Story Dated: Friday, January 9, 2015 02:15
കൊല്ലം: മേജര്‍ ശ്രീരാമേശ്വരം മഹാദേവ ക്ഷേത്രത്തിലെ മകരത്തിരുവാതിര മഹോത്സവം 25 മുതല്‍ ഫെബ്രുവരി ഒന്നുവരെ നടക്കും. 25നു രാവിലെ തൃക്കൊടിയേറ്റും തുടര്‍ന്നു കൊടിയേറ്റ് സദ്യയും. വൈകിട്ട് അഞ്ചുമുതല്‍ ആറാട്ടെഴുന്നള്ളത്ത്, കെട്ടുകാഴ്‌ച എന്നിവ നടക്കും. രാത്രി 9.30 മുതല്‍ കെ.പി.എ.സിയുടെ നീലക്കുയില്‍ നാടകം. രാത്രി 12ന് ആറാട്ട് തിരിച്ചുവരവ്, തിരുക്കൊടിയിറക്ക്, കരിമരുന്ന് പ്രയോഗം. 31ന് സമൂഹസദ്യ. ഫെബ്രുവരി ഒന്നിനു തിരുവാറാട്ടോടെ ഉത്സവം സമാപിക്കും. ഫെബ്രുവരി 17ന് ശിവരാത്രി ആഘോഷവും നടക്കും. കഞ്ഞിസദ്യ, ദീപാരാധന, ദീപക്കാഴ്‌ച, വെടിക്കെട്ട്, ഭക്‌തിഗാന സുധ, പഞ്ചയാമപൂജ എന്നിവയുണ്ടാകും. രാത്രി 9.30ന് സംഗീതസദസും തുടര്‍ന്ന് അഖണ്ഡസംഗീതാര്‍ച്ചനയും നടക്കും.
from kerala news edited
via IFTTT