121

Powered By Blogger

Thursday, 8 January 2015

സീറോ മലബാര്‍ കത്തീഡ്രല്‍ പുല്‍ക്കൂട്, കരോള്‍ മത്സര വിജയികള്‍








സീറോ മലബാര്‍ കത്തീഡ്രല്‍ പുല്‍ക്കൂട്, കരോള്‍ മത്സര വിജയികള്‍


Posted on: 09 Jan 2015



ഷിക്കാഗോ: സീറോ മലബാര്‍ കത്തീഡ്രലില്‍ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് ക്രിസ്മസ് തിരുകര്‍മ്മങ്ങള്‍ക്കുശേഷം രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് ട്രോഫികള്‍ നല്‍കുകയും അഭിനന്ദിക്കുകയും ചെയ്തു.






പുല്‍ക്കൂട് മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ യഥാക്രമം സോയല്‍ ആന്‍ഡ് റോസ്‌ലിന്‍ ചാരത്ത് (സെന്റ് പോള്‍ വാര്‍ഡ്), ജയിംസ് ആന്‍ഡ് ബിജിമോള്‍ മുട്ടത്തില്‍ (സെന്റ് ആന്‍ഡ്രൂസ് വാര്‍ഡ്), ഫിലിപ്പ് ആന്‍ഡ് ഷേര്‍ലി അഴികണ്ണിക്കല്‍ (സെന്റ് ഫിലിപ്പ് വാര്‍ഡ്) എന്നിവര്‍ നേടി. ഫിലിപ്പ് ആന്‍ഡ് സൂസി വര്‍ക്കി ചാമക്കാലായില്‍ (സെന്റ് മാത്യൂസ് വാര്‍ഡ്), ഷാജി ആന്‍ഡ് സൂബി പെരുകോണില്‍ സെന്റ് പീറ്റര്‍ വാര്‍ഡ്), ജോസഫ് ആന്‍ഡ് ഡെസ്സി അഴികണ്ണിക്കല്‍ (നോര്‍ത്ത് ഈസ്റ്റ് വാര്‍ഡ്), ബിജോയി ആന്‍ഡ് മല്ലി ജീമംഗലം (സെന്റ് തോമസ് വാര്‍ഡ്), ലൈജോ ആന്‍ഡ് മിനി ഒളശ്ശ (സെന്റ് ജൂഡ് വാര്‍ഡ്), ബിനോയി ആന്‍ഡ് ജാസ്മിന്‍ (സെന്റ് ജോണ്‍ വാര്‍ഡ്) എന്നിവരാണ് മറ്റ് വിജയികള്‍.

ഇടവകയിലെ 14 വാര്‍ഡുകളിലും ക്രിസ്മസ് സന്ദേശവുമായി കരോള്‍ സംഘങ്ങള്‍ കടന്നുചെന്നു. ഏറ്റവും കൂടുതല്‍ സംഭാവന സംഭരിച്ച വാര്‍ഡിന് പ്രത്യേക സമ്മാനം നല്‍കുകയുണ്ടായി. ബിബിന്‍ മാത്യു, ജേക്കബ് പുറയംപള്ളി എന്നിവര്‍ നേതൃത്വം നല്‍കിയ സെന്റ് തോമസ് (നോര്‍ത്ത് വെസ്റ്റ്) വാര്‍ഡിനാണ് ഇത്തവണ പുരസ്‌കാരം ലഭിച്ചത്.







ഇടവകയിലെ ക്രിസ്മസ് ആഘോഷത്തിനിടെ ഈ സംരംഭങ്ങള്‍ക്കായി സഹകരിച്ച ഏവര്‍ക്കും വികാരി ഡോ.അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പിലും, അസിസ്റ്റന്റ് വികാരി ഫാ.റോയ് മൂലേച്ചാലിലും നന്ദി പറഞ്ഞു. കരോള്‍ കോര്‍ഡിനേറ്റര്‍മാരായി പ്രവര്‍ത്തിച്ച പോള്‍ പുളിക്കന്‍, ജോയ് ചക്കാലയ്ക്കല്‍ എന്നിവര്‍ കാര്യപരിപാടികള്‍ നിയന്ത്രിക്കുകയും ഏവരേയും അഭിനന്ദിക്കുകയും ചെയ്തു. ബീനാ വള്ളിക്കളം അറിയിച്ചതാണിത്.




ജോയിച്ചന്‍ പുതുക്കുളം












from kerala news edited

via IFTTT