121

Powered By Blogger

Thursday, 8 January 2015

നാടകാവതരണത്തിനായി വെള്ളിമാടുകുന്നില്‍ തിയറ്റര്‍ നിര്‍മിക്കും:മന്ത്രി മുനീര്‍











Story Dated: Friday, January 9, 2015 03:10


mangalam malayalam online newspaper

കോഴിക്കോട്‌: നാടകാവതരണത്തിനായി വെള്ളിമാടുകുന്ന്‌ ജെന്‍ഡര്‍പാര്‍ക്കില്‍ എല്ലാവിധ സജ്‌ജീകരണങ്ങളോടും കൂടി തിയറ്റര്‍ നിര്‍മ്മിക്കുമെന്ന്‌ പഞ്ചായത്ത്‌ സാമൂഹ്യനീതിവകുപ്പ്‌ മന്ത്രി ഡോ.എം.കെ മുനീര്‍ പറഞ്ഞു. ഇന്‍ഫര്‍മേഷന്‍ ആന്റ്‌ പബ്ലിക്‌ റിലേഷന്‍സ്‌ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 16 മുതല്‍ കോഴിക്കോട്ട്‌ നടക്കുന്ന ദേശീയ നാടകോത്സവത്തിന്റെ സംഘാടകസമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടകങ്ങളെ സ്‌നേഹിക്കുന്ന കോഴിക്കോടിന്‌ സ്‌ഥിരമായി ഉപയോഗപ്പെടുത്താവുന്ന വേദിയായി ഈ തിയറ്ററിനെ മാറ്റിയെടുക്കാനാവും.മറ്റ്‌ സംസ്‌ഥാനങ്ങളില്‍നിന്ന്‌ വരുന്നവര്‍ക്ക്‌ കോഴിക്കോടിന്റെ നാടകപാരമ്പര്യം പരിചയപ്പെടുത്താനായി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മണ്‍മറഞ്ഞ നാടകാചാര്യന്‍മാരുടെ ഛായാചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു

ദേശീയ നാടകോത്സവത്തില്‍ ദിവസേന മൂന്നു നാടകങ്ങളാണ്‌ പ്രദര്‍ശിപ്പിക്കുക. ഉദ്‌ഘാടനദിവസം വൈകീട്ട്‌ നാലു മുതല്‍ നാടകങ്ങള്‍ അരങ്ങേറും.നാടകാന്ത്യം നാടകസംവിധായകരുമായും അഭിനേതാക്കളുമായും മുഖാമുഖം,വിവിധ വിഷയങ്ങളില്‍ സെമിനാര്‍,നാടകത്തിന്റെ ചലച്ചിത്രാവിഷ്‌കാരം എന്നിവ സംഘടിപ്പിക്കും. ദേശീയ നാടകോത്സവത്തിന്‌ മുന്നോടിയായി സാംസ്‌കാരികപ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി വര്‍ണശബളമായ സാംസ്‌കാരികഘോഷയാത്ര നടത്തും.

പരിപാടിയുടെ വിജയത്തിനായി മന്ത്രി കെ.സി ജോസഫ്‌ ചെയര്‍മാനും മന്ത്രി ഡോ.എം.കെ മുനീര്‍ ആക്‌ടിങ്‌ ചെയര്‍മാനും പബ്ലിക്‌ റിലേഷന്‍സ്‌ വകുപ്പ്‌ സെക്രട്ടറി റാണി ജോര്‍ജ്‌, ഡയറക്‌ടര്‍ മിനി ആന്റണി, ജില്ലാ കലക്‌ടര്‍ സി.എ ലത എന്നിവര്‍ ജനറല്‍ കണ്‍വീനറുമായി വിപുലമായ സംഘാടകസമിതി രൂപീകരിച്ചു.

യോഗത്തില്‍ ജില്ലാ കലക്‌ടര്‍ സി.എ ലത അധ്യക്ഷത വഹിച്ചു. മന്ത്രി ഡോ.എം.കെ മുനീര്‍ ഉദ്‌ഘാടനം ചെയ്‌തു. പബ്‌ളിക്‌ റിലേഷന്‍സ്‌ വകുപ്പ്‌ ഡെപ്യൂട്ടി ഡയറക്‌ടര്‍ വി.ആര്‍ .അജിത്‌കുമാര്‍, കള്‍ച്ചറല്‍ ഡവലപ്‌മെന്റ്‌ ഓഫീസര്‍ ബാഹുലേയന്‍ നായര്‍, പബ്ലിക്‌ റിലേഷന്‍സ്‌ വകുപ്പ്‌ മേഖലാ ഡെപ്യൂട്ടി ഡയറക്‌ടര്‍ ടി.വേലായുധന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഖാദര്‍ പാലാഴി എന്നിവര്‍ സംസാരിച്ചു.










from kerala news edited

via IFTTT