Story Dated: Friday, January 9, 2015 07:57
പാരീസ്: ഫ്രാന്‍സിലെ മാധ്യമ സ്‌ഥാപനത്തില്‍ നടന്ന ഭീകരാക്രമണത്തെ പ്രകീര്‍ത്തിച്ച ഉത്തര്‍പ്രദേശിലെ ബിഎസ്‌പി മുന്‍ എംഎല്‍എ വിവാദത്തില്‍. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആരെങ്കിലും മുന്നോട്ട് വന്നാല്‍ 51 കോടി രൂപ നല്‍കാമെന്ന് വാഗ്‌ദാനം നടത്തിയ യാക്കൂബ് ഖുറേഷിയാണ് വിവാദമുണ്ടാക്കിയത്. പ്രവാചകനെ അപമാനിക്കുന്നവര്‍ ആരായാലും അവര്‍ മരണത്തിന് അര്‍ഹരാണെന്നും പറഞ്ഞു.
അതേസമയം യാക്കുബ് ഖുറേഷിയുടെ പ്രസ്‌താവനയെ അപലപിച്ചു കൊണ്ട് ബിഎസ്‌പി മീററ്റ് യൂണിറ്റ് രംഗത്ത് വന്നിട്ടുണ്ട്. യാക്കൂബ് ഖുറേഷി പ്രകടിപ്പിച്ചത് സ്വന്തം അഭിപ്രായമാണെന്നും പാര്‍ട്ടിക്ക് ബന്ധമില്ലെന്നുമാണ് ബിഎസ്‌പി പറഞ്ഞത്. പ്രാദേശിക നേതാക്കള്‍ ഇക്കാര്യത്തില്‍ ഒരു പ്രസ്‌താവനയും നടത്തിയിട്ടില്ല. പാര്‍ട്ടി അദ്ധ്യക്ഷ മായാവതിയുടെ തീരുമാനത്തിന് വിട്ടിരിക്കുകയാണെന്ന് നേതാക്കള്‍ പറഞ്ഞു.
സംഭവത്തില്‍ ഖുറേഷിയെ മായാവതി ശാസിച്ചതായി വാര്‍ത്തകളുണ്ട്. ഇന്നുച്ചയ്‌ക്ക് 2 മണിക്ക് മാധ്യമപ്രവര്‍ത്തകരെ കാണുന്നുണ്ടെന്ന് വിവരമുണ്ട്. മാധ്യമങ്ങളെ ഒഴിവാക്കാന്‍ മൊബൈല്‍ഫോണ്‍ ഓഫാക്കി വെച്ചിരിക്കുകയാണ്. 2006 ല്‍ മുഹമ്മദ് നബിയെ അപമാനിക്കുന്ന വിവാദ കാര്‍ട്ടൂണ്‍ ഡാനിഷ് പത്രത്തിലൂടെ പുറത്ത് വന്നപ്പോഴും ഖുറേഷി സമാനമായ പ്രസ്‌താവന നടത്തിയിരുന്നു. കാര്‍ട്ടൂണിസ്‌റ്റിനെ കൊന്നാല്‍ ഇത്രയും തുക കൊലപാതകിക്ക് നല്‍കുമെന്ന് പറഞ്ഞിരുന്നു.
from kerala news edited
via IFTTT