Story Dated: Friday, January 9, 2015 03:10
കോഴിക്കോട്:നന്മണ്ട ഗ്രാമപഞ്ചായത്തില്‍ പണി പൂര്‍ത്തീകരിച്ച അയ്യപ്പന്‍കണ്ടി-നാരകശേരി റോഡ് എ.കെ.ശശീന്ദ്രന്‍ എം.എല്‍.എ. ഗതാഗതത്തിനായി തുറന്നുകൊടുത്തു. എം.എല്‍.എ യുടെ പ്രദേശിക വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച അഞ്ച് ലക്ഷവും പ്രകൃതിക്ഷോഭ ദുരിതാശ്വാസ ഫണ്ടില്‍നിന്ന് ലഭിച്ച അഞ്ച് ലക്ഷവും 2014-15 ലെ ഗ്രാമപഞ്ചായത്തിന്റെ പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തിയ നാല് ലക്ഷവും ചേര്‍ത്താണ് പണി പൂര്‍ത്തിയാക്കിയത്. പഞ്ചായത്ത് സെക്രട്ടറി ടി.ഉമ പദ്ധതി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ചടങ്ങില്‍ ചേളന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് പി അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. ചേളന്നൂര്‍ ബ്ലോക്ക് വൈസ് പ്രസിഡന്റ് അജിത ആറങ്കോട്ട്, നന്മണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.പി ശോഭന, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കുണ്ടൂര്‍ ബിജു, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്‌റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സീമപ്രഭ, എരഞ്ഞോളി പത്മനാഭന്‍ നായര്‍, വി.മോഹന്‍ദാസ്, എ.ബിനീഷ് സംസാരിച്ചു.
from kerala news edited
via IFTTT