121

Powered By Blogger

Monday, 20 July 2020

പാഠം 83: ബാങ്ക് എഫ്ഡിയിലെ 'യഥാര്‍ത്ഥ ആദായം' പൂജ്യത്തിനുതാഴെ, കൂടുതല്‍നേട്ടത്തിനിതാ പുതുവഴി

പ്രമുഖ പൊതുമേഖല ബാങ്കിലെ നിക്ഷേപം പുതുക്കിയിടാനെത്തിയതായിരുന്നു വിജയ മോഹൻ. നിക്ഷേപ സർട്ടിഫിക്കറ്റകൾ കൗണ്ടറിലിരുന്ന ഉഗ്യോസ്ഥയുടെ കയ്യിൽനിന്നുവാങ്ങി സന്ദർശകർക്കുള്ള കസേരയിലിരുന്ന് അവപരിശോധിച്ചു. സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയ പലിശ ശ്രദ്ധയിൽപ്പെട്ട അദ്ദേഹം ആശങ്കാകുലനായി. സ്ഥിര നിക്ഷേപത്തിൽനിന്നുള്ള പലിശയകൊണ്ടാണ് സർവീസിൽനിന്നുവിരമിച്ച വിജയമോഹൻ ജീവിക്കുന്നത്. മുതിർന്ന പൗരന്മാർക്കുള്ള 5.60ശതമാനം പലിശയാണ് വിജയമോഹന് ലഭിക്കുന്നത്. സാധാരണക്കാർക്ക് ലഭിക്കുന്ന പലിശയാകട്ടെ 5.1ശതമാനവുമാണ്. എന്തുകൊണ്ട് നിക്ഷേപ പലിശ ഇത്രയും കുറഞ്ഞു? റിസർവ് ബാങ്ക് തുടർച്ചയായി നിരക്കുകൾ കുറച്ചതാണ് നിക്ഷേപ പലിശയെ ബാധിച്ചത്. മാർച്ചിനും മെയ്ക്കുമിടയിൽ റിപ്പോ നിരക്ക് 1.15ശതമാന(115 ബേസിസ് പോയന്റ്)മാണ് കുറച്ചത്. കോവിഡ് വ്യാപനത്തെതടർന്ന് രാജ്യമൊട്ടാകെയുള്ള അടച്ചിട്ടപ്പോഴുണ്ടായ സാമ്പത്തിക മാന്ദ്യത്തിൽനിന്ന് രാജ്യത്തെ രക്ഷിക്കുകയെന്ന ദൗത്യംകൂടി ഇതിനുപിന്നിലുണ്ട്. 5.60ശതമാനം പലിശ ലഭിക്കുമ്പോൾ ആദായമെങ്ങനെ പൂജ്യത്തിനുതാഴെയാകുമെന്ന് സംശയമുണ്ടായേക്കാം. രാജ്യത്തെ വിലക്കയറ്റവുമായി താരതമ്യംചെയ്താണ് യഥാർഥ ആദായം കണക്കാക്കുക. യഥാർഥ ആദായം? പൊതുവെ പണപ്പെരുപ്പത്തെക്കുറിച്ച് നിക്ഷേപകരിൽ അധികമാരും ചിന്തിക്കാറില്ല. നിത്യോപയോഗ സാധനങ്ങളുടെ വിലകയറുന്നതുമാത്രമെ അവർക്കറിയൂ. പരിപ്പിനും ഉഴുന്നിനും പാചകവാതകത്തിനുംമറ്റും വിലകയറുമ്പോഴാണ് ഇതേക്കുറിച്ച് ആലോചിക്കുന്നതുതന്നെ. പരണപ്പെരുപ്പ നിരക്കുമായി നിക്ഷേപ പലിശ താരതമ്യംചെയ്യുമ്പോൾ നിക്ഷേപകനുണ്ടാകുന്ന നേട്ടമെത്രയാണ്? ജൂണിൽ റീട്ടെയിൽ പണപ്പെരുപ്പ നിരക്ക് 6.09ശതമാനമായി ഉയർന്നിരിക്കുന്നു. ബാങ്ക് പലിശയാകട്ടെ 5.10ശതമാനവും. പലിശയേക്കാൾ ഒരുശതമാനത്തോളംകൂടുതലായി പണപ്പെരുപ്പം. അങ്ങനെയാണ് ബാങ്ക് നിക്ഷേപത്തിൽനിന്നുള്ള ആദായം നഗറ്റീവ് ശതമാനത്തിലെത്തിയത്. ലഭിക്കുന്ന പലിശയ്ക്ക് ആദായ നികുതി ബാധ്യതകൂടിവരുമ്പോൾ നേട്ടം പിന്നെയുംകുറയും. നികുതിയിളവുകളില്ല ബാങ്ക് നിക്ഷേപത്തിൽനിന്നുലഭിക്കുന്ന പലിശയ്ക്ക് ഓരോരുത്തരുടെയും നികുതി സ്ലാബിനനുസരിച്ച് ആദായനികുതി നൽകണം. അങ്ങനെവരുമ്പോൾ ലഭിക്കുന്ന ആദായത്തിൽവീണ്ടും കുറവുവരും. ഉദാഹരണത്തിന് 10 ലക്ഷം രൂപ ഒരുവർഷത്തേയ്ക്ക് 5.60ശതമാനം പലിശനിരക്കിൽ ബാങ്കിൽ നിക്ഷേപിച്ചെന്നുകരുതുക. കാലാവധിയെത്തുമ്പോൾ മുതലും പലിശയും ചേർത്ത് ലഭിക്കുക 10,57,167 രൂപയാണ്. 30 ശതമാനം നികുതി സ്ലാബിലുള്ളവരാണെങ്കിൽ പലിശയായി ലഭിച്ച 57,187 രൂപയിൽനിന്ന് 17,407 രൂപ നികുതിയും നൽകണം. അതുകിഴിച്ചാൽ ബാക്കിലഭിക്കുക 39,780 രൂപമാത്രമാണ്. അതായത് യഥാർഥത്തിൽ നിങ്ങൾക്കുലഭിക്കുന്ന ആദായം 3.90ശതമാനംമാത്രം. വിലക്കയറ്റമാകട്ടെ ആറുശതമാനത്തിലേറെയും. യഥാർഥ ആദായമാകട്ടെ മൈനസ് 2.60ശതമാനവും! കുറഞ്ഞ പലിശയും അതിന്മേലുള്ള നികുതിയും പണപ്പെരുപ്പ നിരക്കുകളും നേട്ടത്തെ വിഴുങ്ങുമ്പോൾ എങ്ങനെയാണ് ബാങ്ക് നിക്ഷേപകൻ സമ്പനന്നനാകുക? നിക്ഷേപകർ ചെയ്യേണ്ടത് ദീർഘകാല നിക്ഷേപ ലക്ഷ്യങ്ങളുള്ളവർ ഓഹരി അധിഷ്ഠി മ്യൂച്വൽ ഫണ്ടുകളിൽ എസ്ഐപിയായി നിക്ഷേപിക്കുക. അല്ലാത്തവർ ബാങ്ക് നിക്ഷേപങ്ങൾക്ക് ബദലായുള്ള ഡെറ്റ് പദ്ധതികൾ തിരഞ്ഞെടുക്കുക. ഫ്രാങ്ക്ളിൻ ടെംപിൾടണിന്റെ ആറ് ഡെറ്റ് ഫണ്ടുകളുടെ പ്രവർത്തനം ഈയിടെ നിർത്തിയത് നിക്ഷേപകരിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. കൂടുതൽ നേട്ടംനൽകുന്ന ഫണ്ടുകൾ തിരഞ്ഞെടുക്കുന്നതിനുപകരം മികച്ച റേറ്റിങ് ഉള്ള കടപ്പത്രങ്ങളിൽ നിക്ഷേപിക്കുന്ന ഫണ്ടുകൾ പരിഗണിക്കുക. ട്രിപ്പിൾ എ-റെറ്റിങ് ഉള്ള ഫണ്ടുകളും പൊതുമേഖല സ്ഥാനങ്ങളുടെയും ബാങ്കുകളുടെയും കടപ്പത്രങ്ങളിൽ നിക്ഷേപിക്കുന്ന ഫണ്ടുകളും താരതമ്യേന മികച്ച ആദായംനൽകുന്നവയും റിസ്ക് കുറഞ്ഞവയുമാണ്(പട്ടിക കാണുക). Debt: Short Duration & Banking and PSU Fund 1Yr Return(%)* 3Yr Return(%)* Debt: Short Duration Axis Short Term Fund 12.05 9.19 HDFC Short Term Debt Fund 12.08 9.09 IDFC Bond Fund Short Term Plan 11.78 8.96 Debt: Banking and PSU IDFC Banking & PSU Debt Fund 12.94 9.87 Axis Banking & PSU Debt Fund 11.64 9.62 Aditya Birla Sun Life Banking & PSU Debt Fund 11.62 9.11 *Return as on July 20,2020. Investment in Direct Plan of Funds നികുതിയിളവുംനേടാം ഡെറ്റ് ഫണ്ടിലെ നിക്ഷേപത്തിൽനിന്നുള്ള നേട്ടത്തിന് ആദായ നികുതി ആനുകൂല്യവും ലഭിക്കും. മൂന്നുവർഷം കൈവശംവെച്ചശേഷം പണംതിരിച്ചെടുക്കുമ്പോൾ ഇൻഡക്സേഷൻ ആനുകൂല്യമാണ് ബാധകമാകുക. അതായത് പണപ്പെരുപ്പ നിരക്ക് കുറച്ചതിനുശേഷംമാത്രം നേട്ടത്തിന് ആദായനികുതി നൽകിയാൽ മതിയാകും. feedbacks to: antonycdavis@gmail.com കുറിപ്പ്: സംസ്ഥാന സർക്കാരിന്റെ ട്രഷറിയിലെ നിക്ഷേപത്തിന് 8.5ശതമാനവും സ്മോൾ ഫിനാൻസ് ബാങ്കുകളിലേതിന് 8ശതമാനംവരെയും പലിശ ലഭിക്കും. ഇവിടങ്ങളിലെ നിക്ഷേപത്തിന് നികുതി ആനുകൂല്യമില്ലെന്നകാര്യം മറക്കേണ്ട. ഹ്രസ്വാകല(ഒരുവർഷം മുതൽ മുന്നുവർഷംവരെ)നിക്ഷേപത്തിനായാണ് ഡെറ്റ് ഫണ്ടുകൾ അനുയോജ്യം. വിപണിയിൽ പലിശ കുറയുമ്പോഴാണ് ഡെറ്റ് ഫണ്ടുകളിൽനിന്ന് കൂടുതൽ ആദായം ലഭിക്കുക. ഓഹരി അധിഷ്ഠിത ഫണ്ടുകളിൽ ദീർഘകാല ലക്ഷ്യത്തിനുമാത്രം എസ്ഐപിയായി നിക്ഷേപിക്കുക.

from money rss https://bit.ly/2WDeiLi
via IFTTT