Story Dated: Saturday, March 7, 2015 01:53
തിരുവനന്തപുരം: ആറ്റുകാല്‍ ദേവീ ക്ഷേത്രത്തിലെ പത്തുദിവസം നീണ്ടുനിന്ന പൊങ്കാല മഹോത്സവത്തിന് ഭക്‌തിസാന്ദ്രമായ ക്ഷേത്രച്ചടങ്ങുകളോടെ ഇന്നലെ പരിസമാപ്‌തിയായി. പൊങ്കാലദിനം രാത്രി 847 കുത്തിയോട്ട ഭടന്മാരുമായി മണക്കാട്ട് ശാസ്‌താ ക്ഷേത്രത്തിലെത്തി അവിടുത്തെ ചടങ്ങുകള്‍ക്കു ശേഷം ആറ്റുകാല്‍ ദേവീ ക്ഷേത്രത്തില്‍ തിരിച്ചെത്തി.
തിരിച്ചുള്ള വരവില്‍ ഭക്‌തജനങ്ങള്‍ ആറ്റുകാലമ്മക്ക് ഭക്‌തിസാന്ദ്രമായ വരവേല്‍പ്പാണ് നല്‍കിയത്. പട്ടും മറ്റു പൂജാ സാധനങ്ങളും ഒരുക്കി അവര്‍ ദേവിയെ സ്വീകരിച്ചു. ക്ഷേത്രപരിസരം വന്‍ ഭക്‌തജനത്തിരക്കിലായിരുന്നു. രാത്രി 8.15 ന് കാപ്പഴിച്ച് 11.30 ന് കുരുതി തര്‍പ്പണത്തോടെ മഹോത്സവത്തിന് പരിസമാപ്‌തിയായി. ഇനി കുംഭമാസത്തിലെ പൂരംനാളും പൗര്‍ണമിയും ഒന്നിക്കുന്ന പൊങ്കാലദിനത്തിനായി ഒരുവര്‍ഷം നീളുന്ന കാത്തിരിപ്പ്.
from kerala news edited
via IFTTT