Story Dated: Saturday, March 7, 2015 01:53
പത്തനംതിട്ട: ടാങ്കര്‍ ലോറികളിലും മറ്റു വാഹനങ്ങളില്‍ ഘടിപ്പിച്ചിട്ടുള്ള വാട്ടര്‍ ടാങ്കിലും കുടിവെള്ളം വിതരണം ചെയ്യുന്നവര്‍ ഫുഡ് സേഫ്‌ടി ആന്‍ഡ് സ്‌റ്റാന്‍ഡേര്‍ഡ് ലൈസന്‍സ് ആന്‍ഡ് റെഗുലേഷന്‍ ആക്‌ട് പ്രകാരം എഫ്.ബി.ഒ. ലൈസന്‍സ് എടുത്തിരിക്കണമെന്ന് ഭക്ഷ്യസുരക്ഷാ അസിസ്‌റ്റന്റ് കമ്മിഷണര്‍ അറിയിച്ചു.
ഇത്തരം ലൈസന്‍സുള്ള ടാങ്കര്‍ ലോറികളില്‍ ടാങ്കുകളില്‍ മാത്രമേ കുടിവെള്ള വിതരണം നടത്താന്‍ പാടുള്ളു. കുടിവെള്ള വിതരണത്തിനായി ഏതെങ്കിലും വ്യക്‌തി ഒന്നില്‍ കൂടുതല്‍ വാഹനങ്ങള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പരുകള്‍ കൃത്യമായി രേഖപ്പെടുത്തി പ്രത്യേക ലൈസന്‍സ് എടുത്തിരിക്കണം. സ്വന്തമായി വാഹനം ഇല്ലാത്തവരും വാടക വാഹനങ്ങള്‍ക്ക് ലൈസന്‍സ് എടുത്തിരിക്കണം.
കുടിവെള്ളം വിതരണം ചെയ്യുന്ന ടാങ്കര്‍ ലോറികളിലും മറ്റു വാഹനങ്ങളില്‍ ഘടിപ്പിച്ചിട്ടുള്ള വാട്ടര്‍ ടാങ്കിലും കുടിവെള്ളം എന്ന് പ്രദര്‍ശിപ്പിക്കണം. മറ്റ് ആവശ്യങ്ങള്‍ക്കുപയോഗിക്കുന്ന വെള്ളമാണെങ്കില്‍ നിര്‍മാണത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുമുള്ള വെള്ളം എന്നും എഴുതിയിരിക്കണം. ഇങ്ങനെ എഴുതാതെ കൊണ്ടു പോകുന്ന വെള്ളം കുടിവെള്ളമായി പരിഗണിച്ച് നിയമ നടപടി സ്വീകരിക്കും. കുടിവെള്ളം വിതരണം ചെയ്യുന്ന ടാങ്കള്‍ ലോറികളിലും മറ്റുവാഹനങ്ങളില്‍ ഘടിപ്പിച്ചിട്ടുള്ള വാട്ടര്‍ ടാങ്കിലും എഫ്.ബി.ഒ. ലൈസന്‍സ് നമ്പര്‍ വ്യക്‌തമായി രേഖപ്പെടുത്തിയിരിക്കണം. കുടിവെള്ളം ശേഖരിക്കുന്ന ടാങ്കറുകളിലെ ഉള്‍വശം ബിറ്റുമിനാസ്‌റ്റിക് കോട്ടിങ്ങോ മറ്റ് അനുവദനീയ കോട്ടിങ്ങോ ഉള്ളവയായിരിക്കണം. ഈ കോട്ടിങ് നടത്താതെ കുടിവെള്ളം വിതരണം ചെയ്യുന്നത് നിയമവിരുദ്ധവും ശിക്ഷാര്‍ഹവുമാണ്.
വാട്ടര്‍ അഥോറിറ്റി ഒഴികെയുള്ള കുടിവെള്ള സ്രോതസുകള്‍ക്ക് എഫ്.ബി.ഒ. ലൈസന്‍സ് ഉണ്ടായിരിക്കണം. ഇത്തരം ലൈസന്‍സുള്ള കുടിവെള്ള സ്രോതസില്‍നിന്നു മാത്രമേ വെള്ളം ശേഖരിക്കാവൂ. കുടിവെള്ള സ്രോതസുകളിലെ ജലം ആറു മാസത്തിലൊരിക്കല്‍ സര്‍ക്കാര്‍ ലാബുകളിലോ എന്‍.എ.ബി.എല്‍ അക്രഡിറ്റഡ് ലാബുകളിലോ പരിശോധിച്ച് ശുദ്ധമാണെന്ന് ഉറപ്പുവരുത്തുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സൂക്ഷിക്കണം.
കുടിവെള്ളം വിതരണം ചെയ്യുന്ന ടാങ്കര്‍ ലോറികളിലും വാഹനങ്ങളില്‍ ഘടിപ്പിച്ച ടാങ്കറുകളിലും ഫുഡ് സേഫ്‌റ്റി ആന്‍ഡ് സ്‌റ്റാന്‍ഡേര്‍ഡ് ലൈസന്‍സ്, കുടിവെള്ളം പരിശോധിച്ച അംഗീകൃത ലാബ് റിപ്പോര്‍ട്ട്, കുടിവെള്ള ടാങ്കറിന്റെ ശേഷി, കോട്ടിംഗ് എന്നിവയുടെ തെളിവ് അടങ്ങിയ രേഖകള്‍ ഉണ്ടായിരിക്കണം. ഈ രേഖകള്‍ ഇല്ലാതെ കുടിവെള്ള വിതരണം നടത്തിയാല്‍ വാഹനം പിടിച്ചെടുത്ത് നിയമനടപടി സ്വീകരിക്കും.
കുടിവെള്ളം പുറമെ നിന്നും വാങ്ങുന്നവര്‍ ഭക്ഷ്യ സുരക്ഷാ ലൈസന്‍സുള്ള വിതരണക്കാരില്‍ നിന്നു മാത്രമേ വാങ്ങി ഉപയോഗിക്കാന്‍ പാടുള്ളൂവെന്ന് ഭക്ഷ്യസുരക്ഷാ അസിസ്‌റ്റന്റ് കമ്മിഷണര്‍ അറിയിച്ചു. ഹോട്ടലുകള്‍, റസ്‌റ്റോറന്റുകള്‍, ഫ്‌ളാറ്റുകള്‍, ആശുപത്രികള്‍, വീടുകള്‍, കുടിവെള്ളം ആവശ്യമുള്ള മറ്റ് സംരംഭകര്‍ ഉള്‍പ്പെടെയുള്ളവര്‍ കുടിവെള്ളം വിതരണം ചെയ്യുന്നവരുടെ വിവരങ്ങളടങ്ങിയ രജിസ്‌റ്റര്‍ സൂക്ഷിക്കണം.
ഈ രജിസ്‌റ്ററില്‍ കുടിവെള്ള സ്രോതസ് പരിശോധന റിപ്പോര്‍ട്ടിന്റെ പകര്‍പ്പ്, വാങ്ങുന്ന വെള്ളത്തിന്റെ കൃത്യമായ അളവ്, വിതരണക്കാരന്റെ ലൈന്‍സിന്റെ വിവരങ്ങള്‍, വിതരണം സംബന്ധിച്ച കരാറിന്റെ പകര്‍പ്പ് എന്നിവ സൂക്ഷിച്ചിരിക്കണം. ഇത്തരം രജിസ്‌റ്ററുകള്‍ സൂക്ഷിക്കാതിരുന്നാല്‍ ഫുഡ് സേഫ്‌ടി ആന്‍ഡ് സ്‌റ്റാന്‍ഡേര്‍ഡ് ആക്‌ട് പ്രകാരം നിയമനടപടി സ്വീകരിക്കുമെന്നും അസിസ്‌റ്റന്റ് കമ്മിഷണര്‍ അറിയിച്ചു.
from kerala news edited
via IFTTT