121

Powered By Blogger

Thursday, 8 January 2015

ദേശീയ ഗെയിംസ്‌ കായിക കേരളത്തിന്‌ കുതിപ്പേകണം: കായിക സെമിനാര്‍











Story Dated: Friday, January 9, 2015 03:15


പാലക്കാട്‌: കേരളം ആതിഥ്യമരുളുന്ന 35ാമത്‌ ദേശീയ ഗെയിംസ്‌ സംസ്‌ഥാനത്തിന്റെ കായിക രംഗത്തെ അടിസ്‌ഥാന സൗകര്യ വികസനത്തിന്‌ കുതിപ്പേകണമെന്ന്‌ പാലക്കാട്‌ ജില്ലാ പഞ്ചായത്ത്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ നടന്ന കായിക സെമിനാര്‍ അഭിപ്രായപ്പെട്ടു. കായിക ഇന്ത്യയ്‌ക്ക് മികച്ച സംഭാവനകളര്‍പ്പിക്കുന്ന പാലക്കാട്‌ ജില്ലയില്‍ സിന്തറ്റിക്‌ ട്രാക്ക്‌ ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കണമെന്നും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലുമായി സഹകരിച്ച്‌ ജില്ലാ പഞ്ചായത്ത്‌ സംഘടിപ്പിച്ച കേരള കായിക രംഗം- പ്രശ്‌നങ്ങളും പ്രതിവിധികളും എന്ന സെമിനാറില്‍ സംസാരിച്ചവര്‍ പറഞ്ഞു. കൂടുതല്‍ മികച്ച സൗകര്യങ്ങള്‍ ലഭ്യമാക്കുകയാണെങ്കില്‍ ജില്ലയിലെ കായിക താരങ്ങള്‍ക്ക്‌ മെച്ചപ്പെട്ട പ്രകടനങ്ങള്‍ കാഴ്‌ചവയ്‌ക്കാനാവുമെന്ന്‌ സെമിനാര്‍ ഉദ്‌ഘാടനം ചെയ്‌ത ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി.എന്‍. കണ്ടമുത്തന്‍ പറഞ്ഞു.

കായിക രംഗത്തെ അടിസ്‌ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുകയും അന്താരാഷ്‌ട്ര നിലവാരമുള്ള കായികോപകരണങ്ങള്‍ സ്വായത്തമാക്കുകയും ചെയ്യാന്‍ ദേശീയ ഗെയിംസിലൂടെ സാധിക്കണമെന്നു സെമിനാറില്‍ മുഖ്യ പ്രഭാഷണം നടത്തിയ മുന്‍ സംസ്‌ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ്‌ ടി.പി. ദാസന്‍ പറഞ്ഞു.

ജില്ലാ പഞ്ചായത്ത്‌ സ്‌റ്റാന്റിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ പി.സി അശോക്‌ കുമാര്‍ അധ്യക്ഷനായിരുന്നു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ്‌ ടി.ആര്‍. അജയന്‍, കാലിക്കറ്റ്‌ സര്‍വകലാശാല മുന്‍ കായിക പരിശീലകന്‍ എസ്‌.എസ്‌ കൈമള്‍, പറളി ഹൈസ്‌കൂള്‍ പരിശീലകന്‍ പി എം മനോജ്‌, മുണ്ടൂര്‍ ഹൈസ്‌കൂള്‍ മാനേജര്‍ രാജേഷ്‌ പനങ്ങാട്‌, ഡി.പി.ഇ.ടി.എ പാലക്കാട്‌ ജില്ലാ പ്രസിഡന്റ്‌ എസ്‌ ദാസന്‍, കെ.പി.എസ്‌.പി.ഇ.ടി.എ പാലക്കാട്‌ ജില്ലാ സെക്രട്ടറി കെ ശേഖരന്‍, ജില്ലാ പഞ്ചായത്ത്‌ സെക്രട്ടറി ടി.എസ്‌ മജീദ്‌ തുടങ്ങിയവര്‍ സംസാരിച്ചു.










from kerala news edited

via IFTTT