Story Dated: Friday, January 9, 2015 10:09
ന്യൂഡല്‍ഹി: ശ്രീലങ്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച് മൈത്രിപാല സിരിസേനയെ പ്രധാനമന്ത്രി നരേന്ദ്രമോഡി അഭിനന്ദിച്ചു. ഇന്ത്യയുടെ പിന്തുണയും ഐക്യവും തുടരുമെന്നും മോഡി അദ്ദേഹത്തിന് വാഗ്ദാനം നല്‍കി. സമാധാനപരവും ജനാധിപത്യ രീതിയിലും തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കെടുത്ത ജനങ്ങളെ അഭിനന്ദിക്കുന്നുവെന്നും മോഡി വ്യക്തമാക്കി.
പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഫലം പുറത്തുവരുമ്പോള്‍ 56.5 ശതമാനം വോട്ടുനേടി സിരിസേന മുന്നിലാണ് . നിലവിലെ പ്രസിഡന്റ് മഹീന്ദ രജപക്‌സെയ്ക്ക് 42 ശതമാനം വോട്ടുകള്‍ മാത്രമാണ് നേടാനായത്. പരാജയം സമ്മതിച്ച രജപക്‌സെ ഇതിനകം തന്നെ പ്രസിഡന്റിന്റെ ഔദ്യോഗിക വസതി ഒഴിഞ്ഞു.
from kerala news edited
via IFTTT