Story Dated: Friday, January 9, 2015 10:18
ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കര്‍ കൊലക്കേസില്‍ 'സുനില്‍' എന്ന പേര് വഴിത്തിരിവ് ആകുമോ? തരൂരിന്റെ വീട്ടുജോലിക്കാരനായ നാരായണ്‍ സിംഗിനെ ചോദ്യം ചെയ്‌തപ്പോഴാണ് ഇയാളെ കുറിച്ചുളള വിവരം ലഭിച്ചത്. ഇതേ തുടര്‍ന്ന് പ്രത്യേക അന്വേഷണസംഘം സുനില്‍ എന്ന വ്യക്‌തിയിലേക്കും അന്വേഷണം വ്യാപിപ്പിച്ചുവെന്നാണ് സൂചന.
സുനന്ദയുടെ മരണത്തിന് രണ്ട് ദിവസം മുന്‍പ് 'സുനില്‍ സാഹിബ്' എന്നയാള്‍ ഹോട്ടല്‍ ലീലാ പാലസില്‍ സുനന്ദക്കൊപ്പം ഉണ്ടായിരുന്നു. ട്വീറ്റ് ചെയ്യാനും ചില സന്ദേശങ്ങള്‍ പകര്‍ത്താനും ഇയാള്‍ സുനന്ദയെ സഹായിച്ചുവെന്നും നാരായണ്‍ സിംഗ് മൊഴി നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, മൊഴിയില്‍ പറയുന്ന വ്യക്‌തി ആരെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.
തരൂരിനെ അവസാനിപ്പിച്ചുവെന്നും എല്ലാ കാര്യങ്ങളും മാധ്യമങ്ങളെ അറിയിച്ചുവെന്നും സുനന്ദ തരുരിനെ ഫോണില്‍ വിളിച്ച് പറഞ്ഞതായും ഇരുവരും തമ്മില്‍ കലഹത്തില്‍ ഏര്‍പ്പെട്ടിരുന്നതായും നാരായണ്‍ സിംഗ് അന്വേഷണ സംഘത്തെ അറിയിച്ചുവെന്നാണ് സൂചന. തരൂര്‍ കുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്ന ആള്‍ എന്ന നിലയില്‍ നാരായണ്‍ സിംഗില്‍ നിന്ന് ശേഖരിക്കുന്ന വിവരങ്ങള്‍ നിര്‍ണായകമാവുമെന്നാണ് സൂചന.
from kerala news edited
via IFTTT