Story Dated: Saturday, March 7, 2015 01:52
പാലക്കാട്: ട്രെയിനില്‍ കടത്തിയ മൂന്ന് കിലോ കഞ്ചാവുമായി ഒറീസ സ്വദേശിയെ പിടികൂടി. ഒറീസ സ്വദേശി ബബ്ലു(20) വാണ് അറസ്‌റ്റിലായത്. ട്രെയിനില്‍ എത്തിയ ഇയാള്‍ കഞ്ചാവുമായി മലപ്പുറം ജില്ലയിലേക്ക് കടക്കാന്‍ ബസില്‍ കയറാന്‍ പോകുന്നതിനിടെ ഒലവക്കോട് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തുനിന്നാണ് റെയില്‍വേ സംരക്ഷണ സേനയും എക്‌സൈസ് സംഘവും സംയുക്‌തമായി പിടികൂടിയത്.
ഇന്നലെ ഉച്ചകഴിഞ്ഞാണ് സംഭവം. ആര്‍.പി.എഫ് സി.ഐ ജി. ചന്ദ്രശേഖരന്‍, ഹെഡ് കോണ്‍സ്‌റ്റബിള്‍ സജി അഗസ്‌റ്റിന്‍, കോണ്‍സ്‌റ്റബിള്‍ എ. നാസര്‍, എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്‌ടര്‍ ശ്രീകുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെയും കഞ്ചാവും പിടികൂടിയത്.
from kerala news edited
via IFTTT