Story Dated: Friday, January 9, 2015 03:13
മലപ്പുറം: ജില്ലാതല റിപ്പബ്ലിക് ദിന പരേഡ് എം.എസ്.പി. ഗ്രൗണ്ടില്‍ വിപുലമായി നടത്തുന്നതിന് ജില്ലാ കലക്‌ടര്‍ കെ. ബിജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ജനുവരി 26 ന് രാവിലെ 8.30 ന് പരേഡ് ആരംഭിക്കും. സല്യൂട്ട് സ്വീകരിക്കുന്നതിനായി 8.15 ന് മുഖ്യാതിഥി ഗ്രൗണ്ടിലെത്തും. എം.എസ്.പി. അസി. കമാണ്ടന്റ് പി.സി. അബ്‌ദുല്‍ ഹമീദ് പരേഡിന് നേതൃത്വം നല്‍കും. എം.എസ്.പി., പ്രാദേശിക പോലീസ്, സായുധ റിസര്‍വ് പൊലീസ്, എക്‌സൈസ്, വനിതാ പൊലീസ്, ഫോറസ്‌റ്റ്, എന്‍.സി.സി, സ്‌കൗട്ട്‌സ്, ഗൈഡ്‌സ്, റെഡ്‌ക്രോസ്, സ്‌റ്റുഡന്റ്‌സ് പൊലീസ് കെഡറ്റ് തുടങ്ങിയ വിഭാഗങ്ങളുടെ പ്ലാറ്റൂണുകള്‍ പങ്കെടുക്കും.
പരേഡില്‍ പങ്കെടുക്കുന്ന വിവിധ സേനാംഗങ്ങള്‍ക്കുള്ള റിഹേഴ്‌സല്‍ 22, 23 തീയതികളില്‍ വൈകീട്ട് മൂന്നിനും ഡ്രസ് റിഹേഴ്‌സല്‍ 24 ന് രാവിലെ എട്ടിനും എം.എസ്.പി ഗ്രൗണ്ടില്‍ നടക്കും. യോഗത്തില്‍ എ.ഡി.എം. എം.ടി ജോസഫ്, എം.എസ്.പി. ഡപ്യൂട്ടി കമാണ്ടന്റ് കുരികേശ് മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.
from kerala news edited
via IFTTT