121

Powered By Blogger

Thursday, 8 January 2015

മാപ്പിളപ്പാട്ട്‌ മല്‍സരം











Story Dated: Friday, January 9, 2015 03:13


എടവണ്ണ:പ്രശസ്‌ത മാപ്പിളപ്പാട്ട്‌ കവിയും ഗാന രചയിതാവും ഗായകനുമായിരുന്ന സി.ടി.എ റസാഖിന്റെ നാമധേയത്തില്‍ ഒതായി കാക്കു ഫൗണ്ടേഷന്‍ മാപ്പിളപ്പാട്ട്‌ മല്‍സരം സംഘടിപ്പിക്കുന്നു. നാളെ ഒതായി എടപ്പറ്റ ഓഡിറ്റോറിയത്തില്‍ രാവിലെ 10 ന്‌ പട്ടുറുമാല്‍ ജേതാവ്‌ സമീര്‍ ചേലക്കോട്‌ ഉദ്‌ഘാടനം ചെയ്ുയമെന്ന്‌ ജനറല്‍ കണ്‍വീനര്‍ ജുനൈസ്‌ കാഞ്ഞിരാല അറിയിച്ചു. എടവണ്ണ പഞ്ചായത്തിലെ എല്‍.പി,യു.പി ,ഹൈസ്‌കൂള്‍ ,ഹയര്‍സെക്കണ്ടറി തലത്തിലെ നൂറോളം വിദ്യാര്‍ത്ഥികള്‍ മല്‍സരത്തില്‍ പങ്കെടുക്കും. വൈകിട്ട്‌ 6.30 ന്‌ നടക്കുന്ന സംസ്‌കാരിക വേദി പി.കെ ബഷീര്‍ എം എല്‍.എ ഉദ്‌ഘാടനം ചെയ്യും പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി. ഷര്‍മ്മിള അധ്യക്ഷത വഹിക്കും മാപ്പിള കല അക്കാദമി സംസ്‌ഥാന പ്രസിഡന്റ്‌് ടി.എച്ച്‌ അബ്‌ദുള്ള , സംഗീത സംവിധായകന്‍ കെ.വി അബുട്ടി എന്നിവരെ ചടങ്ങില്‍ മോയിന്‍ കുട്ടി വൈദ്യര്‍മാപ്പിള കലാ അക്കാദമി സെക്രട്ടറി ആസാദ്‌ വണ്ടൂര്‍ ആദരിക്കും. മല്‍സര വിജയികള്‍ക്ക്‌ കവി .ഒ.എം കരുവാരക്കുണ്ട്‌ സമ്മാനങ്ങള്‍ വിതരണം ചെയ്യും തുടര്‍ന്ന്‌ കെ.വി.അബൂട്ടിയും സംഘവും അവതരിപ്പിക്കുന്ന ഗസല്‍ സന്ധ്യയും അരങ്ങേറും. പത്ര സമ്മേളനത്തില്‍ തയ്യില്‍ മജീദ്‌,അഷറഫ്‌ പുളിക്കല്‍,എടപ്പറ്റ ഇബ്രാഹീം ഹാജി,നാസര്‍ കല്ലിങ്ങല്‍ ,തേവശ്ശേരി ഗഫൂര്‍,സി.ടി.ഗഫൂര്‍ പങ്കെടുത്തു.










from kerala news edited

via IFTTT