോപ് മുതല്‍ റോക്ക് വരെ എല്ലാ പാട്ടുകളും ചിത്രത്തില്‍ ഉണ്ട്. കഥ, തിരക്കഥ, സംഗീതം, ഗാനരചന, സംവിധാനം എല്ലാം ജയിംസ് വസന്തന്‍ തന്നെയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.





യുവജനോത്സവത്തിനായി വിവിധ കോളേജുകളില്‍ നിന്ന് ഒരുമിക്കുന്ന യുവത്വത്തിന്റെ കഥ പറയുന്നതാണ് ചിത്രം. പ്രമുഖ കര്‍ണ്ണാട്ടിക് സംഗീതജ്ഞ സൗമ്യ നായികയായി അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തില്‍ അഞ്ച് നടന്മാരും അഞ്ച് നടിമാരുമാണുള്ളത്. ജിതിന്‍ രാജ്, കസാന്‍ഡ്ര പ്രേംജി, രാധിക ജോര്‍ജ്ജ് എന്നീ മലയാളി താരങ്ങളും ചിത്രത്തിലുണ്ട്. ഓഷ്യാന എ.ജെ.ആര്‍ സിനി ആര്‍ട്ട്‌സ് നിര്‍മ്മിക്കുന്ന ചിത്രം വിന്‍ഡ് സ്‌ക്രീന്‍സ് പ്രൈ.ലിമിറ്റഡാണ് കേരളത്തില്‍ വിതരണം ചെയ്യുന്നത്. ഈ മാസം 13നാണ് ചിത്രം റിലീസ് ചെയ്യുന്നത്.









from kerala news edited

via IFTTT

യുവാവിനെ തട്ടിക്കൊണ്ടു പോയി ഫ്‌ളൈ ഓവറില്‍ നിന്നും താഴേയ്‌ക്കെറിഞ്ഞു കൊന്നു









Story Dated: Saturday, March 7, 2015 08:38



mangalam malayalam online newspaper

മുംബൈ: ട്രക്ക്‌ പാര്‍ക്കു ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ കലഹത്തെ തുടര്‍ന്ന്‌ നാലു ട്രക്ക്‌ തൊഴിലാളികള്‍ ചേര്‍ന്ന്‌ 24 കാരനെ തട്ടിക്കൊണ്ടുപോയി 35 അടി ഉയരമുള്ള ഫ്‌ളൈ ഓവറിന്‌ മുകളില്‍ നിന്നും താഴേയ്‌ക്ക് എറിഞ്ഞു കൊന്നു. മുംബൈയിലെ സെവ്‌റീയില്‍ നിന്നും തട്ടിക്കൊണ്ടു വരികയും വകോല ഫ്‌ളൈ ഓവറിന്‌ മുകളില്‍ നിന്നും താഴേയ്‌ക്ക് എറിയുകയുമായിരുന്നു. പ്രതികള്‍ അറസ്‌റ്റിലായിട്ടുണ്ട്‌.


അഷ്‌ഫക്ക്‌ മുജാവര്‍ എന്ന യുവാവിനാണ്‌ ജീവന്‍ നഷ്‌ടമായത്‌. ചെഡിലാല്‍ ഗൗര്‍ (30), ദിനേശ്‌ യാദവ്‌ (24) എന്നീ ഡ്രൈവര്‍മാരും നാരായണ്‍ യാദവ്‌ (22) ശൈലേഷ്‌ യാദവ്‌ (19) എന്നിവരാണ്‌ പിടിയിലായത്‌. എല്ലാവരും ഉത്തര്‍പ്രദേശില്‍ നിന്നുള്ളവരാണ്‌. ഇവരെ സെവ്‌റീ പോലീസ്‌ ആണ്‌ അറസ്‌റ്റ് ചെയ്‌തത്‌.


മാര്‍ച്ച്‌ 4 ന്‌ വകോലാ പോലീസാണ്‌ അഷ്‌ഫക്കിന്റെ മൃതദേഹം കണ്ടെത്തിയത്‌. അപകട മരണമായിട്ടായിരുന്നു ഇവര്‍ തുടക്കത്തില്‍ പരിഗണിച്ചിരുന്നത്‌. എന്നാല്‍ ഇയാളെ കാണ്മാനില്ലെന്ന്‌ കാണിച്ച്‌ മാര്‍ച്ച്‌ 3 ന്‌ അഷ്‌ഫക്കിന്റെ സഹോദരന്‍ സാവ്‌റീ പോലീസില്‍ പരാതി നല്‍കുകയും നാലു പേര്‍ തട്ടിക്കൊണ്ടു പോയെന്ന്‌ സംശയിക്കുന്നവരുടെ പേര്‌ സഹിതം പരാതിയില്‍ രേഖപ്പെടുത്തുകയും ചെയ്‌തിരുന്നു.


ഇതേ തുടര്‍ന്ന്‌ മൃതദേഹത്തിന്റെ ചിത്രം വകോല പോലീസ്‌ മറ്റ്‌ സ്‌റ്റേഷനുകളിലേക്ക്‌ അയയ്‌ക്കുകയും ചെയ്‌തിരുന്നു. ഇതില്‍ നിന്നാണ്‌ മൃതദേഹം തിരിച്ചറിഞ്ഞത്‌. ഇതേ തുടര്‍ന്ന്‌ നടത്തിയ അന്വേഷണത്തില്‍ പ്രതികളുമായി അഷ്‌ഫക്കിന്‌ ചില പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നതായി കണ്ടെത്തി. വാഹനം പാര്‍ക്ക്‌ ചെയ്യുന്നതും അവിടെ വെച്ച്‌ ഭക്ഷണം പാകം ചെയ്യുന്നതിനും പ്രതികളുമായി അഷ്‌ഫക്ക്‌ നിരന്തരം കലഹിക്കുക പതിവായിരുന്നു. സംഭവ ദിവസവും ഇത്‌ ഉണ്ടായി. തുടര്‍ന്ന്‌ മദ്യ ലഹരിയില്‍ ആയിരുന്ന പ്രതികള്‍ അഷ്‌ഫക്കിനെ ക്രൂരമായി മര്‍ദ്ദിക്കുകയും ട്രക്കിന്റെ മുന്‍ സീറ്റിലേക്ക്‌ വലിച്ചു കയറ്റിക്കൊണ്ടു പോകുകയുമായിരുന്നു.


വഴിയില്‍ ഉടനീളം ഇവര്‍ അഷ്‌ഫക്കിനെ മര്‍ദ്ദിച്ചു കൊണ്ടിരുന്നു. ഇതിനിടയില്‍ ട്രക്ക്‌ വകോല ഫ്‌ളൈ ഓവറിന്‌ മുകളില്‍ എത്തുകയും നാലു പേരും ചേര്‍ന്ന്‌ താഴേയ്‌ക്ക് വലിച്ചെറിയുകയുമായിരുന്നു. അഷ്‌ഫക്കിന്റെ സഹോദരന്‍ നാലു പേരെയും കുറിച്ച്‌ നല്‍കിയ വിശദവിവരമാണ്‌ പ്രതികളെ കുടുക്കാന്‍ സഹായിച്ചതെന്ന്‌ പോലീസ്‌ പറഞ്ഞു.










from kerala news edited

via IFTTT

മകള്‍ക്ക്‌ വേണ്ടി 61 കാരിയായ മാതാവ്‌ കൊച്ചുമകള്‍ക്ക്‌ ജന്മം നല്‍കി









Story Dated: Saturday, March 7, 2015 08:09



mangalam malayalam online newspaper

ചെന്നൈ: ഒരു അബോര്‍ഷനും ഒരു അലസിപ്പോകലിനും പിന്നാലെ കുഞ്ഞിന്‌ വേണ്ടിയുള്ള പ്രതീക്ഷ നഷ്‌ടമായ യുവതിക്ക്‌ മാതാവ്‌ തുണയായി. മകളുടെ കുഞ്ഞിന്‌ വേണ്ടി അമ്മ ഗര്‍ഭപാത്രം നല്‍കി. തമിഴ്‌നാട്ടിലെ 27 കാരി സീതാലക്ഷ്‌മിയെ സഹായിക്കാന്‍ എത്തിയത്‌ 61 കാരിയായ മാതാവായിരുന്നു. കഴിഞ്ഞ നവംബറില്‍ 2.7 കിലോ തൂക്കമുള്ള പെണ്‍കുഞ്ഞിന്‌ മുത്തശ്ശി ജന്മം നല്‍കി.


ചെന്നൈയിലെ ആകാശ്‌ ഫെര്‍ട്ടിലിറ്റി സെന്ററിലായിരുന്നു ഈ കൗതുകം. വിവാഹത്തിന്‌ പിന്നാലെ മാതാവാകാനുള്ള സാഹചര്യങ്ങളെല്ലാം സീതാലക്ഷ്‌മിയില്‍ നിന്നും തട്ടിത്തെറുപ്പിച്ച വിധി വേറൊരു രീതിയില്‍ സ്വന്തം രക്‌തത്തില്‍ നിന്നു തന്നെ ആ ഭാഗ്യം നല്‍കുകയായിരുന്നു. 2013 ല്‍ വിവാഹത്തിന്‌ പിന്നാലെ ഗര്‍ഭിണി ആയെങ്കിലും ജീവന്‍ തന്നെ അപകടമാകുന്ന വിധത്തിലേക്ക്‌ കാര്യങ്ങള്‍ എത്തിയതോടെ ഗര്‍ഭപാത്രം തന്നെ എടുത്തു മാറ്റേണ്ടി വന്നു.


കുഞ്ഞിനെ താലോലിക്കാനുള്ള ഉല്‍ക്കടമായ ആഗ്രഹം വാടക അമ്മയെ തേടാന്‍ ദമ്പതികളെ നിര്‍ബ്ബന്ധിച്ചു. വാടക അമ്മയ്‌ക്കായി എട്ടു ലക്ഷം രൂപ വരെ ചെലവഴിക്കാന്‍ ദമ്പതികള്‍ തയ്യാറായിരുന്നു. എന്നാല്‍ നീക്കവും ഫലം കണ്ടില്ല. ഇതോടെയാണ്‌ എല്ലാ കാര്യങ്ങളിലും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന മാതാവ്‌ തന്നെ മകളുടേയും ഭര്‍ത്താവിന്റെയും സ്വപ്‌ന സാക്ഷാത്‌ക്കാരത്തിനായി രംഗത്ത്‌ വന്നത്‌. കൊച്ചുമകളെ സൂക്ഷിക്കാന്‍ തയ്യാറായി മുത്തശ്ശി വന്നതോടെ കാര്യങ്ങള്‍ എളുപ്പമായി.


രണ്ടു മാസം നീണ്ട ഹോര്‍മോണ്‍ ചികിത്സയ്‌ക്ക് ശേഷമാണ്‌ കൊച്ചുമകളെ വഹിക്കാന്‍ തക്ക വിധത്തില്‍ മുത്തശ്ശിയെ സജ്‌ജമാക്കിയത്‌. പ്രത്യേക ചികിത്സകള്‍ക്കും പരിശോധനകള്‍ക്കും ശേഷം നാലാം മാസം ഭ്രൂണം നിക്ഷേപിച്ചു. ഒമ്പതു മാസത്തിന്‌ ശേഷം ഇവര്‍ ഒരു പെണ്‍കുഞ്ഞിന്‌ ജന്മം നല്‍കി. ഇതിലൂടെ നാലു മാസം പേരക്കുഞ്ഞിനെ മുലയൂട്ടാനുള്ള ഭാഗ്യം കൂടി സീതാലക്ഷ്‌മിയുടെ മാതാവിന്‌ കിട്ടിയിരിക്കുകയാണ്‌.


(ഉപയോഗിച്ചിട്ടുള്ളത്‌ പ്രതീകാത്മക ചിത്രം)










from kerala news edited

via IFTTT

അംഗന്‍വാടി സമരത്തില്‍ നിന്ന്‌ വിട്ടുനില്‍ക്കും











Story Dated: Saturday, March 7, 2015 01:52


മണ്ണാര്‍ക്കാട്‌: അംഗന്‍വാടി ജീവനക്കാരുടെ സമരത്തില്‍ ഐ.എന്‍.ടി.യുസിയുടെ കീഴിലുളള സംഘടന പങ്കെടുക്കുന്നില്ലെന്ന്‌ ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. മാര്‍ച്ച്‌ ഒന്‍പതിന്‌ നടക്കുന്ന അംഗന്‍വാടികള്‍ അടച്ചിട്ടുകൊണ്ടുളള സമരത്തില്‍ നിന്ന്‌ വിട്ടുനില്‍ക്കാനാണ്‌ ഇന്ത്യന്‍ നാഷണല്‍ അംഗന്‍വാടി എംപ്ലോയീസ്‌ ഫെഡറേഷന്‍ ജില്ലാ കമ്മിറ്റി തീരുമാനിച്ചത്‌.


ജീവനക്കാര്‍ക്ക്‌ ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച സഹചര്യത്തിലാണ്‌ ഈ തീരുമാനമെന്ന്‌ ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. ജില്ലാ വര്‍ക്കിംഗ്‌ പ്രസിഡന്റ്‌ വി. അബ്‌ദുള്ളക്കുട്ടി അധ്യക്ഷത വഹിച്ചു. ആര്‍. നാരായണന്‍, പി. വിനോദിനി, ശിരോമണി, കെ.വി. ലതിക, ഉഷാമണി, സരോജാദേവി, ബിന്ദു, രേണുകാദേവി, ലക്ഷ്‌മി, പി. പ്രീത, കദീജ, ലൈല, കുഞ്ഞമ്മ, ബീനാകുമാരി, കെ.പി. സരസ്വതി, സി.പി. കനകം സംസാരിച്ചു.










from kerala news edited

via IFTTT

പോസ്‌റ്ററുകളും ബാനറുകളും നശിപ്പിക്കുന്നു











Story Dated: Saturday, March 7, 2015 01:52


ആനക്കര: കുമരനല്ലൂരില്‍ പോസ്‌റ്ററുകളും ബാനറുകളും നശിപ്പിക്കല്‍ വ്യാപകമാകുന്നു. കഴിഞ്ഞ ദിവസം അമൃതാനന്ദമയി ദേവിയുടെ താനൂര്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട്‌ കുമരനല്ലൂരില്‍ സ്‌ഥാപിച്ച ബോര്‍ഡ്‌ മോഷണം പോയിരുന്നു. രാഷ്‌ട്രീയ പാര്‍ട്ടികളുടേയും ക്ഷേത്ര ഉത്സവാഘോഷങ്ങളുടേയും വരെ പോസ്‌റ്ററുകള്‍ വികൃതമാക്കുകയോ നശിപ്പിക്കുകയോ ചെയ്യുന്ന പ്രവണത ഏറെ നാളായി കുമരനല്ലൂരിലും പരിസര പ്രദേശങ്ങളിലും വ്യാപകമാണ്‌. അര്‍ധരാത്രിക്ക്‌ ശേഷമാണ്‌ ബാനറുകളും മറ്റും നഷ്‌ടപ്പെടുന്നത്‌. പോലീസ്‌ നൈറ്റ്‌ പട്രോളിംങ്ങ്‌ ശകതമാക്കണമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം.










from kerala news edited

via IFTTT

അംഗന്‍വാടി കെട്ടിടത്തിന്റെ ഉദ്‌ഘാടനം വൈകുന്നു











Story Dated: Saturday, March 7, 2015 01:52


ആനക്കര: കപ്പൂര്‍ പഞ്ചായത്തിലെ ചൂളാണി അംഗന്‍വാടിയുടെ പുതിയ കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാക്കി മ ാസങ്ങള്‍ കഴിഞ്ഞിട്ടും ഉദ്‌ഘാടനം നടത്തിയില്ല. അംഗന്‍വാടിയുടെ പ്രവര്‍ത്തനം ഇപ്പോഴും വാടകകെട്ടിടത്തില്‍ തന്നെ. 2012-2013 വര്‍ഷത്തിലെ 5.65 ലക്ഷം രൂപയുടെ ഫണ്ട്‌ ഉപയോഗിച്ചാണ്‌ കെട്ടിട നിര്‍മ്മാണം ആരംഭിച്ചത്‌. എന്നാല്‍, കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കിയെങ്കിലും ഇത്‌ ഉദ്‌ഘാടനം നടത്താതെ നീട്ടി കൊണ്ടു പോകുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ആരംഭിച്ച അംഗന്‍വാടി അന്ന്‌ മുതല്‍ വാടക കെട്ടിടത്തിലായിരുന്നു.


പിന്നീട്‌ നാട്ടുകാര്‍ 75,000 രൂപ പിരിവെടുത്ത്‌ മൂന്ന്‌ സെന്റ്‌ സ്‌ഥലം വാങ്ങി കെട്ടിടം നിര്‍മ്മിക്കാന്‍ തൃത്താല ബ്ലോക്ക്‌ പഞ്ചായത്തിനെ സമീപിച്ചത്‌. തുടര്‍ന്നാണ്‌ ഇതിനാവശ്യമായി ഫണ്ട്‌ അനുവദിച്ചത്‌. എന്നാല്‍, കെട്ടിട നിര്‍മ്മാണം യഥാസമയം പൂര്‍ത്തിയാക്കിയെങ്കിലും ഇവിടെ ചുറ്റുമതില്‍ ഇല്ലാത്തത്‌ കുട്ടികളുടെ സുരക്ഷക്ക്‌ ഭീഷണിയാകുമെന്നതിനാല്‍ ചുറ്റുമതില്‍ നിര്‍മ്മാണത്തിന്‌ കപ്പൂര്‍ പഞ്ചായത്ത്‌ ഫണ്ട്‌ അനുവദിക്കുകയായിരുന്നു. എന്നാല്‍, ഇതിന്റെ നിര്‍മ്മാണം വൈകിയതാണ്‌ ഇപ്പോള്‍ കെട്ടിടം തുറന്ന്‌ കൊടുക്കുന്നതിന്‌ തടസമായത്‌. മഴയ്‌ക്ക് മുമ്പ്‌ ചുറ്റുമതില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി അംഗന്‍വാടി ഉദ്‌ഘാടനം ചെയ്യണമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം.










from kerala news edited

via IFTTT

സാദിഖലി ശിഹാബ്‌ തങ്ങള്‍ക്ക്‌ ഫിലിപ്പൈനില്‍ പ്രൗഢോജ്വല സ്വീകരണം











Story Dated: Saturday, March 7, 2015 01:52


മലപ്പുറം: ഫിലിപ്പന്‍സ്‌ തലസ്‌ഥാനമായ മനിലയില്‍ നടക്കുന്നു പതിമൂന്നാമത്‌ ഇന്റര്‍നാഷണല്‍ കള്‍ച്ചറല്‍ ആന്റ്‌ ലാന്‍ഗ്വേജ്‌ ഫൈസ്‌റ്റിവലില്‍ ഇന്ത്യന്‍ പ്രതിനിധി സംഘത്തോടൊപ്പം പാണക്കാട്‌ സാദിഖലി ശിഹാബ്‌ തങ്ങളും പങ്കെടുത്തു. ഫിലിപ്പൈന്‍ ഗവണ്‍മെന്റെും ഡല്‍ഹിയിലെ ഇന്തോ-ടര്‍കിഷ്‌ ഫൗണ്ടേഷനും സംയുക്‌തമായാണ്‌ ഫെസ്‌റ്റിവല്‍ സംഘടപ്പിക്കുന്നത്‌.


വിവിധ രാജ്യങ്ങളിലെ ഭാഷയുടെ വിനിയോഗവും സാംസ്‌കാരിക വൈവിധ്യങ്ങളും സമാധാനത്തിനും മാനവികതക്കും പ്രയോജനപ്പെടുത്താന്‍ ഫെസ്‌റ്റിവല്‍ ആഹ്വാനം ചെയ്‌തു. സംസ്‌കാരത്തിന്‌ വര്‍ണ്ണം നല്‍കുന്നത്‌ ഭാഷയാണെന്നും യുദ്ധത്തിനല്ല സ്‌നേഹത്തിനാണ്‌ അത്‌ ഉപയോഗപ്പെടുത്തേണ്ടതെന്നും ഫെസ്‌റ്റിവലില്‍ പങ്കെടുത്ത തങ്ങള്‍ അഭിപ്രായപ്പെട്ടു.


ഫിലിപ്പൈന്‍ പാര്‍ലമെന്റ്‌ സ്‌പീക്കര്‍ ശാനീ ബെല്‍മോന്‍ഡേ, ഇന്ത്യന്‍ അംബാസിഡര്‍ അല്‍തൈ, ഫിലിപ്പൈന്‍ ആര്‍മി കമാന്‍ഡര്‍ എന്നിവര്‍ സംഘത്തെ സ്വീകരിച്ചു. സത്യബാല്‍ സിംഗ്‌ എം.പി, ശഅ്‌ബാന്‍ കുക്ക്‌ തുര്‍ക്കി, രാജീവ്‌ ടൂലി എന്നിവരായിരുന്നു ഇന്ത്യന്‍ സംഗത്തിലെ പ്രമുഖര്‍.










from kerala news edited

via IFTTT

വരുമാനം കുറവുള്ള 'എന്‍ആര്‍ഐ'കാര്‍ക്കും ഇനി ബിപിഎല്‍ ആനുകൂല്യം








വരുമാനം കുറവുള്ള 'എന്‍ആര്‍ഐ'കാര്‍ക്കും ഇനി ബിപിഎല്‍ ആനുകൂല്യം


Posted on: 06 Mar 2015


കളമശ്ശേരി: റേഷന്‍കാര്‍ഡില്‍ എന്‍ആര്‍ഐ എന്ന് പതിച്ചിട്ടുണ്ടെങ്കിലും അര്‍ഹതപ്പെട്ടവര്‍ക്ക് ബിപിഎല്‍ ആനുകൂല്യമടക്കമുള്ളവ ഇനി ലഭിക്കും. വരുമാന സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഗള്‍ഫില്‍നിന്നും മറ്റും മടങ്ങിയെത്തിയവരുടെ ദീര്‍ഘകാല ആവശ്യമായിരുന്നു ഇത്.

വിദേശത്തുള്ളവരുടെയും മുന്‍പ് വിദേശത്തായിരുന്നവരുടെയും കാര്‍ഡുകളിലാണ് എന്‍ആര്‍ഐ എന്ന് രേഖപ്പെടുത്തുന്നത്. ഇത്തരക്കാര്‍ക്ക് നാളിതുവരെ ബിപിഎല്‍ ആനുകൂല്യങ്ങള്‍ ലഭിച്ചിരുന്നില്ല. വിദേശത്തു പോയവര്‍ ധനവാന്മാരാണെന്ന കാഴ്ചപ്പാടിലായിരുന്നു ഇത്.

എന്നാല്‍, ഗള്‍ഫില്‍ അടിമപ്പണി ചെയ്തവരടക്കം ഒട്ടേറെപ്പേര്‍ നാട്ടിലെത്തി കടുത്ത ദാരിദ്ര്യത്തില്‍ കഴിയുന്നുണ്ട്. തൊഴില്‍തട്ടിപ്പിനിരയായി ദുരിതമനുഭവിച്ചവരും ഇക്കൂട്ടത്തില്‍ പെടുന്നുണ്ട്.


വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയാണ് ഇതിന് പരിഹാരം കണ്ടിരിക്കുന്നത്.

എന്‍ആര്‍ഐ എന്ന് രേഖപ്പെടുത്തിയ കാര്‍ഡില്‍ പേരുള്ളവര്‍ അവരുടെ സ്ഥലത്തെ വില്ലേജ് ഓഫീസറില്‍നിന്ന് ബിപിഎല്‍ ആണെന്നുള്ള വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഈ വരുമാന സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ അര്‍ഹരായവര്‍ക്ക് ആനുകൂല്യം നല്‍കുന്നതിനാണ് നഗരകാര്യമന്ത്രി മഞ്ഞളാംകുഴി അലിയുടെ അധ്യക്ഷതയില്‍ കൂടിയ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗം തീരുമാനിച്ചിരിക്കുന്നത്.












from kerala news edited

via IFTTT