121

Powered By Blogger

Thursday, 8 January 2015

മാതൃകാ വിദ്യാഭ്യാസ സമുച്ഛയ പ്രവര്‍ത്തന ഫണ്ട് ഉദ്ഘാടനം ചെയ്തു








മാതൃകാ വിദ്യാഭ്യാസ സമുച്ഛയ പ്രവര്‍ത്തന ഫണ്ട് ഉദ്ഘാടനം ചെയ്തു


Posted on: 09 Jan 2015



ദോഹ: കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലയില്‍പ്രവര്‍ത്തിച്ചുവരുന്ന കണ്ണവം ലത്വിഫിയ്യ കേന്ദ്രമായി പ്രവാസികളുടെ കൂട്ടായ്മയോടുകൂടി ആരംഭിക്കുന്ന മാതൃക വിദ്യാഭ്യാസ സമുച്ഛയത്തിന്റെ പ്രവര്‍ത്തനഫണ്ട് കുനിയില്‍ അഹമ്മദ് ഹാജി പാറക്കടവ് നിര്‍വഹിച്ചു.

ലത്വീഫിയ്യ സഹകാരി സംഗമം അഡ്‌ഹോക്ക് കമ്മിറഅറി ചെയര്‍മാന്‍ എം.കെ.അബ്ദുല്‍ അസീസ് ഹാജി കടവത്തൂര്‍ അധ്യക്ഷത വഹിച്ചു. മാനേജിംഗ് ഡയറക്ടര്‍ സയ്യിദ് ഹാമിഗ് യാസീന്‍കോയ തങ്ങള്‍ അല്‍ ജിഫ്രി മുഖ്യപ്രഭാഷണം നട്ത്തി. കണ്‍വീനര്‍ അബ്ദുല്‍ ജബ്ബാര്‍ ചക്കരക്കല്ല് മെംബര്‍ഷിപ്പ് വിതരണം ചെയ്തു. എന്‍.കെ.യൂസഫ് പൊയ്‌ലൂര്‍, പി.പി.അബ്ദുറസാഖ് കൂത്തുപറമ്പ്, സി.അബ്ദുറഹ്മാന്‍ ശിവപുരം, കെ.മമ്മുഹാജി തലശ്ശേരി, വി.പി.അബ്ദുനാസര്‍, നെല്ലൂര്‍ മുഹമ്മദ് പുല്ലൂക്കര, കെ.കെ.അബ്ദുള്‍ അസീസ്, മുഹമ്മദ് ജുനൈസ് പാറാട്ട്, കെ.അഷ്‌റഫ് ഹാജി നാദാപുരം, പി.ഷാനവാസ് നിട്ടൂര്‍, എം.കെ.അബൂബക്കര്‍ ഹാജി തണ്ടപ്പറമ്പ്, കെ.വി.അബ്ദുള്ള ഹാജി ചെറുപ്പറമ്പ് എന്നിവര്‍ സംസാരിച്ചു. ജനവരി 26 ന് സാദാത്തുക്കളുടെയും ആലിമീങ്ങളുടെയും സാന്നിധ്യത്തില്‍ കണ്ണവം ലത്വീഫിയ്യയില്‍ നടക്കുന്ന ഒത്തുചേരലില്‍ ബൃഹത്തായ സമിതി നിലവില്‍ വരുന്നതുമായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.



കൂടുതല്‍ വിവരങ്ങള്‍ക്ക്:
00919447313107, 0097450166393





അഹമ്മദ് പാതിരിപ്പറ്റ












from kerala news edited

via IFTTT

യോങ്കേഴ്‌സ് മലയാളി അസോസിയേഷന്‍ വാര്‍ഷിക യോഗവും തിരഞ്ഞെടുപ്പും








യോങ്കേഴ്‌സ് മലയാളി അസോസിയേഷന്‍ വാര്‍ഷിക യോഗവും തിരഞ്ഞെടുപ്പും


Posted on: 09 Jan 2015



ന്യൂയോര്‍ക്ക്: യോങ്കേഴ്‌സ് മലയാളി അസോസിയേഷന്റെ വാര്‍ഷിക യോഗവും സംഘടനാ തിരഞ്ഞെടുപ്പും ജനവരി 24-ന് വൈകീട്ട് 5.30-ന് യോങ്കേഴ്‌സിലുള്ള മുംബൈ സ്‌പൈസ് ഇന്ത്യന്‍ റസ്റ്റോറന്റില്‍ വെച്ച് നടത്തുവാന്‍ തീരുമാനിച്ചു. ഈ യോഗത്തിലേക്ക് യോങ്കേഴ്‌സ് മലയാളി അസോസിയേഷന്റെ എല്ലാ അംഗങ്ങളേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.



കൂടുതല്‍ വിവരങ്ങള്‍ക്ക്:

ബിനു ജോസഫ് - 914 400 6140

സഞ്ജയ് കുറുപ്പ് - 203 385 2877





ജോയിച്ചന്‍ പുതുക്കുളം












from kerala news edited

via IFTTT

സാന്‍ അന്റോണിയോയിലെ ക്രിസ്മസ് ആഘോഷം വര്‍ണ്ണാഭമായി








സാന്‍ അന്റോണിയോയിലെ ക്രിസ്മസ് ആഘോഷം വര്‍ണ്ണാഭമായി


Posted on: 09 Jan 2015







സാന്‍ അന്റോണിയ: സെന്റ് ആന്റണീസ് ക്‌നാനായ പള്ളിയില്‍ പതിവുപോലെ ഈവര്‍ഷവും വിപുലമായ രീതിയില്‍ ക്രിസ്മസ് ആഘോഷിച്ചു. പള്ളിയിലെ ഭക്ത സംഘടനകളുടെ നേതൃത്വത്തില്‍ ഇടവകയിലെ എല്ലാ ഭവനങ്ങളിലുമെത്തി കരോള്‍ ഗാനങ്ങള്‍ ആലപിക്കുകയും ക്രിസ്തുമസ് ഫ്രണ്ടുകള്‍ക്ക് വേണ്ടിയുള്ള സമ്മാനം കൈമാറുകയും ചെയ്തു. കൂടാര യോഗങ്ങളുടെ വാര്‍ഷികം ദിവ്യബലിയോടെ ആരംഭിച്ചു. തുടര്‍ന്ന് കലാസന്ധ്യയും കൊച്ചുകുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.






2014-ലെ ബൈബിള്‍ ക്വിസ് മത്സരത്തില്‍ ഷിന്റോ -സായ്‌മോള്‍ ദമ്പതികള്‍ എവര്‍റോളിംഗ് ട്രോഫി കരസ്ഥമാക്കി. കുട്ടികളുടെ ബൈബിള്‍ ക്വിസ് മത്സരത്തില്‍ തരുണ്‍ കാരക്കാട്ട് എവര്‍റോളിംഗ് ട്രോഫിയും മറ്റ് മത്സരാര്‍ത്ഥികള്‍ പെര്‍ഫോമന്‍സ് വിന്നിംഗ് അവാര്‍ഡും നേടി. വിഭവസമൃദ്ധമായ സ്‌നേഹവിരുന്നോടെ പരിപാടികള്‍ സമാപിച്ചു.




ജോയിച്ചന്‍ പുതുക്കുളം












from kerala news edited

via IFTTT

സീറോ മലബാര്‍ കത്തീഡ്രല്‍ പുല്‍ക്കൂട്, കരോള്‍ മത്സര വിജയികള്‍








സീറോ മലബാര്‍ കത്തീഡ്രല്‍ പുല്‍ക്കൂട്, കരോള്‍ മത്സര വിജയികള്‍


Posted on: 09 Jan 2015



ഷിക്കാഗോ: സീറോ മലബാര്‍ കത്തീഡ്രലില്‍ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് ക്രിസ്മസ് തിരുകര്‍മ്മങ്ങള്‍ക്കുശേഷം രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് ട്രോഫികള്‍ നല്‍കുകയും അഭിനന്ദിക്കുകയും ചെയ്തു.






പുല്‍ക്കൂട് മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ യഥാക്രമം സോയല്‍ ആന്‍ഡ് റോസ്‌ലിന്‍ ചാരത്ത് (സെന്റ് പോള്‍ വാര്‍ഡ്), ജയിംസ് ആന്‍ഡ് ബിജിമോള്‍ മുട്ടത്തില്‍ (സെന്റ് ആന്‍ഡ്രൂസ് വാര്‍ഡ്), ഫിലിപ്പ് ആന്‍ഡ് ഷേര്‍ലി അഴികണ്ണിക്കല്‍ (സെന്റ് ഫിലിപ്പ് വാര്‍ഡ്) എന്നിവര്‍ നേടി. ഫിലിപ്പ് ആന്‍ഡ് സൂസി വര്‍ക്കി ചാമക്കാലായില്‍ (സെന്റ് മാത്യൂസ് വാര്‍ഡ്), ഷാജി ആന്‍ഡ് സൂബി പെരുകോണില്‍ സെന്റ് പീറ്റര്‍ വാര്‍ഡ്), ജോസഫ് ആന്‍ഡ് ഡെസ്സി അഴികണ്ണിക്കല്‍ (നോര്‍ത്ത് ഈസ്റ്റ് വാര്‍ഡ്), ബിജോയി ആന്‍ഡ് മല്ലി ജീമംഗലം (സെന്റ് തോമസ് വാര്‍ഡ്), ലൈജോ ആന്‍ഡ് മിനി ഒളശ്ശ (സെന്റ് ജൂഡ് വാര്‍ഡ്), ബിനോയി ആന്‍ഡ് ജാസ്മിന്‍ (സെന്റ് ജോണ്‍ വാര്‍ഡ്) എന്നിവരാണ് മറ്റ് വിജയികള്‍.

ഇടവകയിലെ 14 വാര്‍ഡുകളിലും ക്രിസ്മസ് സന്ദേശവുമായി കരോള്‍ സംഘങ്ങള്‍ കടന്നുചെന്നു. ഏറ്റവും കൂടുതല്‍ സംഭാവന സംഭരിച്ച വാര്‍ഡിന് പ്രത്യേക സമ്മാനം നല്‍കുകയുണ്ടായി. ബിബിന്‍ മാത്യു, ജേക്കബ് പുറയംപള്ളി എന്നിവര്‍ നേതൃത്വം നല്‍കിയ സെന്റ് തോമസ് (നോര്‍ത്ത് വെസ്റ്റ്) വാര്‍ഡിനാണ് ഇത്തവണ പുരസ്‌കാരം ലഭിച്ചത്.







ഇടവകയിലെ ക്രിസ്മസ് ആഘോഷത്തിനിടെ ഈ സംരംഭങ്ങള്‍ക്കായി സഹകരിച്ച ഏവര്‍ക്കും വികാരി ഡോ.അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പിലും, അസിസ്റ്റന്റ് വികാരി ഫാ.റോയ് മൂലേച്ചാലിലും നന്ദി പറഞ്ഞു. കരോള്‍ കോര്‍ഡിനേറ്റര്‍മാരായി പ്രവര്‍ത്തിച്ച പോള്‍ പുളിക്കന്‍, ജോയ് ചക്കാലയ്ക്കല്‍ എന്നിവര്‍ കാര്യപരിപാടികള്‍ നിയന്ത്രിക്കുകയും ഏവരേയും അഭിനന്ദിക്കുകയും ചെയ്തു. ബീനാ വള്ളിക്കളം അറിയിച്ചതാണിത്.




ജോയിച്ചന്‍ പുതുക്കുളം












from kerala news edited

via IFTTT

ഫാ.തോമസ് കുര്യന് യാത്രയയപ്പ്‌








ഫാ.തോമസ് കുര്യന് യാത്രയയപ്പ്‌


Posted on: 09 Jan 2015







ന്യൂയോര്‍ക്ക്: ഓക്പാര്‍ക്ക് സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ വികാരിയായി സേവനം അനുഷ്ഠിച്ചുവന്ന ഫാ.തോമസ് കുര്യന് യാത്രയയപ്പ് നല്‍കി. കുര്‍ബാനാനന്തരം കൂടിയ യോഗത്തില്‍ ഇടവകയുടെ വിവിധ ഭക്ത സംഘടനകളെ പ്രതിനിധീകരിച്ചുകൊണ്ട് കുര്യന്‍ പി. ജോര്‍ജ്, മാമ്മന്‍ കുരുവിള, ബിന ജേക്കബ്, സിന്‍സി വര്‍ഗീസ്, അല്‍ബിന്‍ പാലമലയില്‍, ലൈസാമ്മ ജോര്‍ജ്, ഫെബിന്‍ ഓലിക്കര, ഡെവിന്‍ ഉമ്മന്‍, ഡീക്കന്‍ ലിജു പോള്‍, മേഴ്‌സി സ്‌കറിയ എന്നിവര്‍ പ്രസംഗിച്ചു. ഫാ.ജിനോ വര്‍ഗീസ് വിശിഷ്ടാതിഥിയായിരുന്നു. ഇടവകയുടെ പുതിയ വികാരിയായി ഫാ.വര്‍ഗീസ് തെക്കേക്കര ഇടവകയില്‍ ചാര്‍ജ് എടുത്തു.




ജോയിച്ചന്‍ പുതുക്കുളം












from kerala news edited

via IFTTT

കുരുന്നു പ്രതിഭകളുടെ ശാസ്ത്രമേള








കുരുന്നു പ്രതിഭകളുടെ ശാസ്ത്രമേള


Posted on: 09 Jan 2015







ഷാര്‍ജ: ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ ബോയ്‌സ് വിഭാഗം 'പ്രോട്ടോസ്റ്റാര്‍സ്' എന്ന പേരില്‍ കുരുന്നു പ്രതിഭകളുടെ ശാസ്ത്രമേള സംഘടിപ്പിച്ചു.

ഒന്ന് മുതല്‍ പത്താം ക്ലാസ് വരെയുള്ള ആയിരത്തോളം ആണ്‍കുട്ടികളും അവരുടെ ശാസ്ത്രാധ്യാപകരും ചേര്‍ന്നാണ് മേള ഒരുക്കിയത്. റെയില്‍വേ ഗേറ്റ്, ഹൈഡ്രോളിക് ലിഫ്റ്റ്, മാലിന്യ സംസ്‌കരണം, കമ്പോസ്റ്റ് നിര്‍മ്മാണം, ജലവൈദ്യുതി നിലയം, എന്നിങ്ങനെ വിവിധ ശാസ്ത്ര തത്വങ്ങള്‍ ഉള്‍പ്പെടുത്തിയ അഞ്ഞൂറില്‍ പരം പ്രവര്‍ത്തന മാതൃകകളാണ് ശാസ്ത്ര മേളയിലുണ്ടായിരുന്നത്.

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ഷിബുരാജ് മേള ഉദ്ഘാടനം ചെയ്തു. ഇത്തവണത്തെ ഭാരത് ഗൗരവ് അവാര്‍ഡ് ലഭിച്ച സ്‌കൂള്‍ പ്രിന്‍സിപ്പലും ഗള്‍ഫ് സി.ബി.എസ്.ഇ. കൗണ്‍സില്‍ ചെയര്‍മാനുമായ കെ.ആര്‍.രാധാകൃഷ്ണന്‍ നായരെ ചടങ്ങില്‍ ആദരിച്ചു. നാഷണല്‍ സയന്‍സ് ഒളിമ്പ്യാഡില്‍ ഗോള്‍ഡ് മെഡല്‍ ജേതാക്കളായ വിദ്യാര്‍ത്ഥികളെ മേളയില്‍ അഭിനന്ദിച്ചു. അസോസിയേഷന്‍ ട്രഷറര്‍ ബിജു സോമന്‍, സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ അഡ്വ.അബ്ദുല്‍ കരീം, സീനിയര്‍ സൂപ്പര്‍ വൈസര്‍ മുഹമ്മദ് നജീബ്, ആശംസകള്‍ നേര്‍ന്നു.വൈസ് പ്രിന്‍സിപ്പല്‍ മുഹമ്മദ് അമീന്‍ സ്വാഗതവും ഹെഡ്മാസ്റ്റര്‍ ജോര്‍ജ് വര്‍ഗീസ് നന്ദിയും പറഞ്ഞു. ശാസ്ത്രവിഭാഗം തലവന്‍മാരായ എം.രാജീവ്(ഫിസിക്‌സ്),ആയിഷ അഷ്‌റഫ്(ബയോളജി),ശോഭന സതീശന്‍(കെമിസ്ട്രി) എന്നിവര്‍ മേളക്ക് നേതൃത്വം നല്‍കി.





വാര്‍ത്ത അയച്ചത് : കെ.വി.എ.ഷുക്കൂര്‍












from kerala news edited

via IFTTT

പാറ്റൂരില്‍ ക്രമക്കേടു നടന്നു; ഭരത് ഭൂഷണും നിവേദിതയ്ക്കും പങ്കില്ല









Story Dated: Friday, January 9, 2015 12:12



mangalam malayalam online newspaper

തിരുവനന്തപുരം: പാറ്റൂര്‍ ഭൂമി ഇടപാടില്‍ ക്രമക്കേടു നടന്നുവെന്ന് ലോകായുക്ത നിയോഗിച്ച എ.ഡി.ജി.പി ജേക്കബ് തോംസന്റെ റിപ്പോര്‍ട്ട്. ചീഫ് സെക്രട്ടറി ഭരത് ഭൂഷണും അന്നത്തെ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന നിവേദിത പി.ഹരനും ഇടപാടില്‍ പങ്കില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ജില്ലാ കലക്ടര്‍മാര്‍ അടക്കം 15 ഉന്നത ഉദ്യോഗസ്ഥര്‍ അധികാര ദുര്‍വിനിയോഗം നടത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍ക്കാരിന്റെ് 30.98 സെന്റ് നിര്‍മ്മാണ കമ്പനി കൈയേറിയതായും നിര്‍മ്മാണം നടത്തിയിരിക്കുന്നത് കൈയേറിയതില്‍ 24 സെന്റ് സ്ഥലത്താണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഫ്‌ളാറ്റ് മൂന്നാമത് ഒരാളോ റിസീവറോ ഏറ്റെടുക്കണമെന്നും റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്യുന്നു.


എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ലോകായുക്ത കേസെടുത്തു. കേസില്‍ ആരോപണ വിധേയരായ 15 പേരും അടുത്ത മാസം ആറിന് ലോകായുക്ത കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന നോട്ടീസും നല്‍കി.


തിരുവനന്തപുരം മുന്‍ കലക്ടര്‍ കെ.എന്‍ സതീശന്‍, നിലവിലെ കലക്ടര്‍ ബിജു പ്രഭാകര്‍, ജല അതോറിട്ടി, റവന്യൂ തുടങ്ങിയ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. കേസ് പരിഗണിക്കുന്ന ഘട്ടത്തിലെല്ലാം ലോകായുക്ത ഈ വകുപ്പുകളുടെ പ്രവര്‍ത്തനത്തില്‍ സംശയം പ്രകടിപ്പിച്ചിരുന്നു.


അതേസമയം, അധികാര ദുര്‍വിനിയോഗം നടത്തിയിട്ടില്ലെന്ന് ജില്ലാ കലക്ടര്‍ ബിജു പ്രഭാകര്‍ പ്രതികരിച്ചു. ഭൂമി കണ്ടെത്താനുള്ള ശ്രമം മാത്രമാണ് നടത്തിയത്. നോട്ടീസ് ലഭിച്ച ശേഷം തുടര്‍ നടപടികളുമായി മുന്നോട്ടുപോകുമെന്നും ബിജുപ്രഭാകര്‍ അറിയിച്ചു.










from kerala news edited

via IFTTT

സമസ്ത മീലാദ്് ക്യാമ്പയിന്‍ വെള്ളിയാഴ്ച








സമസ്ത മീലാദ്് ക്യാമ്പയിന്‍ വെള്ളിയാഴ്ച


Posted on: 09 Jan 2015


മനാമ: വാഗ്മിയും യുവപണ്ഡിതനുമായ മുനീര്‍ ഹുദവി വിളയില്‍ ജനവരി 9 ന് മനാമ പാക്കിസ്താന്‍ ക്ലബ്ബില്‍ പ്രഭാഷണം നടത്തും.

'അന്ത്യ പ്രവാചകനിലൂടെ അല്ലാഹുവിലേക്ക്' എന്ന പ്രമേയത്തില്‍ സമസ്ത കേരള സുന്നീ ജമാഅത്ത് ബഹ്‌റിന്‍ ഘടകം നടത്തി വരുന്ന മീലാദ് ക്യാമ്പയിനിന്റെ ഭാഗമായി ഹൂറ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച മീലാദ് മീറ്റില്‍ മുഖ്യപ്രഭാഷണം നടത്താനാണ് ഹുദവി ബഹ്‌റിനിലെത്തുന്നത്.

വൈകീട്ട് 5.30 മുതല്‍ ആരംഭിക്കുന്ന മീലാദ് മീറ്റിന്റെ ഭാഗമായി മദ്രസാ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍, ദഫ്, മൗലിദ് പാരായണം, പൊതുസമ്മേളനം എന്നിവയും ഇന്ന് നടക്കും. ചടങ്ങ് സമസ്ത ബഹ്‌റിന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും.


തുടര്‍ന്ന് രാത്രി 8 മണിയോടെ മുനീര്‍ ഹുദവി വിളയില്‍ മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് വിവിധ ഏരിയാ കേന്ദ്രങ്ങളില്‍ നടക്കുന്ന സംഗമങ്ങളിലും ഞായറാഴ്ച രാത്രി 8 മണിക്ക് മനാമയില്‍ നടക്കുന്ന കുടുംബ സംഗമത്തിലും അദ്ദേഹം സംബന്ധിക്കും. എല്ലാ പരിപാടികളിലും പ്രഭാഷണം കേള്‍ക്കാന്‍ സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യമുണ്ടായിരിക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.



കൂടുതല്‍ വിവരങ്ങള്‍ക്ക് :
39828718












from kerala news edited

via IFTTT

ഏഷ്യന്‍ വെയ്റ്റ് ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പ്‌








ഏഷ്യന്‍ വെയ്റ്റ് ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പ്‌


Posted on: 09 Jan 2015



ദോഹ: ദോഹയില്‍ നടക്കുന്ന ഏഷ്യന്‍ വെയ്റ്റ് ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ കരുത്ത് കാട്ടി. ആറു സ്വര്‍ണമുള്‍പ്പെടെ 14 മെഡലുകളാണ് ഇന്ത്യ നേടിയത്. 17-ാമത് ഏഷ്യന്‍ യൂത്ത് (ബോയ്‌സ് ആന്റ് ഗേള്‍സ്), 22-ാമത് ജൂനിയര്‍ വുമണ്‍, 29-ാമത് ജൂനിയന്‍ മെന്‍ ഏഷ്യന്‍ വെയ്റ്റ് ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പുകളാണു ദോഹയില്‍ നടന്നത്.

ഇന്ത്യയുടെ സ്വപ്‌ന പ്രിയ ബറുവ ജൂനിയര്‍ വുമണ്‍ 69 കിലോഗ്രാം വിഭാഗത്തില്‍ വെള്ളി മെഡലും ജൂനിയര്‍ മെന്‍ 85 കിലോഗ്രാം വിഭാഗത്തില്‍ വെങ്കട്ട് രാഹുലും സ്വര്‍ണവും ജൂനിയര്‍ വുമണ്‍ ലിഫ്റ്റര്‍മാരായ എസ് തസാന ചാനു(58 കിലോഗ്രാം), പൂനം യാദവ് 63 കിലോഗ്രാം എന്നിവര്‍ വെങ്കലവും യൂത്ത് ഗേള്‍സ് 58 കിലോഗ്രാം വിഭാഗത്തില്‍ കെ എച്ച് നുങ്ഷിതോണും മൂന്നാം സ്ഥാനവും നേടി.


ഇന്ത്യ ഏറ്റവും കൂടുതല്‍ സ്വര്‍ണം നേടിയത് യൂത്ത് ബോയ്‌സ് വിഭാഗത്തിലാണ്. യൂത്ത് ബോയ്‌സിലെ മൂന്ന് ഇനത്തിലും ഇന്ത്യക്കായിരുന്നു സ്വര്‍ണം. യൂത്ത് ഗേള്‍സ്, ജൂനിയര്‍ വുമണ്‍ വിഭാഗത്തിലാണ് മറ്റ് രണ്ടു സ്വര്‍ണങ്ങള്‍ നേടിയത്.

ഇന്ത്യക്കു പുറമേ പാകിസ്താന്‍, കസാഖിസ്താന്‍, കിര്‍കിസ്താന്‍, അല്‍ജീരിയ, ഒമാന്‍, തായ്‌വാന്‍, ഖത്തര്‍, ഇറാഖ്, ശ്രീലങ്ക എന്നീ രാജ്യങ്ങളാണ് മത്സര രംഗത്തുള്ളത്. ചാമ്പ്യന്‍ഷിപ്പിലെ അവസാന രണ്ടിനങ്ങളിലെ മത്സരങ്ങള്‍ ഇന്നു നടക്കും.

മുന്‍ കേന്ദ്ര മന്ത്രി ബീരേന്ദ്ര പ്രസാദിന്റെ നേതൃത്വത്തില്‍ 36 അംഗ സംഘമാണ് ഇന്ത്യയില്‍ നിന്നെത്തിയത്.

അതേ സമയം ഏഷ്യന്‍ വെയ്റ്റിലിഫ്റ്റിങ് അസോസിയേഷന്‍ ഭരണ സമിതിയിലേക്ക് നടന്ന തിരഞ്ഞടുപ്പില്‍ ബീരേന്ദ്ര പ്രസാദ് എക്‌സിക്യൂട്ടീവ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.





അഹമ്മദ് പാതിരിപ്പറ്റ












from kerala news edited

via IFTTT

യാത്രയയപ്പ് നല്‍കി








യാത്രയയപ്പ് നല്‍കി


Posted on: 09 Jan 2015







ദോഹ: ഹ്രസ്വസന്ദര്‍ശനാര്‍ത്ഥം ദോഹയിലെത്തി നാട്ടിലേക്ക് മടങ്ങുന്ന തൂണേരി സിറാജുല്‍ഹുദാ മദ്രസ്സ കമ്മിറ്റി സെക്രട്ടറി ബഷീര്‍ മാസ്റ്റര്‍ക്ക് തൂണേരി മുസ്ലീം വെല്‍ഫയര്‍ അസോസിയേഷന്‍ ഖത്തര്‍ (തുംവാഖ്) യാത്രയയപ്പ് നല്‍കി. പ്രസിഡന്റ് റഫീഖ് പുതുക്കുടി അധ്യക്ഷത വഹിച്ചു. കുഞ്ഞമ്മദ് മൊയിലോത്ത് ഉദ്ഘാടനം ചെയ്തു. ടി.ടി.കെ.ബഷീര്‍, അശ്‌റഫ് ആയാടത്തില്‍, ഒ.ടി.കെ ഉമ്മര്‍, സി.കെ.ജാഫര്‍, റഹൂഫ് കേളോത്ത്, മജീദ് പല്ലര്‍ എന്നിവര്‍ സംസാരിച്ചു. ബഷീര്‍ മാസ്റ്റര്‍ക്ക് കമ്മിറ്റി ഉപഹാരം നല്‍കി. സഫീര്‍ മടോമ്പ്രംകണ്ടി സ്വാഗതവും ബാസിത് കൊച്ചന്റവിട നന്ദിയും പറഞ്ഞു.




അഹമ്മദ് പാതിരിപ്പറ്റ












from kerala news edited

via IFTTT

തട്ടിക്കൊണ്ടുപോകല്‍ കേസില്‍ ലഖ്‌വിക്ക് ജാമ്യം









Story Dated: Friday, January 9, 2015 11:52



mangalam malayalam online newspaper

ഇസ്ലാമാബാദ്: 26/11 മുംബൈ ഭീകരാരകമണക്കേസിലെ പ്രതി സകിയൂര്‍ റഹ്മാന്‍ ലഖ്‌വിക്ക് മറ്റൊരു കേസില്‍ ഇസ്ലാമാബാദ് വിചാരണ കോടതി ജാമ്യം അനുവദിച്ചു. തട്ടിക്കൊണ്ടു പോകല്‍ കേസിലാണ് ജാമ്യം അനുവദിച്ചത്. എന്നാല്‍ ജയില്‍ മോചിതനാകാന്‍ കഴിയില്ല. മുംബൈ ഭീകരാക്രമണക്കേസില്‍ ജാമ്യം അനുവദിച്ച ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കിയ സാഹചര്യത്തിലാണിത്.










from kerala news edited

via IFTTT