121

Powered By Blogger

Thursday, 8 January 2015

നാളികേര വില്‌പനയില്‍ വ്യാപാര തട്ടിപ്പ്‌











Story Dated: Friday, January 9, 2015 03:15


ലക്കിടി: നാളികേര വില്‌പനയില്‍ വ്യാപാര തട്ടിപ്പ്‌ വ്യാപകമാകുന്നു. നാളികേരത്തിന്‌ വില കുത്തനെ ഉയര്‍ന്നതോടെയാണ്‌ മൂക്കാത്ത തേങ്ങകള്‍ വെട്ടിയിട്ട്‌ ഉണക്കി ഇടനിലക്കാരായ കച്ചവടക്കാര്‍ കടകളില്‍ എത്തിച്ച്‌ തട്ടിപ്പ്‌ നടത്തുന്നത്‌. ഇങ്ങനെ വില്‍ക്കപ്പെടുന്ന തേങ്ങകളില്‍ പലതും കേടുവന്നതാണ്‌. ജില്ലയില്‍ ഒരു കിലോ തേങ്ങയ്‌ക്ക് 30 മുതല്‍ 32 രൂപ വരെയാണ്‌ വില. ചില ഗ്രാമപ്രദേങ്ങളില്‍ ഇത്‌ 37 രൂപ വരെയുമുണ്ട്‌. ഇളനീര്‍പ്രായം കഴിഞ്ഞ്‌ മൂപ്പെത്താത്ത തേങ്ങകളില്‍ വെള്ളം കൂടുതലുണ്ടെന്നിരിക്കെ അധിക തൂക്കം ലഭിക്കുമെന്നതാണ്‌ ഈ തട്ടിപ്പിന്‌ ഇടനിലക്കാരെ പ്രേരിപ്പിക്കുന്നത്‌. കടകളില്‍ നിന്ന്‌ തേങ്ങ വാങ്ങി കഴിഞ്ഞാല്‍ കേടുണ്ടെങ്കില്‍ തിരികെ വാങ്ങാന്‍ വ്യാപാരികളും തയ്യാറല്ല. നാളികേരം വാങ്ങുമ്പോള്‍ തന്നെ കുലുക്കി നോക്കി കേടുണ്ടോയെന്ന്‌ ഉറപ്പുവരുത്തണമെന്നാണ്‌ ഇവരുടെ വാദം. ഗ്രാമ പ്രദേശങ്ങളിലെ തെങ്ങിന്‍ തോപ്പുകള്‍ കേന്ദ്രീകരിച്ചാണ്‌ മൂപ്പില്ലാത്ത തേങ്ങ ഉണക്കല്‍ കൂടുതലായും നടക്കുന്നത്‌. ഇടനിലക്കാരായ കച്ചവടക്കാര്‍ ജില്ലയ്‌ക്കകത്തും പുറത്തുമായി പല മേഖലകള്‍ കേന്ദ്രീകരിച്ചാണ്‌ ഇത്തരത്തിലുള്ള നാളികേരം വിറ്റഴിക്കുന്നത്‌. ഒറ്റപ്പാലം, ലക്കിടി, പത്തിരിപ്പാല, കോങ്ങാട്‌ പ്രദേശങ്ങളിലെ തെങ്ങിന്‍തോപ്പുകളില്‍നിന്ന്‌ കൊണ്ടുവരുന്ന മൂക്കാത്ത തേങ്ങകള്‍ ഇതര ജില്ലകളിലേക്കും കയറ്റിവിടുന്നുണ്ട്‌. കഴിഞ്ഞ ഒന്നര മാസത്തിലേറെയായി ഇത്തരത്തിലുള്ള വ്യാപാരതട്ടിപ്പ്‌ തുടങ്ങിയിട്ട്‌. ഇത്തരത്തില്‍ തേങ്ങ നല്‍കുന്ന ഉടമകള്‍ക്കും മൂത്ത തേങ്ങയേക്കാള്‍ കൂടുതല്‍ വില ഇടനില കച്ചവടക്കാര്‍ നല്‍കുന്നുണ്ട്‌. വ്യാപാരികള്‍ക്കും ലാഭവിഹി

തം കൂടുതലായി കിട്ടുന്നതുകൊണ്ട്‌ ഇവരും അറിഞ്ഞമട്ടില്ലാതെ കേടുവന്ന തേങ്ങ കച്ചവടം ചെയ്യുകയാണ്‌. ഇതിനെതിരെ ഉപഭോക്‌താക്കള്‍ക്കിടയില്‍ ആക്ഷേപം ശക്‌തമായിട്ടുണ്ട്‌.


രാജേഷ്‌ ലക്കിടി










from kerala news edited

via IFTTT

Related Posts:

  • ലോറി സമരം: വിപണിയില്‍ വില കുതിച്ചുയരും Story Dated: Wednesday, April 1, 2015 02:13പാലക്കാട്‌: വാളയാര്‍ ചെക്‌പോസ്‌റ്റിലെ കാത്തുകിടപ്പിന്റെ പേരില്‍ ലോറി ഉടമകള്‍ സമരം തുടങ്ങിയ സാഹചര്യത്തില്‍ കേരള വിപണിയില്‍ നിത്യോപയോഗ സാധനങ്ങളുടെ വില കുതച്ചുയരും. ഈസ്‌റ്റര്‍… Read More
  • നെല്ല്‌ അളന്ന കര്‍ഷകര്‍ പണം ലഭിക്കാതെ വലയുന്നു Story Dated: Wednesday, April 1, 2015 02:13പാലക്കാട്‌: സിവില്‍ സപ്ലൈസ്‌ കോര്‍പ്പറേഷന്‌ നെല്ല്‌ നല്‍കിയ കര്‍ഷകര്‍ പണം ലഭിക്കാതെ വലയുന്നു. മാര്‍ച്ച്‌ 15ന്‌ ശേഷം സപ്ലൈകോ പുതിയ നിബന്ധന ഏര്‍പ്പെടുത്തിയതാണ്‌ കര്‍ഷകര്‍ക്ക്‌ … Read More
  • ശുകപുരം അതിരാത്രശാല അഗ്നിയെ വരിച്ചു Story Dated: Wednesday, April 1, 2015 02:13ആനക്കര: ശുകപുരം അതിരാത്രത്തിനു സമാപനം കുറിച്ച്‌ അതിരാത്രശാല അഗ്നിക്ക്‌ സമര്‍പ്പിച്ചു. ഇതോടെ പന്ത്രണ്ട്‌ ദിനം നീണ്ടു നിന്ന അതിരാത്രത്തിന്‌ സമാപമായി. നൂറ്റാണ്ടുകളായി നിലനിന്നിരു… Read More
  • രണ്ടെണ്ണം വീശാന്‍ ഇനി അതിര്‍ത്തി താണ്ടണം Story Dated: Wednesday, April 1, 2015 02:13പാലക്കാട്‌: രണ്ടെണ്ണം വീശണമെന്ന്‌ തോന്നിയാല്‍ പാലക്കാട്ടുകാര്‍ സംസ്‌ഥാന അതിര്‍ത്തി താണ്ടണം. കോടതി വിധിയുടെ പശ്‌ചാത്തലത്തില്‍ ഫോര്‍ സ്‌റ്റാറുകള്‍ക്കും ബാര്‍ ലൈസന്‍സ്‌ നഷ്‌ടമാ… Read More
  • കുടിവെള്ളക്ഷാമം: ബി.ജെ.പി സമരത്തിന്‌ Story Dated: Wednesday, April 1, 2015 02:13ഷൊര്‍ണൂര്‍: ഷൊര്‍ണൂരില്‍ അനുഭവപ്പെടുന്ന കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ ഭാരതപ്പുഴയിലെ തടയണ പദ്ധതി പുനരാരംഭിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ബി.ജെ.പി മൂന്നാംഘട്ട സമരത്തിന്‌. ഷൊര്‍ണൂ… Read More