റെക്കറിങ്് ഡെപ്പോസിറ്റിലെ പലിശയ്ക്കും ഇനി ടിഡിഎസ്
അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ച 2015ലെ ബജറ്റിലാണ് ബാങ്ക്, പോസ്‌റ്റോഫീസ് എന്നിവിടങ്ങളിലെ ആവര്‍ത്തന നിക്ഷേപത്തിന് ടിഡിഎസ് ബാധകമാക്കിയത്. ജൂണ്‍ ഒന്ന് മുതലുള്ള പിന്‍വലിക്കലുകള്‍ക്ക് ഇത് ബാധകമാകും. സ്ഥിര നിക്ഷേപത്തിന്റെ വാര്‍ഷിക പലിശ 10,000 രൂപയില്‍ കൂടുതലായെങ്കില്‍മാത്രമേ നേരത്തെ ടിഡിഎസ് പിടിച്ചിരുന്നുള്ളൂ.
മധ്യവര്‍ഗക്കാരുടെയും ശമ്പള വരുമാനക്കാരുടെയും പ്രധാന നിക്ഷേപ മാര്‍ഗമാണ് ആര്‍ഡി. മാസംതോറും നിശ്ചിത തുക നിക്ഷേപിക്കുന്ന ആര്‍ഡിയുടെ കാലാവധി പരമാവധി പത്ത് വര്‍ഷംവരെയാണ്.
ഒരേ ബാങ്കിന്റെ വ്യത്യസ്ത ശാഖകളില്‍ പല അക്കൗണ്ടുകളിലായി സൂക്ഷിച്ചിട്ടുള്ള നിക്ഷേപങ്ങള്‍ ഇനി എല്ലാം ഒന്നായി കണക്കാക്കി മൊത്തം പലിശയുടെ 10 ശതമാനം ഇനി ടിഡിഎസി പിടിക്കും. ബാങ്കിന്റെ ഒരു ശാഖയിലുള്ള മൊത്തം നിക്ഷേപത്തിന്റെ പലിശയാണ് ടിഡിഎസിനായി നേരത്തെ കണക്കാക്കിയിരുന്നത്. സഹകരണ ബാങ്കുകളിലെ നിക്ഷേപത്തിന്റെ പലിശയ്ക്കും ടിഡിഎസ് കഴിവ് ചെയ്യണമെന്ന് ബജറ്റില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
from kerala news edited
via IFTTT