121

Powered By Blogger

Thursday, 8 January 2015

കോട്ടൂളിയില്‍ കളിസ്‌ഥലം: നാട്ടുകാര്‍ പ്രക്ഷോഭ പാതയില്‍











Story Dated: Thursday, January 8, 2015 02:10


കോഴിക്കോട്‌ : കോട്ടൂളി കളിസ്‌ഥലം യാഥാര്‍ഥ്യമാക്കണമെന്നാവശ്യപ്പെട്ട്‌ കലക്‌ട്രേറ്റ്‌ മാര്‍ച്ച്‌ ഉള്‍പ്പെടെയുള്ള സമരങ്ങള്‍ നടത്താന്‍ കോട്ടൂളി പ്ലേ ഗ്രൗണ്ട്‌ ആക്ഷന്‍ കമ്മിറ്റി സംഘടിപ്പിച്ച സമര പ്രഖ്യാപന കണ്‍വന്‍ഷന്‍ തീരുമാനിച്ചു. നാട്ടുകാരുടെ പതിറ്റാണ്ടുകളായുള്ള ആവശ്യത്തെ തുടര്‍ന്ന്‌ കളിസ്‌ഥലം നിര്‍മിക്കാന്‍ കോര്‍പറേഷന്‍ തീരുമാനിക്കുകയും സ്‌ഥലം കണ്ടെത്തുകയും ചെയ്‌തു. എന്നാല്‍, പത്തു വര്‍ഷമായിട്ടും അക്വിസിഷന്‍ നടപടികള്‍ പൂര്‍ത്തിയായിട്ടില്ല.


അക്വിസിഷനു 2011 ഓഗസ്‌റ്റ് 17-ന്‌ സംസ്‌ഥാന സര്‍ക്കാര്‍ അനുമതി നല്‍കി. സ്‌ഥലമെടുപ്പു സംബന്ധിച്ച്‌ 2013 ഡിസംബര്‍ 25-ന്‌ ലാന്‍ഡ്‌ അക്വിസിഷന്‍ തഹസില്‍ദാര്‍ വിജ്‌ഞാപനം പുറപ്പെടുവിച്ചെങ്കിലും ഗ്രൗണ്ട്‌ യാഥാര്‍ഥ്യമാകുന്നത്‌ തടയാന്‍ തല്‍പര കക്ഷികള്‍ ശ്രമിക്കുകയാണെന്ന്‌ ആക്ഷന്‍ കമ്മിറ്റി ആരോപിച്ചു. കൗണ്‍സിലര്‍ കെ.രവീന്ദ്രന്‍ ഉദ്‌ഘാടനം ചെയ്‌തു. പ്രസിഡന്റ്‌ രാധാകൃഷ്‌ണന്‍ ഇളമന അധ്യക്ഷത വഹിച്ചു. മുന്‍ ഫുട്‌ബോള്‍ താരങ്ങളായ സി.അഷ്‌റഫ്‌, സി.കെ. ജയചന്ദ്രന്‍, ഇ. രാമചന്ദ്രന്‍, ജനറല്‍ കണ്‍വീനര്‍ കെ.വി. പ്രമോദ്‌, വി.ടി. ഷിബുലാല്‍ എന്നിവര്‍ പ്രസംഗിച്ചു.










from kerala news edited

via IFTTT