Story Dated: Friday, March 6, 2015 03:05
കൊച്ചി: പോണേക്കരയില്‍ പത്താംക്ലാസ് വിദ്യാര്‍ഥി മുങ്ങിമരിച്ചു. ഇടപ്പള്ളി ചങ്ങമ്പുഴ അബനപ്പിള്ളി വീട്ടില്‍ മോഹനന്റെ മകന്‍ അജിത്ത് (15)ആണ് മരിച്ചത്. ഇടപ്പള്ളി ഗവ. ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയാണ് ഇന്നലെ ഉച്ചക്ക് 1.30ഓടെയായിരുന്നു സംഭവം. എസ്.എസ്.എല്‍.സി പരീക്ഷയ്‌ക്ക് ഹാള്‍ ടിക്കറ്റ് വാങ്ങി മടങ്ങിവരവെ പോണോക്കാവ് അമ്പല കുളത്തില്‍ സുഹൃത്തുക്കളുമൊത്ത് കുളിക്കാനിറങ്ങിയ അജിത് മുങ്ങിമരിക്കുകയായിരുന്നു.
അജിത്തിനെ രക്ഷിക്കാന്‍ സുഹൃത്തുക്കള്‍ ശ്രമിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. നാട്ടുകാരും ഫയര്‍ഫോഴ്‌സുമെത്തി. 3.30 ഓടെ കുട്ടിയെ പുറത്തെടുത്തു. പത്മിനിയാണ് അമ്മ. ഇടപ്പള്ളി ഗവ. യു.പി.എസ് അഞ്ചാം ക്ലാസ് വിദ്യാര്‍ഥി അജയ് സഹോദരനാണ്. മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്.
from kerala news edited
via IFTTT