121

Powered By Blogger

Thursday, 8 January 2015

മാതൃകാ വിദ്യാഭ്യാസ സമുച്ഛയ പ്രവര്‍ത്തന ഫണ്ട് ഉദ്ഘാടനം ചെയ്തു








മാതൃകാ വിദ്യാഭ്യാസ സമുച്ഛയ പ്രവര്‍ത്തന ഫണ്ട് ഉദ്ഘാടനം ചെയ്തു


Posted on: 09 Jan 2015



ദോഹ: കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലയില്‍പ്രവര്‍ത്തിച്ചുവരുന്ന കണ്ണവം ലത്വിഫിയ്യ കേന്ദ്രമായി പ്രവാസികളുടെ കൂട്ടായ്മയോടുകൂടി ആരംഭിക്കുന്ന മാതൃക വിദ്യാഭ്യാസ സമുച്ഛയത്തിന്റെ പ്രവര്‍ത്തനഫണ്ട് കുനിയില്‍ അഹമ്മദ് ഹാജി പാറക്കടവ് നിര്‍വഹിച്ചു.

ലത്വീഫിയ്യ സഹകാരി സംഗമം അഡ്‌ഹോക്ക് കമ്മിറഅറി ചെയര്‍മാന്‍ എം.കെ.അബ്ദുല്‍ അസീസ് ഹാജി കടവത്തൂര്‍ അധ്യക്ഷത വഹിച്ചു. മാനേജിംഗ് ഡയറക്ടര്‍ സയ്യിദ് ഹാമിഗ് യാസീന്‍കോയ തങ്ങള്‍ അല്‍ ജിഫ്രി മുഖ്യപ്രഭാഷണം നട്ത്തി. കണ്‍വീനര്‍ അബ്ദുല്‍ ജബ്ബാര്‍ ചക്കരക്കല്ല് മെംബര്‍ഷിപ്പ് വിതരണം ചെയ്തു. എന്‍.കെ.യൂസഫ് പൊയ്‌ലൂര്‍, പി.പി.അബ്ദുറസാഖ് കൂത്തുപറമ്പ്, സി.അബ്ദുറഹ്മാന്‍ ശിവപുരം, കെ.മമ്മുഹാജി തലശ്ശേരി, വി.പി.അബ്ദുനാസര്‍, നെല്ലൂര്‍ മുഹമ്മദ് പുല്ലൂക്കര, കെ.കെ.അബ്ദുള്‍ അസീസ്, മുഹമ്മദ് ജുനൈസ് പാറാട്ട്, കെ.അഷ്‌റഫ് ഹാജി നാദാപുരം, പി.ഷാനവാസ് നിട്ടൂര്‍, എം.കെ.അബൂബക്കര്‍ ഹാജി തണ്ടപ്പറമ്പ്, കെ.വി.അബ്ദുള്ള ഹാജി ചെറുപ്പറമ്പ് എന്നിവര്‍ സംസാരിച്ചു. ജനവരി 26 ന് സാദാത്തുക്കളുടെയും ആലിമീങ്ങളുടെയും സാന്നിധ്യത്തില്‍ കണ്ണവം ലത്വീഫിയ്യയില്‍ നടക്കുന്ന ഒത്തുചേരലില്‍ ബൃഹത്തായ സമിതി നിലവില്‍ വരുന്നതുമായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.



കൂടുതല്‍ വിവരങ്ങള്‍ക്ക്:
00919447313107, 0097450166393





അഹമ്മദ് പാതിരിപ്പറ്റ












from kerala news edited

via IFTTT