121

Powered By Blogger

Friday, 6 March 2015

എ.ടി.എം തട്ടിപ്പ്‌: വിളിച്ചത്‌ ബീഹാലെ സിം നമ്പറില്‍ നിന്ന്‌











Story Dated: Saturday, March 7, 2015 01:52


പാലക്കാട്‌: വേലന്താവളത്ത്‌ ബാങ്ക്‌ എ.ടി.എം പിന്‍നമ്പര്‍ ചോര്‍ത്തി വ്യാപക തട്ടിപ്പ്‌ നടത്തിയ സംഭവത്തില്‍ ഇടപാടുകാരെ ബാങ്കില്‍ നിന്നാണെന്ന വ്യാജേന വിളിച്ചത്‌ ബീഹാറിലെ സിം നമ്പറില്‍ നിന്നാണെന്ന്‌ കണ്ടെത്തി. തട്ടിപ്പിന്‌ ഇരയായവര്‍ നല്‍കിയ പരാതിയുടെ അടിസ്‌ഥാനത്തില്‍ പോലീസ്‌ സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തിലാണ്‌ ബാങ്ക്‌ ഇടപാടുകാരുടെ ലാന്റ്‌ ഫോണുകളിലേക്ക്‌ വിളിച്ചത്‌ ബീഹാറില്‍ നിന്നുള്ള മൊബൈല്‍ നമ്പറില്‍ നിന്നാണെന്ന്‌ വ്യക്‌തമായത്‌.


എന്നാല്‍ ഇവര്‍ക്ക്‌ എങ്ങിനെ ഇടപാടുകാരുടെ ടെലിഫോണ്‍ നമ്പറും എ.ടി.എം കാര്‍ഡില്‍ രേഖപ്പെടുത്തിയിട്ടുള്ള നമ്പറും ലഭിച്ചുവെന്നത്‌ വ്യക്‌തമായിട്ടില്ല. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി കൊഴിഞ്ഞാമ്പാറ എസ്‌.ഐ എ. വേണുഗോപാല്‍ മംഗളത്തോട്‌ പറഞ്ഞു.


കോഴിപ്പാറയിലെ മാര്‍ട്ടിന്‍, വേലന്താവളത്തെ ശക്‌തിവേല്‍ എന്നിവരാണ്‌ പണം നഷ്‌ടപ്പെട്ട പരാതി പോലീസില്‍ നല്‍കിയത്‌. മാര്‍ട്ടിന്റെ 3000 രൂപയും ശക്‌തിവേലിന്റെ 5000 രൂപയുമാണ്‌ നഷ്‌ടപ്പെട്ടത്‌. 08969016380 എന്ന നമ്പറില്‍ നിന്നാണ്‌ ഇവരെ വിളിച്ചിട്ടുള്ളത്‌. എ.ടി.എം കാര്‍ഡിന്റെ കാലാവധി കഴിഞ്ഞതായി വ്യക്‌തമാക്കി കാര്‍ഡിന്‌ മുകളില്‍ രേഖപ്പെടുത്തിയ നമ്പറും പറഞ്ഞാണ്‌ ഇവരില്‍ നിന്നും പിന്‍നമ്പര്‍ ചോര്‍ത്തിയത്‌. പിന്‍നമ്പര്‍ പറഞ്ഞതിനു തൊട്ടുപിറകെ ഇവരുടെ അക്കൗണ്ടുകളില്‍ നിന്നും പണം പിന്‍വലിക്കപ്പെടുകയായിരുന്നു. നെറ്റ്‌ ബാങ്കിങിലൂടെയാണ്‌ പണം പിന്‍വലിച്ചതായി കണ്ടെത്തിയിട്ടുള്ളത്‌.


നിലവില്‍ രണ്ടുപേരാണ്‌ പരാതി നല്‍കിയിട്ടുള്ളതെങ്കിലും പത്തോളം പേരുടെ പണം നഷ്‌ടപ്പെട്ടതായാണ്‌ വിവരം. തുടര്‍ച്ചയായ രണ്ടുദിവസങ്ങളില്‍ പ്രദേശത്ത്‌ തട്ടിപ്പ്‌ നടന്നു. തട്ടിപ്പിനായി വിളിക്കുന്നയാള്‍ക്ക്‌ ഹിന്ദി, ഇംഗ്ലീഷ്‌, മലയാളം, തമിഴ്‌ ഭാഷകള്‍ വശമുണ്ടെന്നാണ്‌ തട്ടിപ്പിന്‌ ഇരയായവര്‍ പറയുന്നത്‌. പിന്‍നമ്പര്‍ നല്‍കാത്തവരോട്‌ കാര്‍ഡ്‌ ബ്ലോക്ക്‌ ചെയ്യുമെന്നും 2000 രൂപ പിഴ വരുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്‌തു. സംഭവത്തില്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രതപാലിക്കണമെന്നും പിന്‍നമ്പര്‍ ആര്‍ക്കും നല്‍കരുതെന്നും പോലീസ്‌ ആവശ്യപ്പെട്ടു.










from kerala news edited

via IFTTT