Story Dated: Friday, January 9, 2015 11:36
ന്യൂഡല്‍ഹി: കടല്‍ക്കൊലക്കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ കടുത്ത നിലപാടുമായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ)യുടെ കുറ്റപത്രം. കടല്‍ക്കൊള്ളക്കാരാണ് എന്നു തെറ്റിദ്ധരിച്ചാണ് വെടിവച്ചതെന്ന നാവികരുടെ വാദവും എന്‍.ഐ.എ തള്ളിക്കളയുന്നു. നിയമപ്രകാരമുള്ള മുന്നറിയിപ്പ് എന്ന നിലയില്‍ ആകാശത്തേക്ക് വെടിയുതിര്‍ക്കാന്‍ മുതിരാതെ നാവികര്‍ മത്സ്യത്തൊഴിലാളികളുടെ ബോട്ടിനു നേര്‍ക്ക് പ്രകോപനമില്ലാതെ വെടിയുതിര്‍ക്കുകയായിരുന്നു. മത്സ്യബന്ധന ബോട്ടും ഇറ്റാലിയന്‍ കപ്പലും തമ്മില്‍ 125 മീറ്റര്‍ മാത്രം അകലെ നിന്ന് 20 റൗണ്ട് വെടിയുതിര്‍ത്തുവെന്നൂം എന്‍.ഐ.എ കുറ്റപത്രത്തില്‍ പറയുന്നു.
അതേസമയം, കേസ് എന്‍.ഐ.എ അന്വേഷിക്കുന്നതിലെ നിയമപ്രശ്‌നം ചൂണ്ടിക്കാട്ടി ഇറ്റലി സമര്‍പ്പിച്ച ഹര്‍ജി കോടതിയുടെ പരിഗണനയിലുണ്ട്. സുവ നിയമപ്രകാരം കുറ്റം ചുമത്തുന്നത് ഒഴിവാക്കിയ സാഹചര്യത്തില്‍ എന്‍.ഐ.എയ്ക്ക് അന്വേഷിക്കാന്‍ കഴിയില്ലെന്നാണ് ഇറ്റലിയുടെ വാദം.
അതിനിടെ, ഹൃദ്‌രോഗ ചികിത്സയ്ക്കായി ഇറ്റലിയിലേക്ക് മടങ്ങിയ നാവികന്‍ മാസ്സിമിലാനോ ലാത്തോറെ മടങ്ങിയെത്തുന്നതിന് സാവകാശം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തിങ്കളാഴ്ചയാണ് കോടതി പരിഗണിക്കുന്നത്.
from kerala news edited
via IFTTT