Story Dated: Friday, January 9, 2015 08:51
ലണ്ടന്‍: അല്‍ കെ്വായ്‌ദ സിറിയയില്‍ ഇരുന്നുകൊണ്ട് പാശ്‌ചാത്യ രാജ്യങ്ങളില്‍ കുടുതല്‍ നാശം വിതയ്‌ക്കാനുള്ള പദ്ധതിയൊരുക്കുന്നതായി റിപ്പോര്‍ട്ട്. ബ്രിട്ടന്റെ എംഐ5 രഹസ്യാന്വേഷണ വിഭാഗമാണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള പാശ്‌ചാത്യ രാജ്യങ്ങളിലെ ഗതാഗത സംവിധാനങ്ങളിലോ അല്ലെങ്കില്‍ പരമപ്രധാനമായ കേന്ദ്രങ്ങളിലോ ആക്രമിക്ക് കൂടുതല്‍ നാശനഷ്‌ടം വരുത്താനാണ് ഉന്നമിട്ടിരിക്കുന്നതെന്ന് എംഐ5 തലവന്‍ വ്യക്‌തമാക്കി.
പാരീസിലെ മാധ്യമ സ്‌ഥാപനത്തില്‍ 12 പേരുടെ മരണത്തിന് കാരണമായ ആക്രമണം നടന്നതിന്റെ പശ്‌ചാത്തലത്തിലാണ് ഈ മുന്നറിയിപ്പ്. 2001 സെപ്‌തംബര്‍ 11 ന് വിമാനം റാഞ്ചി അമേരിക്കയില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 3000 പേരാണ് കൊല്ലപ്പെട്ടത്. 2005 ജൂലൈ 7 ന് ലണ്ടനിലെ അണ്ടര്‍ഗ്രൗണ്ട് തീവണ്ടി സ്‌റ്റേഷനില്‍ നടത്തിയ സ്‌ഫോടനത്തില്‍ 52 പേരും കൊല്ലപ്പെട്ടിരുന്നു. അമേരിക്കന്‍ സ്‌പെഷ്യല്‍ ഫോഴ്‌സ് 2011 ല്‍ ബിന്‍ ലാദനെ വധിച്ചതിന് പിന്നാലെ അടുത്തകാലത്തായി പാശ്‌ചാത്യ ലോകത്തിന് ഭീഷണി ഏറിയിരിക്കുകയാണ്.
യുദ്ധക്കെടുതി അനുഭവിക്കുന്ന സിറിയയിലേക്ക് പാകിസ്‌ഥാനില്‍ നിന്നു പോലും അല്‍ കെ്വായ്‌ദ തീവ്രവാദികള്‍ പ്രത്യക്ഷപ്പെടുന്നത് യൂറോപ്പിലെയും അമേരിക്കയിലെ ചാര പ്രവര്‍ത്തകര്‍ക്ക് പ്രതിസന്ധിയാകുന്നുണ്ട്. ഇത് തന്നെയാണ് സിറിയയില്‍ നിന്നാകാം ആക്രമണ പദ്ധതി തയ്യാറാക്കുന്നതെന്ന നിഗമനത്തിന് അടിസ്‌ഥാനം. ഇത്തരം ഒരു ആക്രമണ സാധ്യത പടിഞ്ഞാറന്‍ രാജ്യങ്ങളിലെ ഏറ്റവും കരുത്തരായ മിറര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും എംഐ5 തലവന്‍ പറയുന്നു.
from kerala news edited
via IFTTT