121

Powered By Blogger

Thursday, 8 January 2015

അഖിലേന്ത്യാ സെവന്‍സ്‌ ഫുട്‌ബോള്‍











Story Dated: Friday, January 9, 2015 03:13


mangalam malayalam online newspaper

എടപ്പാള്‍:സ്‌പോര്‍ട്‌സ് അസോസിയേഷന്റെ കീഴില്‍ നടക്കുന്ന ഒന്‍പതാമത്‌ അഖിലേന്ത്യാ സെവന്‍സ്‌ ഫുട്‌്ബോള്‍ ടൂര്‍ണ്ണമെന്റ്‌ ഇന്നുമുതല്‍ എടപ്പാള്‍ സഫാരി കൈഗ്രൗണ്ടില്‍ വെച്ച്‌ നടക്കുമെന്ന്‌ സംഘാടകര്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു. ടൂര്‍ണ്ണമെന്റിന്റെ ഉദ്‌ഘാടനം ഇന്ന്‌ രാത്രി എട്ടുമണിക്ക്‌ കെ.ടി.ജലീല്‍ എം.എല്‍.എ യുടെ അധ്യക്ഷതയില്‍ ഇ.ടി.മുഹമ്മദ്‌ ബഷീര്‍ എം.പി നിര്‍വഹിക്കും.വി.ടി.ബല്‍റാം എം.എല്‍.എ, പി.ശ്രീരാമകൃഷ്‌ണന്‍ എം.എല്‍.എ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. സാമൂഹിക സാംസ്‌കാരിക വ്യാണിജ്യ രംഗത്തെ പ്രമുഖര്‍ ഉദ്‌ഘാടനചടങ്ങില്‍ പങ്കെടുക്കും.വിദേശ,സ്വദേശ താരങ്ങള്‍ ഉള്‍പ്പെടുന്ന മുപ്പത്തിരണ്ട്‌ ടീമുകള്‍ പങ്കെടുക്കും. പതിനായിരത്തില്‍ പരം ആളുകളെ ഉള്‍കൊള്ളാന്‍ കഴിയുന്ന ഫ്‌ളഡ്‌ലിറ്റ്‌് സ്‌റ്റേഡിയത്തിലാണ ടൂര്‍ണ്ണമെന്റ്‌ നടക്കുക. പത്ര സമ്മേളനത്തില്‍ സഫ ഷാജി, ഇ.പ്രകാശ്‌, അബൂബക്കര്‍,ടി.കുഞ്ഞിമൊയ്‌തു,അന്‍വര്‍ തറക്കല്‍,എന്‍.വി.മജീദ്‌, യു.പി.പുരുഷോത്തമന്‍, ഇ.വി.സുബൈര്‍, മുരളി മേലെപ്പാട്ട്‌, പി.പി. ജയപ്രകാശ്‌, കെ.വേണുഗോപാല്‍, അന്‍വര്‍ എടപ്പാള്‍ പങ്കെടുത്തു.










from kerala news edited

via IFTTT