121

Powered By Blogger

Thursday, 8 January 2015

യൂറോപ്പില്‍ ഇസ്‌ളാമിക വിരുദ്ധത; മോസ്‌ക്കുള്‍ക്ക്‌ നേരെ ഗ്രനേഡ്‌ ആക്രമണം









Story Dated: Friday, January 9, 2015 09:52



mangalam malayalam online newspaper

പാരീസ്‌: ഫ്രഞ്ച്‌ ആക്ഷേപഹാസ്യ ആഴ്‌ചപ്പതിപ്പിന്‌ നേരെ ആക്രമണം നടന്ന പശ്‌ചാത്തലത്തില്‍ പാരീസില്‍ ഇസ്‌ളാമിക വിരോധം പടരുന്നു. ആക്രമണം നടന്നതിന്‌ തൊട്ടുപിന്നാലെ തെരുവ്‌ കയ്യേറിയ പ്രതിഷേധക്കാര്‍ മോസ്‌ക്കുകള്‍ക്ക്‌ നേരെ ആക്രമണം നടത്തിയതായി അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.


കിഴക്കന്‍ ഫ്രഞ്ച്‌ നഗരമായ വില്ലേഫ്രാഞ്ചി-സൂര്‍-സാവോണയില്‍ ഒരു മോസ്‌ക്കിന്‌ സമീപമുള്ള കബാബ്‌ കടയില്‍ സ്‌ഫോടനം നടന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ചാര്‍ളി ഹെബ്‌ഡോയ്‌ക്ക് നേരെ ആക്രമണം നടന്നതിന്‌ തൊട്ടുപിന്നാലെയാണ്‌ ഈ സംഭവങ്ങള്‍. മാധ്യമപ്രവര്‍ത്തകരെ കൂട്ടക്കൊല ചെയ്‌തതിന്‌ ശേഷം ഫ്രാന്‍സിലെ മോസ്‌ക്കുകള്‍ക്ക്‌ നേരെ അനേകം ആക്രമണം നടന്നതായി എഎഫ്‌പി പറയുന്നു.


പടിഞ്ഞാറന്‍ പാരീസിലെ മാന്‍സ്‌ നഗരത്തില്‍ മോസ്‌ക്കിന്‌ ഗ്രെനേഡ്‌ ആക്രമണം നടന്നതായി വിവരമുണ്ട്‌. ദക്ഷിണ ഫ്രാന്‍സിലെ നാര്‍ബണ്‍ പോര്‍ട്ട്‌ ലാ ന്യൂവലില്‍ ഇസ്‌ളാമിക പ്രാര്‍ത്ഥനകള്‍ക്ക്‌ പിന്നാലെ പ്രാര്‍ത്ഥന നടന്ന ഹാളിന്‌ നേരെ വെടിവെയ്‌പ്പ് നടന്നിരുന്നു. ആഴ്‌ചകള്‍ക്ക്‌ മുമ്പ്‌ ജര്‍മ്മനിയില്‍ നടന്ന ഇസ്‌ളാമിക വിരുദ്ധ വികാരം മാധ്യമ സ്‌ഥാപനത്തിന്‌ നേരെ നടന്ന ആക്രമണത്തിന്‌ പിന്നാലെ ഫ്രാന്‍സ്‌ ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളിലേക്കും പടരുകയാണെന്നാണ്‌ റിപ്പോര്‍ട്ട്‌.


യൂറോപ്പിലെ ഇസ്‌ളാമിക വല്‍ക്കരണത്തിനെതിരേ പുകഞ്ഞു കൊണ്ടിരിക്കുന്ന ജനവികാരം ഈ കൂട്ടക്കൊലയോടെ വര്‍ദ്ധിച്ചതായി വിദഗ്‌ദ്ധരും റിപ്പോര്‍ട്ട്‌ ചെയ്യുന്നു. ജര്‍മ്മനിയില്‍ ഇസ്‌ളാമിക വിരുദ്ധത ശക്‌തി പ്രാപിക്കുന്ന സമയത്ത്‌ സ്വീഡനില്‍ മോസ്‌ക്കിന്‌ തീയിട്ടതായും റിപ്പോര്‍ട്ട്‌ പുറത്ത്‌ വന്നിരുന്നു. പാരീസിലെ സംഭവം യൂറോപ്പിലെ ഇസ്‌ളാമികളുടെ നിലനില്‍പ്പിനെയും ഇസ്‌ളാമികളുടെ യൂറോപ്യന്‍ കുടിയേറ്റത്തേയും സാരമായി ബാധിച്ചെന്ന്‌ ഇസ്‌ളാമിക സംഘടനകളും വിലയിരുത്തുന്നു.










from kerala news edited

via IFTTT