Story Dated: Saturday, March 7, 2015 01:52
കല്ലടിക്കോട്: കരിമ്പ പഞ്ചായത്തില്‍ യു.ഡി.എഫിലെ തര്‍ക്കം കാരണം പഞ്ചായത്തിലെ വൈസ് പ്രസിഡന്റ് സ്‌ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ നിന്ന് മുസ്ലീം ലീഗ് അംഗങ്ങള്‍ വിട്ടു നിന്നു. ലീഗിലെ പി. റമീജ വൈസ് പ്രസിഡന്റ് സ്‌ഥാനമൊഴിഞ്ഞ ഒഴിവിലേക്ക് നടന്ന തെരഞ്ഞെടുപ്പിലാണ് ലീഗ് അംഗങ്ങള്‍ വിട്ടു നിന്നത്. വൈസ് പ്രസിഡന്റായി കോണ്‍ഗ്രസിലെ പി. വത്സല എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയും ചെയ്‌തു.
ആരോഗ്യ സ്‌ഥിരം സമിതി സ്‌ഥാനത്തേക്ക് മത്സരിക്കാന്‍ ആളില്ലാതിരുന്നതിനാല്‍ മുതിര്‍ന്ന അംഗത്തെ വരണാധികാരി നിര്‍ദ്ദേശികയായിരുന്നു. ലീഗും കോണ്‍ഗ്രസും തമ്മിലുള്ള ഭിന്നതയെ തുടര്‍ന്ന് ലീഗ് വഹിച്ചിരുന്ന വൈസ് പ്രസിഡന്റ്, സ്‌ഥിരം സമിതി ചെയര്‍മാന്‍ സ്‌ഥാനങ്ങള്‍ രാജിവച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് വേണ്ടി വന്നത്. എന്നാല്‍, നല് അംഗങ്ങളുള്ള ഇടതുമുന്നണിയും രണ്ട് അംഗങ്ങളുള്ള ബി.ജെ.പിയും മത്സര രംഗത്ത് വന്നില്ല.
കോണ്‍ഗ്രസ്, സി.പി.എം, ബി.ജെ.പി, ലീഗ് എന്നീ പാര്‍ട്ടികള്‍ക്ക് ഓരോ അംഗങ്ങള്‍ വീതമാണ് സ്‌ഥിരം സമിതിയിലുണ്ടായിന്നത്. മത്സരം നടക്കുകയാണെങ്കില്‍ നറുക്കെടുപ്പ് വേണ്ടി വരുന്ന സാഹചര്യമുണ്ടായിട്ടു പോലും ആരും രംഗത്ത് വന്നില്ല. വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയും വിട്ടുനിന്നിരുന്നു. സി.പി.എം കൂടി വിട്ടു നിന്നിരുന്നുവെങ്കില്‍ ക്വാറം തികയാതെ തെരഞ്ഞെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റേണ്ടിവരുമായിരുന്നു. പട്ടിക ജാതി വികസന ഓഫീസര്‍ ദേവാനന്ദന്‍ മുഖ്യ വരണാധികാരിയായിരുന്നു.
from kerala news edited
via IFTTT