121

Powered By Blogger

Friday, 6 March 2015

വരുമാനം കുറവുള്ള 'എന്‍ആര്‍ഐ'കാര്‍ക്കും ഇനി ബിപിഎല്‍ ആനുകൂല്യം








വരുമാനം കുറവുള്ള 'എന്‍ആര്‍ഐ'കാര്‍ക്കും ഇനി ബിപിഎല്‍ ആനുകൂല്യം


Posted on: 06 Mar 2015


കളമശ്ശേരി: റേഷന്‍കാര്‍ഡില്‍ എന്‍ആര്‍ഐ എന്ന് പതിച്ചിട്ടുണ്ടെങ്കിലും അര്‍ഹതപ്പെട്ടവര്‍ക്ക് ബിപിഎല്‍ ആനുകൂല്യമടക്കമുള്ളവ ഇനി ലഭിക്കും. വരുമാന സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഗള്‍ഫില്‍നിന്നും മറ്റും മടങ്ങിയെത്തിയവരുടെ ദീര്‍ഘകാല ആവശ്യമായിരുന്നു ഇത്.

വിദേശത്തുള്ളവരുടെയും മുന്‍പ് വിദേശത്തായിരുന്നവരുടെയും കാര്‍ഡുകളിലാണ് എന്‍ആര്‍ഐ എന്ന് രേഖപ്പെടുത്തുന്നത്. ഇത്തരക്കാര്‍ക്ക് നാളിതുവരെ ബിപിഎല്‍ ആനുകൂല്യങ്ങള്‍ ലഭിച്ചിരുന്നില്ല. വിദേശത്തു പോയവര്‍ ധനവാന്മാരാണെന്ന കാഴ്ചപ്പാടിലായിരുന്നു ഇത്.

എന്നാല്‍, ഗള്‍ഫില്‍ അടിമപ്പണി ചെയ്തവരടക്കം ഒട്ടേറെപ്പേര്‍ നാട്ടിലെത്തി കടുത്ത ദാരിദ്ര്യത്തില്‍ കഴിയുന്നുണ്ട്. തൊഴില്‍തട്ടിപ്പിനിരയായി ദുരിതമനുഭവിച്ചവരും ഇക്കൂട്ടത്തില്‍ പെടുന്നുണ്ട്.


വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയാണ് ഇതിന് പരിഹാരം കണ്ടിരിക്കുന്നത്.

എന്‍ആര്‍ഐ എന്ന് രേഖപ്പെടുത്തിയ കാര്‍ഡില്‍ പേരുള്ളവര്‍ അവരുടെ സ്ഥലത്തെ വില്ലേജ് ഓഫീസറില്‍നിന്ന് ബിപിഎല്‍ ആണെന്നുള്ള വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഈ വരുമാന സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ അര്‍ഹരായവര്‍ക്ക് ആനുകൂല്യം നല്‍കുന്നതിനാണ് നഗരകാര്യമന്ത്രി മഞ്ഞളാംകുഴി അലിയുടെ അധ്യക്ഷതയില്‍ കൂടിയ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗം തീരുമാനിച്ചിരിക്കുന്നത്.












from kerala news edited

via IFTTT