Story Dated: Friday, January 9, 2015 03:15
ആനക്കര: നിളയില്‍ അജ്‌ഞാത മൃതദേഹങ്ങളുടെ എണ്ണം പെരുകുന്നു. രണ്ട് വര്‍ഷത്തിനിടയില്‍ നിളയില്‍ കാണപ്പെട്ട അജ്‌ഞാത മൃതദേഹങ്ങള്‍ ഏഴോളം വരും. ഇതിലെ ഒന്നു പോലും തിരിച്ചറിഞ്ഞില്ലെന്നതാണ് ഇതിന്റെ ദുരൂഹതയിലേക്ക് വിരല്‍ ചൂണ്ടുന്നത്. ആനക്കര പഞ്ചായത്തിലെ കാറ്റാടിക്കടവിന് സമീപം കഴിഞ്ഞ ദിവസം 48 വയസ് തോന്നിക്കുന്ന പുരുഷന്റെ ജഡം കാണപ്പെട്ടതാണ് അവസാനത്തെ സംഭവം. ഇതിനും അവകാശികളായി ഇതുവരെ ആരും എത്തിയിട്ടില്ല. ലക്ഷക്കണക്കിന് രൂപയുടെ ചീട്ടുകളി നടക്കുന്ന പുഴയ്‌ക്ക് സമീപമാണ് മൃതദേഹം അഴുകിയ നിലയില്‍ കാണപ്പെട്ടത്. മൃതദേഹത്തില്‍ മുറിപാടുകളില്ലെന്നാണ് പോലീസ് പറയുന്നത്. രണ്ട് വര്‍ഷത്തിനിടയില്‍ കാണപ്പെട്ട മൃതദേഹങ്ങളൊന്നും വര്‍ഷകാലത്തല്ല പുഴയില്‍ കാണപ്പെട്ടത്. പുഴയില്‍ നീരൊഴുക്ക് കുറവുളള സമയത്താണ് മൃതദേങ്ങള്‍ കാണപ്പെട്ടിട്ടുള്ളത്. നീന്തല്‍ അറിയാത്ത വ്യക്‌തിക്ക് പോലും രക്ഷപ്പെടാവുന്ന വെള്ളമേ പുഴയിലുള്ളുവെന്നതും ചോദ്യചിഹ്നമായി അവശേഷിക്കുകയാണ്. ഇതുവരെ കാണപ്പെട്ട മൃതദേഹങ്ങള്‍ മുഴുവന്‍ പുരുഷന്‍മാരുടെയുമാണ്. ഇവരില്‍ ഏറെ പേരും മലയാളികളുമാണന്നാണ് പോലീസിന്റെയും വിലയിരുത്തല്‍.കാണപ്പെട്ട മൃതദേഹങ്ങള്‍ക്ക് പലപ്പോഴും രണ്ട് മുതല്‍ ഒരാഴ്‌ചവരെ പഴക്കമുണ്ടായിരുന്നു. കാണപ്പെട്ട മൃതദേഹങ്ങള്‍ക്ക് അവകാശികളില്ലാത്തതിനാല്‍ പോസ്‌റ്റ്മോര്‍ട്ടവും കാര്യക്ഷമമായി നടക്കാറില്ല. പുഴയില്‍ അജ്‌ഞാത മൃതദേഹങ്ങള്‍ കാണപ്പെടുന്ന സമയങ്ങളിലൊന്നും തൃത്താല, കുറ്റിപ്പുറം പോലീസ് സ്‌റ്റേഷനുകളില്‍ കാണാതായവരെ കുറിച്ചുളള പരാതികളൊന്നും നിലവിലുണ്ടായിരുനില്ലെന്നതും സംശയത്തിന് വക നല്‍കുന്നുണ്ട്. നിളയില്‍ കാണപ്പെടുന്ന മൃതദേഹങ്ങള്‍ ആരുടേതെന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ബന്ധപ്പെട്ട പോലീസ് വകുപ്പ് അധികൃതരും ബാധ്യസ്‌ഥരാണ്.
സി.കെ. ശശി പച്ചാട്ടിരി
from kerala news edited
via IFTTT