121

Powered By Blogger

Thursday, 8 January 2015

സമസ്ത മീലാദ്് ക്യാമ്പയിന്‍ വെള്ളിയാഴ്ച








സമസ്ത മീലാദ്് ക്യാമ്പയിന്‍ വെള്ളിയാഴ്ച


Posted on: 09 Jan 2015


മനാമ: വാഗ്മിയും യുവപണ്ഡിതനുമായ മുനീര്‍ ഹുദവി വിളയില്‍ ജനവരി 9 ന് മനാമ പാക്കിസ്താന്‍ ക്ലബ്ബില്‍ പ്രഭാഷണം നടത്തും.

'അന്ത്യ പ്രവാചകനിലൂടെ അല്ലാഹുവിലേക്ക്' എന്ന പ്രമേയത്തില്‍ സമസ്ത കേരള സുന്നീ ജമാഅത്ത് ബഹ്‌റിന്‍ ഘടകം നടത്തി വരുന്ന മീലാദ് ക്യാമ്പയിനിന്റെ ഭാഗമായി ഹൂറ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച മീലാദ് മീറ്റില്‍ മുഖ്യപ്രഭാഷണം നടത്താനാണ് ഹുദവി ബഹ്‌റിനിലെത്തുന്നത്.

വൈകീട്ട് 5.30 മുതല്‍ ആരംഭിക്കുന്ന മീലാദ് മീറ്റിന്റെ ഭാഗമായി മദ്രസാ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍, ദഫ്, മൗലിദ് പാരായണം, പൊതുസമ്മേളനം എന്നിവയും ഇന്ന് നടക്കും. ചടങ്ങ് സമസ്ത ബഹ്‌റിന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും.


തുടര്‍ന്ന് രാത്രി 8 മണിയോടെ മുനീര്‍ ഹുദവി വിളയില്‍ മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് വിവിധ ഏരിയാ കേന്ദ്രങ്ങളില്‍ നടക്കുന്ന സംഗമങ്ങളിലും ഞായറാഴ്ച രാത്രി 8 മണിക്ക് മനാമയില്‍ നടക്കുന്ന കുടുംബ സംഗമത്തിലും അദ്ദേഹം സംബന്ധിക്കും. എല്ലാ പരിപാടികളിലും പ്രഭാഷണം കേള്‍ക്കാന്‍ സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യമുണ്ടായിരിക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.



കൂടുതല്‍ വിവരങ്ങള്‍ക്ക് :
39828718












from kerala news edited

via IFTTT

Related Posts:

  • ചൈന തിരിഞ്ഞു; ഇന്ത്യന്‍ കോട്ടണ് തിരിച്ചടി ചൈന തിരിഞ്ഞു; ഇന്ത്യന്‍ കോട്ടണ് തിരിച്ചടികയറ്റുമതി അഞ്ച് വര്‍ഷത്തെ താഴ്ചയിലേക്ക്മുംബൈ: ലോകത്തെ ഏറ്റവും വലിയ കോട്ടണ്‍ ഉത്പാദകരും രണ്ടാമത്തെ വലിയ വില്‍പ്പനക്കാരുമായ ഇന്ത്യയുടെ കയറ്റുമതി വന്‍ ഇടിവിലേക്ക്. സപ്തംബറില്‍ അവസാ… Read More
  • ഗ്രാമീണ മേഖല ബി.എസ്‌.എന്‍.എല്‍. ഉപേക്ഷിക്കുന്നു Story Dated: Wednesday, April 1, 2015 02:14കല്‍പ്പറ്റ: ഗ്രാമീണ മേഖലകളിലെ 75 ശതമാനം ഉപഭോക്‌താക്കളും കേന്ദ്രസര്‍ക്കാറിന്‌ കീഴിലുള്ള ബി.എസ്‌.എന്‍.എല്‍. സേവനങ്ങള്‍ ഉപേക്ഷിക്കുന്നു. ഇന്റര്‍നെറ്റ്‌ ബ്രോഡ്‌ബ്രാന്റ്‌ സേവനത്തിന… Read More
  • ഓണ്‍ലൈന്‍ വ്യാപാരത്തില്‍ എം കൊമേഴ്‌സ് തരംഗം ഓണ്‍ലൈന്‍ വ്യാപാരത്തില്‍ എം കൊമേഴ്‌സ് തരംഗംകൊച്ചി: മൊബൈല്‍ ഫോണിലൂടെയുള്ള വാങ്ങല്‍ വന്‍ കുതിച്ചുചാട്ടത്തിലേക്ക്. സമീപ ഭാവിയില്‍ ഈ രംഗം കമ്പ്യൂട്ടറുകള്‍ വഴിയുള്ള ഇന്റര്‍നെറ്റ് വ്യാപാരത്തെ കടത്തിവെട്ടുമെന്നാണ് റിപ്പോര്‍… Read More
  • ബി.എസ്. എന്‍. എല്‍. മൊബൈല്‍ നെറ്റ് വര്‍ക്ക് തകരാറിലായി ബി.എസ്. എന്‍. എല്‍. മൊബൈല്‍ നെറ്റ് വര്‍ക്ക് തകരാറിലായികണ്ണൂര്‍: ബുധനാഴ്ച രാവിലെ മുതല്‍ ബി.എസ്.എന്‍.എല്‍. മൊബൈല്‍ നെറ്റ് വര്‍ക്ക് നിശ്ചലമായത് വരിക്കാരെ ഏറെ കഷ്ടത്തിലാക്കി.ബി.എസ്.എന്‍.എല്‍. പ്രിപെയ്ഡ് വരിക്കാര്‍ക്കാണ് നെറ… Read More
  • 90 കളിലെ കഥപറയാന്‍ കുഞ്ചാക്കോ ബോബന്റെ വള്ളീം തെറ്റി പുള്ളീം തെറ്റി കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന റൊമാന്റിക് ചിത്രമാണ് വള്ളീം തെറ്റി പുള്ളീം തെറ്റി. ഒരുപറ്റം യുവാക്കളാണ് സിനിമയ്ക്ക് പിന്നില്‍. ഛായാഗ്രാഹകന്‍ എസ്.കുമാറിന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ച റിഷി ശിവകുമാര്‍ സംവിധാനം ചെയ്യുന്ന… Read More