121

Powered By Blogger

Monday, 20 July 2020

സ്വര്‍ണവില പവന് 36,760 രൂപയായി: ഈവര്‍ഷംമാത്രം കൂടിയത് 7,760 രൂപ

സ്വർണവിലയിൽ റെക്കോഡ് കുതിപ്പ് തുടരുന്നു. ചൊവാഴ്ച പവന് 160 രൂപകൂടി എക്കാലത്തെയും ഉയർന്ന നിലവാരമായ 36,760 രൂപയിലെത്തി. 4595 രൂപയാണ് ഗ്രാമിന്റെ വില. ജൂലായ് ആറിന് 35,800 നിലവാരത്തിയേല്ക്ക് പവന്റെ വില താഴ്ന്നിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ വില കൂടുന്ന പ്രവണതയായിരുന്നു വിപണിയിൽ കണ്ടത്. ഇതോടെ ഈവർഷം പവന്റെ വിലയിൽ 7,760 രൂപയാണ് കൂടിയത്. ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡിന്റെ വില ഒമ്പത് വർഷത്തെ ഉയർന്ന നിലവാരത്തിലെത്തി. ഔൺസിന് 1,818.53 ഡോളറായാണ് വർധിച്ചത്. എംസിഎക്സ് ഗോൾഡ് ഫ്യൂച്ചേഴ്സിൽ 10 ഗ്രാമിന്റെ വില 49,085 രൂപ നിലവാരത്തിലുമെത്തി. കോവിഡ് വ്യാപനംമൂലം വിവിധ രാജ്യങ്ങൾ സമ്പദ്ഘടനയ്ക്ക് കരുത്തുപകരാൻ സാമ്പത്തിക പാക്കേജുകളുമായി മുന്നോട്ടുപോകുമെന്ന പ്രതീക്ഷയാണ് സ്വർണവില തുടർച്ചയായി വർധിക്കുന്നതിനുപിന്നിൽ.

from money rss https://bit.ly/2Bhmf14
via IFTTT

പാഠം 83: ബാങ്ക് എഫ്ഡിയിലെ 'യഥാര്‍ത്ഥ ആദായം' പൂജ്യത്തിനുതാഴെ, കൂടുതല്‍നേട്ടത്തിനിതാ പുതുവഴി

പ്രമുഖ പൊതുമേഖല ബാങ്കിലെ നിക്ഷേപം പുതുക്കിയിടാനെത്തിയതായിരുന്നു വിജയ മോഹൻ. നിക്ഷേപ സർട്ടിഫിക്കറ്റകൾ കൗണ്ടറിലിരുന്ന ഉഗ്യോസ്ഥയുടെ കയ്യിൽനിന്നുവാങ്ങി സന്ദർശകർക്കുള്ള കസേരയിലിരുന്ന് അവപരിശോധിച്ചു. സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയ പലിശ ശ്രദ്ധയിൽപ്പെട്ട അദ്ദേഹം ആശങ്കാകുലനായി. സ്ഥിര നിക്ഷേപത്തിൽനിന്നുള്ള പലിശയകൊണ്ടാണ് സർവീസിൽനിന്നുവിരമിച്ച വിജയമോഹൻ ജീവിക്കുന്നത്. മുതിർന്ന പൗരന്മാർക്കുള്ള 5.60ശതമാനം പലിശയാണ് വിജയമോഹന് ലഭിക്കുന്നത്. സാധാരണക്കാർക്ക് ലഭിക്കുന്ന പലിശയാകട്ടെ 5.1ശതമാനവുമാണ്. എന്തുകൊണ്ട് നിക്ഷേപ പലിശ ഇത്രയും കുറഞ്ഞു? റിസർവ് ബാങ്ക് തുടർച്ചയായി നിരക്കുകൾ കുറച്ചതാണ് നിക്ഷേപ പലിശയെ ബാധിച്ചത്. മാർച്ചിനും മെയ്ക്കുമിടയിൽ റിപ്പോ നിരക്ക് 1.15ശതമാന(115 ബേസിസ് പോയന്റ്)മാണ് കുറച്ചത്. കോവിഡ് വ്യാപനത്തെതടർന്ന് രാജ്യമൊട്ടാകെയുള്ള അടച്ചിട്ടപ്പോഴുണ്ടായ സാമ്പത്തിക മാന്ദ്യത്തിൽനിന്ന് രാജ്യത്തെ രക്ഷിക്കുകയെന്ന ദൗത്യംകൂടി ഇതിനുപിന്നിലുണ്ട്. 5.60ശതമാനം പലിശ ലഭിക്കുമ്പോൾ ആദായമെങ്ങനെ പൂജ്യത്തിനുതാഴെയാകുമെന്ന് സംശയമുണ്ടായേക്കാം. രാജ്യത്തെ വിലക്കയറ്റവുമായി താരതമ്യംചെയ്താണ് യഥാർഥ ആദായം കണക്കാക്കുക. യഥാർഥ ആദായം? പൊതുവെ പണപ്പെരുപ്പത്തെക്കുറിച്ച് നിക്ഷേപകരിൽ അധികമാരും ചിന്തിക്കാറില്ല. നിത്യോപയോഗ സാധനങ്ങളുടെ വിലകയറുന്നതുമാത്രമെ അവർക്കറിയൂ. പരിപ്പിനും ഉഴുന്നിനും പാചകവാതകത്തിനുംമറ്റും വിലകയറുമ്പോഴാണ് ഇതേക്കുറിച്ച് ആലോചിക്കുന്നതുതന്നെ. പരണപ്പെരുപ്പ നിരക്കുമായി നിക്ഷേപ പലിശ താരതമ്യംചെയ്യുമ്പോൾ നിക്ഷേപകനുണ്ടാകുന്ന നേട്ടമെത്രയാണ്? ജൂണിൽ റീട്ടെയിൽ പണപ്പെരുപ്പ നിരക്ക് 6.09ശതമാനമായി ഉയർന്നിരിക്കുന്നു. ബാങ്ക് പലിശയാകട്ടെ 5.10ശതമാനവും. പലിശയേക്കാൾ ഒരുശതമാനത്തോളംകൂടുതലായി പണപ്പെരുപ്പം. അങ്ങനെയാണ് ബാങ്ക് നിക്ഷേപത്തിൽനിന്നുള്ള ആദായം നഗറ്റീവ് ശതമാനത്തിലെത്തിയത്. ലഭിക്കുന്ന പലിശയ്ക്ക് ആദായ നികുതി ബാധ്യതകൂടിവരുമ്പോൾ നേട്ടം പിന്നെയുംകുറയും. നികുതിയിളവുകളില്ല ബാങ്ക് നിക്ഷേപത്തിൽനിന്നുലഭിക്കുന്ന പലിശയ്ക്ക് ഓരോരുത്തരുടെയും നികുതി സ്ലാബിനനുസരിച്ച് ആദായനികുതി നൽകണം. അങ്ങനെവരുമ്പോൾ ലഭിക്കുന്ന ആദായത്തിൽവീണ്ടും കുറവുവരും. ഉദാഹരണത്തിന് 10 ലക്ഷം രൂപ ഒരുവർഷത്തേയ്ക്ക് 5.60ശതമാനം പലിശനിരക്കിൽ ബാങ്കിൽ നിക്ഷേപിച്ചെന്നുകരുതുക. കാലാവധിയെത്തുമ്പോൾ മുതലും പലിശയും ചേർത്ത് ലഭിക്കുക 10,57,167 രൂപയാണ്. 30 ശതമാനം നികുതി സ്ലാബിലുള്ളവരാണെങ്കിൽ പലിശയായി ലഭിച്ച 57,187 രൂപയിൽനിന്ന് 17,407 രൂപ നികുതിയും നൽകണം. അതുകിഴിച്ചാൽ ബാക്കിലഭിക്കുക 39,780 രൂപമാത്രമാണ്. അതായത് യഥാർഥത്തിൽ നിങ്ങൾക്കുലഭിക്കുന്ന ആദായം 3.90ശതമാനംമാത്രം. വിലക്കയറ്റമാകട്ടെ ആറുശതമാനത്തിലേറെയും. യഥാർഥ ആദായമാകട്ടെ മൈനസ് 2.60ശതമാനവും! കുറഞ്ഞ പലിശയും അതിന്മേലുള്ള നികുതിയും പണപ്പെരുപ്പ നിരക്കുകളും നേട്ടത്തെ വിഴുങ്ങുമ്പോൾ എങ്ങനെയാണ് ബാങ്ക് നിക്ഷേപകൻ സമ്പനന്നനാകുക? നിക്ഷേപകർ ചെയ്യേണ്ടത് ദീർഘകാല നിക്ഷേപ ലക്ഷ്യങ്ങളുള്ളവർ ഓഹരി അധിഷ്ഠി മ്യൂച്വൽ ഫണ്ടുകളിൽ എസ്ഐപിയായി നിക്ഷേപിക്കുക. അല്ലാത്തവർ ബാങ്ക് നിക്ഷേപങ്ങൾക്ക് ബദലായുള്ള ഡെറ്റ് പദ്ധതികൾ തിരഞ്ഞെടുക്കുക. ഫ്രാങ്ക്ളിൻ ടെംപിൾടണിന്റെ ആറ് ഡെറ്റ് ഫണ്ടുകളുടെ പ്രവർത്തനം ഈയിടെ നിർത്തിയത് നിക്ഷേപകരിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. കൂടുതൽ നേട്ടംനൽകുന്ന ഫണ്ടുകൾ തിരഞ്ഞെടുക്കുന്നതിനുപകരം മികച്ച റേറ്റിങ് ഉള്ള കടപ്പത്രങ്ങളിൽ നിക്ഷേപിക്കുന്ന ഫണ്ടുകൾ പരിഗണിക്കുക. ട്രിപ്പിൾ എ-റെറ്റിങ് ഉള്ള ഫണ്ടുകളും പൊതുമേഖല സ്ഥാനങ്ങളുടെയും ബാങ്കുകളുടെയും കടപ്പത്രങ്ങളിൽ നിക്ഷേപിക്കുന്ന ഫണ്ടുകളും താരതമ്യേന മികച്ച ആദായംനൽകുന്നവയും റിസ്ക് കുറഞ്ഞവയുമാണ്(പട്ടിക കാണുക). Debt: Short Duration & Banking and PSU Fund 1Yr Return(%)* 3Yr Return(%)* Debt: Short Duration Axis Short Term Fund 12.05 9.19 HDFC Short Term Debt Fund 12.08 9.09 IDFC Bond Fund Short Term Plan 11.78 8.96 Debt: Banking and PSU IDFC Banking & PSU Debt Fund 12.94 9.87 Axis Banking & PSU Debt Fund 11.64 9.62 Aditya Birla Sun Life Banking & PSU Debt Fund 11.62 9.11 *Return as on July 20,2020. Investment in Direct Plan of Funds നികുതിയിളവുംനേടാം ഡെറ്റ് ഫണ്ടിലെ നിക്ഷേപത്തിൽനിന്നുള്ള നേട്ടത്തിന് ആദായ നികുതി ആനുകൂല്യവും ലഭിക്കും. മൂന്നുവർഷം കൈവശംവെച്ചശേഷം പണംതിരിച്ചെടുക്കുമ്പോൾ ഇൻഡക്സേഷൻ ആനുകൂല്യമാണ് ബാധകമാകുക. അതായത് പണപ്പെരുപ്പ നിരക്ക് കുറച്ചതിനുശേഷംമാത്രം നേട്ടത്തിന് ആദായനികുതി നൽകിയാൽ മതിയാകും. feedbacks to: antonycdavis@gmail.com കുറിപ്പ്: സംസ്ഥാന സർക്കാരിന്റെ ട്രഷറിയിലെ നിക്ഷേപത്തിന് 8.5ശതമാനവും സ്മോൾ ഫിനാൻസ് ബാങ്കുകളിലേതിന് 8ശതമാനംവരെയും പലിശ ലഭിക്കും. ഇവിടങ്ങളിലെ നിക്ഷേപത്തിന് നികുതി ആനുകൂല്യമില്ലെന്നകാര്യം മറക്കേണ്ട. ഹ്രസ്വാകല(ഒരുവർഷം മുതൽ മുന്നുവർഷംവരെ)നിക്ഷേപത്തിനായാണ് ഡെറ്റ് ഫണ്ടുകൾ അനുയോജ്യം. വിപണിയിൽ പലിശ കുറയുമ്പോഴാണ് ഡെറ്റ് ഫണ്ടുകളിൽനിന്ന് കൂടുതൽ ആദായം ലഭിക്കുക. ഓഹരി അധിഷ്ഠിത ഫണ്ടുകളിൽ ദീർഘകാല ലക്ഷ്യത്തിനുമാത്രം എസ്ഐപിയായി നിക്ഷേപിക്കുക.

from money rss https://bit.ly/2WDeiLi
via IFTTT

നിഫ്റ്റി 11,150ന് മുകളില്‍: സെന്‍സെക്‌സിലെ നേട്ടം 484 പോയന്റ്

മുംബൈ: തുടർച്ചയായി അഞ്ചാം ദിവസവും ഓഹരി വിപണിയിൽ നേട്ടം. യുഎസ് ഉൾപ്പടെയുള്ള ആഗോള വിപണികളിലെ നേട്ടമാണ് വിപണിയിൽ പ്രതിഫലിച്ചത്. നിക്ഷേകർ ഓഹരികൾ വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ചതും വിപണിക്ക് തുണയായി. സെൻസെക്സ് 484 പോയന്റ് ഉയർന്ന് 37903ലും നിഫ്റ്റി 137 പോയന്റ് നേട്ടത്തിൽ 11159ലുമെത്തി. ബിഎസ്ഇയിലെ 1200 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 437 ഓഹരികൾ നഷ്ടത്തിലുമാണ്. 88 ഓഹരികൾക്ക് മാറ്റമില്ല. ഐഷർ മോട്ടോഴ്സ്, ഐസിഐസിഐ ബാങ്ക്, വിപ്രോ, ടാറ്റ മോട്ടോഴ്സ്, മാരുതി സുസുകി, അദാനി പോർട്സ്, കൊട്ടക് മഹീന്ദ്ര, ഗ്രാസിം, പവർഗ്രിഡ് കോർപ്, എച്ച്ഡിഎഫ്സി ബാങ്ക്, വേദാന്ത, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. സീ എന്റർപ്രൈസസ്, ഭാരതി ഇൻഫ്രടെൽ, ബജാജ് ഫിൻസർവ്, ഐടിസി തുടങ്ങിയ ഓഹികളാണ് നഷ്ടത്തിൽ.

from money rss https://bit.ly/3hkfw5P
via IFTTT

ഇന്ത്യയുടെ പൊതുകടം കൂടുന്നു: ജി.ഡി.പി.യുടെ 87.6 ശതമാനമാകും

കൊച്ചി: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതും അത് തടയാനുള്ള അടച്ചിടലും ഇന്ത്യൻ സമ്പദ്വ്യവസ്ഥയ്ക്കുമേൽ കരിനിഴൽ വീഴ്ത്തുമെന്ന് പഠനം. രാജ്യത്തിന്റെ പൊതുകടം നടപ്പുസാമ്പത്തിക വർഷം മൊത്തം ആഭ്യന്തര ഉത്പാദത്തിന്റെ (ജി.ഡി.പി.) 87.6 ശതമാനമായി ഉയരുമെന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവേഷണ പ്രസിദ്ധീകരണമായ 'ഇക്കോറാപ്പ് റിപ്പോർട്ടി'ൽ പറയുന്നത്. പൊതുകടവും ജി.ഡി.പിയും തമ്മിലുള്ള അനുപാതം നാല് ശതമാനമെങ്കിലും ഉയർത്തുമെന്നാണ് നിരീക്ഷണം. 2019-20-ൽ ജി.ഡി.പി.യുടെ 72.2 ശതമാനമായിരുന്നു പൊതുകടം. അതായത്, 146.9 ലക്ഷം കോടി രൂപ. ഇത് 170 ലക്ഷം കോടി രൂപയിലേക്ക് ഉയരുമെന്നാണ് എസ്.ബി.ഐ. റിപ്പോർട്ട്. സർക്കാരിന്റെ ബാഹ്യ കടമെടുപ്പ് 6.8 ലക്ഷം കോടി രൂപയായി ഉയരും, ജി.ഡി.പി.യുടെ 3.5 ശതമാനം. സംസ്ഥാനങ്ങളുടെ കടം ജി.ഡി.പി.യുടെ 27 ശതമാനമാകുമെന്നും വിലയിരുത്തുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയുടെ പൊതുകടവും ജി.ഡി.പി.യും തമ്മിലുള്ള അനുപാതത്തിൽ ഗണ്യമായ വർധന രേഖപ്പെടുത്തിയിട്ടുണ്ട്. 2011-12-ൽ 58.8 ലക്ഷം കോടി രൂപയായിരുന്നു പൊതുകടം. ജി.ഡി.പി.യുടെ 67.4 ശതമാനം. 2019-20-ൽ ഇത് ജി.ഡി.പി.യുടെ 72.2 ശതമാനമായ 146.9 ലക്ഷം കോടി രൂപയായി ഉയർന്നു. 2023-ഓടെ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയോജിത പൊതുകടം ജി.ഡി.പി.യുടെ 60 ശതമാനമായി കുറയ്ക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. പൊതുകടം ഉയരുന്നത് സർക്കാരിന്റെ സാമ്പത്തിക ഉത്തരവാദിത്വവും ബജറ്റ് മാനേജ്മെന്റും സംബന്ധിച്ച ഈ പ്രഖ്യാപിത ലക്ഷ്യത്തിന് വിലങ്ങുതടിയായേക്കും. ഇങ്ങനെപോയാൽ 2030-ൽ മാത്രമേ ഇത് സാധ്യമാകുകയുള്ളൂവെന്നും റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ അടിസ്ഥാന പലിശ നിരക്കുകളും ജി.ഡി.പി.യും കുറയാനാണ് സാധ്യത. പലിശനിരക്ക് കൂടുകയാണെങ്കിൽ വായ്പയ്ക്കു മേലുള്ള ഭാരവും കൂടും. പൊതുകടം എടുക്കുന്നത് ഇങ്ങനെ... രണ്ട് രീതിയിലാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വായ്പയെടുക്കുന്നത്. രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും. വാണിജ്യ ബാങ്കുകൾ, ഇൻഷുറൻസ് കമ്പനികൾ, ആർ.ബി.ഐ., കോർപ്പറേറ്റ് ഹൗസുകൾ, മ്യൂച്വൽ ഫണ്ട് കമ്പനികൾ എന്നിവ വഴിയാണ് രാജ്യത്തിനകത്തു നിന്നുള്ള കടമെടുപ്പ്. സ്വകാര്യ വാണിജ്യ ബാങ്കുകൾ, വിദേശ സർക്കാരുകൾ, അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങൾ, ലോക ബാങ്ക്, ഐ.എം.എഫ്., ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക് തുടങ്ങിയവ വഴിയാണ് പുറത്തുനിന്നും രാജ്യം വായ്പയെടുക്കുന്നത്.

from money rss https://bit.ly/2WFIwxg
via IFTTT

നിഫ്റ്റി 11,000 തിരിച്ചുപിടിച്ചു: സെന്‍സെക്‌സ് 399 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടർച്ചയായി നാലാമത്തെ ദിവസവും ഓഹരി വിപണി നേട്ടമുണ്ടാക്കി. ഐടി, ബാങ്ക് ഓഹരികളുടെ കരുത്തിൽ നിഫ്റ്റി 11,000 കടന്നു. സെൻസെക്സ് 398.85 പോയന്റ് ഉയർന്ന് 37,418.99ലും നിഫ്റ്റി 120.50 പോയന്റ് നേട്ടത്തിൽ 11022.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1487 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1154 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 181 ഓഹരികൾക്ക് മാറ്റമില്ല. ബ്രിട്ടാനിയ ഇൻഡസ്ട്രീസ്, ബജാജ് ഫിനാൻസ്, എച്ച്സിഎൽ ടെക്, ബജാജ് ഫിൻസർവ്, യുപിഎൽ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. സൺ ഫാർമ, സിപ്ല, സീ എന്റർടെയ്ൻമെന്റ്, ബിപിസിഎൽ, എൻടിപിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഫാർമ ഒഴികെയുള്ള സൂചികകളാണ് നേട്ടമുണ്ടാക്കിയത്. ബിഎസ്ഇ മിഡക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനത്തോളം ഉയർന്നു.

from money rss https://bit.ly/2ZI9ciA
via IFTTT

Mammootty's The Priest: Here Is A Major Announcement!

Mammootty's The Priest: Here Is A Major Announcement!
The Priest, the highly anticipated upcoming Mammootty starrer is nearing the final stage of its production. The Mammootty starrer has been making headlines recently, after a set of new posters started doing rounds in social media. However, the makers of The

* This article was originally published here

കഫേ കോഫീ ഡെയുടെ 280ലേറെ ഔട്ട്‌ലെറ്റുകള്‍ പൂട്ടി

ന്യൂഡൽഹി: നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യ പാദത്തിൽ രാജ്യത്തെ പ്രമുഖ കോഫീ ഷോപ്പായ കഫെ കോഫീ ഡെ 280ലേറെഔട്ട്ലെറ്റുകൾ പൂട്ടി. കോഫീ ഡെ ഗ്ലോബലിന്റെസ്ഥാപനമായ കോഫീ ഡെ എന്റർപ്രൈസസ് ലിമിറ്റഡിന് രാജ്യത്തൊട്ടാകെ നിലവിൽ 1480 കോഫീ ഷോപ്പുകളാണുള്ളത്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ ഇതേപാദത്തിലെ കണക്കുമായി താരതമ്യംചെയ്യുമ്പോൾ സ്ഥാപനത്തിലെ ശരാശരി പ്രതിദിന വില്പന 15,739ൽനിന്ന് 15,445 ആയി കുറഞ്ഞിരുന്നു. പ്രവർത്തന ചെലവിലുണ്ടായ അന്തരംമൂലം ലാഭംവർധിപ്പിക്കുന്നതിനാണ് 280 ഔട്ട്ലെറ്റുകൾ പൂട്ടിയതെന്ന് കമ്പനി പറയുന്നു. പ്രൊമോട്ടറായിരുന്ന വി.ജി സിദ്ധാർത്ഥയുടെ മരണത്തെതുടർന്ന് കമ്പനിയുടെ ആസ്തികൾ വിറ്റ് കോഫീ ഡെ എന്റർപ്രൈസസ് കടവീട്ടിവരികയാണ്. 13 വായ്പാദാതാക്കൾക്കായി 1,644 കോടി രൂപ ഇതിനകം തിരിച്ചുനൽകി. ബെംഗളുരുവിലെ ഗ്ലോബൽ വില്ലേജ് ടെക് പാർക്ക് കഴിഞ്ഞ സെപറ്റംബറിൽതന്നെ ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ഇക്വിറ്റി സംരംഭമായ ബ്ലാക്ക്സ്റ്റോണിന് കൈമാറിയിരുന്നു. 2,700 കോടി രൂപയുടേതായിരുന്നു ഇടപാട്. 90 ഏക്കറിലായി പരന്നുകിടക്കുന്നതാണ് ഗ്ലോബൽ വില്ലേജ്. ഐടി കമ്പനിയായ മൈൻഡ് ട്രീയിലെ കമ്പനിയുടെ ഓഹരികൾ എൽആൻഡ്ടിയ്ക്കും കൈമാറിയിരുന്നു.

from money rss https://bit.ly/39eLUnI
via IFTTT

5ജി സേവനം ഉടനെ: സ്‌പെക്ട്രത്തിനായി ജിയോ ടെലികോം വകുപ്പിനെ സമീപിച്ചു

പ്രഖ്യാപനം നടത്തി രണ്ടുദിവസം പിന്നിടുമ്പോഴേയ്ക്കും റിലയൻസ് ജിയോ 5ജി സ്പെക്ട്രത്തിനുവേണ്ടി ശ്രമംതുടങ്ങി. ഇതിനായി കമ്പനി ടെലികോം വകുപ്പിനെ സമീപിച്ചു. രാജ്യത്തെ പ്രധാന മെട്രോ നഗരങ്ങളിൽ പരീക്ഷണം നടത്താനാണ് ജിയോയുടെ നീക്കം. പദ്ധതി വിജയിച്ചാൽ 5ജി സാങ്കേതിക വിദ്യ സ്വന്തമാക്കുന്ന ചുരുക്കം ചില രാജ്യങ്ങളിലൊന്നായി ഇന്ത്യമാറും. മറ്റ് രാജ്യങ്ങൾക്ക് സാങ്കേതിക വിദ്യകൈമാറാനും ജിയോയ്ക്ക് അവസരം ലഭിക്കും. സ്പെക്ട്രം ലഭിച്ചാലുടനെ ട്രയൽ തുടങ്ങാൻ കഴിയുമെന്നാണ് ടെലികോം വകുപ്പിനെ ജിയോ അറിയിച്ചിട്ടുള്ളത്. നിരവധി വിദഗ്ധരുടെ മൂന്നുവർഷത്തോളം നീണ്ട പരിശ്രമമാണ് വിജയത്തിലെത്തിയതെന്ന് കമ്പനി അവകാശപ്പെടുന്നു. രാജ്യത്ത് ട്രയൽ നടത്തിയാൽമാത്രമെ സാങ്കേതിത വിദ്യ വിദേശരാജ്യങ്ങൾക്ക് വിൽക്കാനാകൂയെന്നും ടെലികോം വകുപ്പിനെ ജിയോ അറിയിച്ചിട്ടുണ്ട്. രാജ്യത്ത് സ്വന്തമായി വികസിപ്പിച്ച സാങ്കേതിക വിദ്യയും ഉപകരണങ്ങളുമാകും കമ്പനി ഇതിനായി ഉപയോഗിക്കുന്നത്. ആഗോള ടെലികോം ഭീമന്മാരായ ഹുവായ്, ഇസെഡ്ടിഇ, എറിക്സൺ, നോക്കിയ, സാംസങ് എന്നിവരുമായാകും ആഗോള വിപണിയിൽ ജിയയോക്ക് മത്സരിക്കേണ്ടിവരിക.

from money rss https://bit.ly/30rL5E1
via IFTTT