121

Powered By Blogger

Friday, 6 March 2015

ക്ഷേത്ര ശ്രീകോവില്‍ കത്തിനശിച്ച സംഭവം: സത്യഗ്രഹം അവസാനിപ്പിച്ചു











Story Dated: Saturday, March 7, 2015 01:53


അടൂര്‍: പള്ളിക്കല്‍ ഇളമ്പള്ളില്‍ ഹിരണ്യനല്ലൂര്‍ മഹാദേവ ക്ഷേത്ര ശ്രീകോവില്‍ തീ കത്തി നശിച്ച സംഭവത്തില്‍ കുറ്റക്കാരെ അറസ്‌റ്റ്‌ ചെയ്യണമെന്ന്‌ ആവശ്യപ്പെട്ട്‌ ക്ഷേത്ര ഭരണസമിതിയുടെയും ഉപദേശക സമിതിയുടെയും നേതൃത്വത്തില്‍ നടത്തി വന്ന സത്യഗ്രഹ സമരം അവസാനിപ്പിച്ചു. ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ ഇടപെട്ടതിനെ തുടര്‍ന്ന്‌ ജില്ലാ കലക്‌ടര്‍ എസ്‌. ഹരികിഷോര്‍ ഇന്നലെ സമരക്കാരുമായി ചര്‍ച്ച നടത്തി.


ക്രൈംബ്രാഞ്ച്‌ അന്വേഷണം ഊര്‍ജിതമാക്കുമെന്ന്‌ എം.എല്‍.എയും കലക്‌ടറും സമരക്കാര്‍ക്ക്‌ ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ്‌ സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്‌. നിരാഹാരം അനുഷ്‌ഠിച്ച സുരേന്ദ്രന്‍പിള്ള, മണിക്കുട്ടന്‍ എന്നിവര്‍ക്ക്‌ എം.എല്‍.എ നാരങ്ങാനീര്‌ നല്‍കി. സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി ജയന്‍, മണ്ഡലം സെക്രട്ടറി ഡി. സജി, ക്ഷേത്ര ഭരണസമിതി പ്രസിഡന്റ്‌ സുരേഷ്‌ കുമാര്‍ കോട്ടൂര്‍, ഡിവൈ.എസ്‌.പി എ. നസിം, സി.ഐ എസ്‌. നന്ദകുമാര്‍, തഹസില്‍ദാര്‍ എസ്‌. രാജു, ഷാജഹാന്‍, നരേന്ദ്രനാഥന്‍പിള്ള എന്നിവര്‍ സംബന്ധിച്ചു.










from kerala news edited

via IFTTT