121

Powered By Blogger

Monday, 20 July 2020

കഫേ കോഫീ ഡെയുടെ 280ലേറെ ഔട്ട്‌ലെറ്റുകള്‍ പൂട്ടി

ന്യൂഡൽഹി: നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യ പാദത്തിൽ രാജ്യത്തെ പ്രമുഖ കോഫീ ഷോപ്പായ കഫെ കോഫീ ഡെ 280ലേറെഔട്ട്ലെറ്റുകൾ പൂട്ടി. കോഫീ ഡെ ഗ്ലോബലിന്റെസ്ഥാപനമായ കോഫീ ഡെ എന്റർപ്രൈസസ് ലിമിറ്റഡിന് രാജ്യത്തൊട്ടാകെ നിലവിൽ 1480 കോഫീ ഷോപ്പുകളാണുള്ളത്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ ഇതേപാദത്തിലെ കണക്കുമായി താരതമ്യംചെയ്യുമ്പോൾ സ്ഥാപനത്തിലെ ശരാശരി പ്രതിദിന വില്പന 15,739ൽനിന്ന് 15,445 ആയി കുറഞ്ഞിരുന്നു. പ്രവർത്തന ചെലവിലുണ്ടായ അന്തരംമൂലം ലാഭംവർധിപ്പിക്കുന്നതിനാണ് 280 ഔട്ട്ലെറ്റുകൾ പൂട്ടിയതെന്ന് കമ്പനി പറയുന്നു. പ്രൊമോട്ടറായിരുന്ന വി.ജി സിദ്ധാർത്ഥയുടെ മരണത്തെതുടർന്ന് കമ്പനിയുടെ ആസ്തികൾ വിറ്റ് കോഫീ ഡെ എന്റർപ്രൈസസ് കടവീട്ടിവരികയാണ്. 13 വായ്പാദാതാക്കൾക്കായി 1,644 കോടി രൂപ ഇതിനകം തിരിച്ചുനൽകി. ബെംഗളുരുവിലെ ഗ്ലോബൽ വില്ലേജ് ടെക് പാർക്ക് കഴിഞ്ഞ സെപറ്റംബറിൽതന്നെ ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ഇക്വിറ്റി സംരംഭമായ ബ്ലാക്ക്സ്റ്റോണിന് കൈമാറിയിരുന്നു. 2,700 കോടി രൂപയുടേതായിരുന്നു ഇടപാട്. 90 ഏക്കറിലായി പരന്നുകിടക്കുന്നതാണ് ഗ്ലോബൽ വില്ലേജ്. ഐടി കമ്പനിയായ മൈൻഡ് ട്രീയിലെ കമ്പനിയുടെ ഓഹരികൾ എൽആൻഡ്ടിയ്ക്കും കൈമാറിയിരുന്നു.

from money rss https://bit.ly/39eLUnI
via IFTTT