121

Powered By Blogger

Sunday, 15 February 2015

പുരന്ദരദാസ-ത്യാഗരാജ ആരാധന








പുരന്ദരദാസ-ത്യാഗരാജ ആരാധന


Posted on: 16 Feb 2015


ബെംഗളൂരു: ശ്രീപദ്മാവതി നൃത്യ കലാഞ്ജലി 'ശ്രീപുരന്ദരദാസ-ത്യാഗരാജസ്വാമികള്‍ ആരാധന' തിപ്പസാന്ദ്രയില്‍ ഞായറാഴ്ച നടത്തി. പ്രമുഖ സംഗീതജ്ഞരും ഗുരുവായൂര്‍ രാധാകൃഷ്ണന്റെ ശിഷ്യരും പങ്കെടുത്തു.

പഞ്ചരത്‌ന കൃതികളും മറ്റു കീര്‍ത്തനങ്ങളും ആലപിച്ചു.











from kerala news edited

via IFTTT

ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു








ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു


Posted on: 16 Feb 2015


അബുദാബി: വിവിധ എമിറേറ്റുകളില്‍ നിന്നായി 350-ഓളം പ്രതിഭകള്‍ മാറ്റുരച്ച ഇന്ത്യാ സോഷ്യല്‍ സെന്റര്‍ അപെക്‌സ് യു.എ.ഇ. ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് സമാപനമായി. വിവിധ പ്രായത്തിലുള്ള ആണ്‍കുട്ടികള്‍ക്കും വെവ്വേറെ മത്സരങ്ങളും ലേഡീസ്, മാസ്റ്റേഴ്‌സ്, വെറ്ററെന്‍സ്, സീനിയര്‍ വെറ്ററെന്‍സ് എന്നിങ്ങനെ പല വിഭാഗങ്ങളായി തിരിച്ചാണ് മത്സരങ്ങള്‍ നടന്നത്.

10 വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ മത്സരത്തില്‍ ദേവ് വിഷ്ണു ഒന്നാംസ്ഥനത്തിനും അങ്കിത് മാത്യു രണ്ടാം സ്ഥാനത്തിനും അര്‍ഹരായി. 13 വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ മത്സരത്തില്‍ അഡ്രിയാന്‍ മാത്യുവും രവി സജയനും ഒന്നും രണ്ടും സ്ഥാനം നേടി. ഡബിള്‍സില്‍ ആദര്‍ശ് ദിനേശ്-അഭിഷേഖ് ദിനേശ് സഖ്യം ഒന്നാംസ്ഥാനവും രവി സജയന്‍-ആദില്‍ ഒലക്കര സഖ്യം രണ്ടാംസ്ഥാനവും നേടി. 16 വയസ്സിന് താഴെയുള്ള ആണ്‍കുട്ടികളുടെ ഡബിള്‍സില്‍ അബ്ദുള്ള സഹീര്‍-റോഹന്‍ ജ്യോതിഷ് സഖ്യവും ജോഷ്വ യാപ്-മുഹമ്മദ് സക്കീര്‍ സഖ്യവും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. ആണ്‍കുട്ടികളുടെ സിങ്കിള്‍സില്‍ ജോഷ്വ യാപ്പും മുഹമ്മദ് സാക്കിറും പെണ്‍കുട്ടികളുടെ സിങ്കിള്‍സില്‍ തനിഷ ക്രാസ്‌ടോയും നിദ നജീബും ലേഡീസ് സിങ്കിള്‍സില്‍ ടെബ്രോ റെബെല്ലോയും തനിഷ ക്രാസ്‌ടോയും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി.


ലേഡീസ് ഡബിള്‍സില്‍ ടെബ്രോ റെബെല്ലോ-ദില്‍ഹാനി ഡിസില്‍വ സഖ്യം അമൃത കുട്ടികൃഷ്ണന്‍-ശ്രിയാനി ദീപിക സഖ്യത്തെ ഫൈനലില്‍ പരാജയപ്പെടുത്തി. മിക്‌സഡ് ഡബിള്‍സില്‍ മുനൈസ് മുഹമ്മദ്-തനിഷ ക്രാസ്‌ടോ സഖ്യം അസെപ് അന്‍ഡ്രിയാന-വിവിന്‍ സില്‍വ സഖ്യത്തെ പരാജയപ്പെടുത്തി. മാസ്റ്റേഴ്‌സ് സിങ്കിള്‍സില്‍ ജെയിംസ് വര്‍ഗീസ് സേവ്യര്‍ റാഫേലിനെയും മാസ്റ്റേഴ്‌സ് ഡബിള്‍സില്‍ ജെയിംസ് വര്‍ഗീസ്-സജയന്‍ സഖ്യം സിറാജ് അലം ഷാ സഖ്യത്തെയും വെറ്ററന്‍സ് ഡബിള്‍സില്‍ സാവിയോ തോമസ്-സന്തോഷ് സഖ്യം ഡോ: പ്രവീണ്‍ ഭവല്‍ദാസ് സഖ്യത്തെയും പരാജയപ്പെടുത്തി.


വെറ്ററെന്‍സ് മിക്‌സഡ് ഡബിള്‍സില്‍ പ്രഭാകരമേനോന്‍-നഫീസ സാറ സിറാജ് സഖ്യം സന്തോഷ് കുമാര്‍-ജയശ്രീ സഖ്യത്തെയും സീനിയര്‍ വെറ്ററന്‍സ് ഡബിള്‍സില്‍ എ.എം. നിസാര്‍-നിസാറുദ്ദീന്‍ സഖ്യം അബ്ദുല്‍ ലത്തീഫ്-സുരേഷ്‌കുമാര്‍ സഖ്യത്തെയും പുരുഷന്മാരുടെ സിങ്കിള്‍സില്‍ ഡിയ അദി രംഗ, മുനൈസ് മുഹമ്മദിനെയും ഡബിള്‍സില്‍ രാകേഷ് രാമകൃഷ്ണന്‍-ശിബില്‍ സി.പി. സഖ്യം മുനൈസ് മുഹമ്മദ്-അവിനാശ് സഖ്യത്തെയും പരാജയപ്പെടുത്തി ഒന്നാം സ്ഥാനത്തിനര്‍ഹരായി. ഫിബ്രവരി 20-ന് നടക്കുന്ന ചടങ്ങില്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണംചെയ്യും.












from kerala news edited

via IFTTT

ലോകകപ്പ് തുടങ്ങിയതോടെ ക്രിക്കറ്റ് വിപണിയും സജീവം








ലോകകപ്പ് തുടങ്ങിയതോടെ ക്രിക്കറ്റ് വിപണിയും സജീവം


Posted on: 16 Feb 2015


അബുദാബി: ലോകകപ്പ് തുടങ്ങിയതോടെ ക്രിക്കറ്റ് വിപണിയും സജീവമായിരിക്കുകയാണ്. 1996-നുശേഷം ഇതാദ്യമായി ടീം യു.എ.ഇ. ലോകകപ്പില്‍ മാറ്റുരയ്ക്കുന്നുവെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. ക്രിക്കറ്റ് പ്രേമികളായ ഇന്ത്യക്കാരും പാക്കിസ്താനികളും ധാരാളമായുള്ളതും വിപണിക്ക് സഹായകമാകുന്നു.

ലോകകപ്പിനെ ആവേശത്തോടെ സ്വീകരിക്കുന്ന ക്രിക്കറ്റ് പ്രേമികളെ മുന്നില്‍ക്കണ്ട് ക്രിക്കറ്റ് അനുബന്ധ ഉത്പന്നങ്ങള്‍ വിപണിയിലെ താരമായി മാറിയിരിക്കുകയാണ്. ലുലു ഗ്രൂപ്പ് വിവിധ രാജ്യങ്ങളുടെ ലോകകപ്പ് വസ്ത്രങ്ങളുടെയും മറ്റ് അനുബന്ധ ഉത്പന്നളുടെയും ശേഖരം പുറത്തിറക്കിയിട്ടുണ്ട്. ലുലുവിന്റെ എല്ലാ പ്രധാന ഹൈപ്പര്‍മാര്‍ക്കറ്റുകളിലും യു.എ.ഇ. ഇന്ത്യ, ഓസ്‌ട്രേലിയ, പാകിസ്താന്‍, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, അഫ്ഘാനിസ്ഥാന്‍, സ്‌കോട്ട്‌ലന്‍ഡ് അയര്‍ലന്‍ഡ്, സിംബാബ്വെ തുടങ്ങി മുഴുവന്‍ ടീമുകളുടെയും ജെഴ്‌സികള്‍ വില്പനയ്ക്കുണ്ട്. വനിതകള്‍ക്കും പുരുഷന്മാര്‍ക്കുമുള്ള േജഴ്‌സികള്‍ക്ക് 55 ദിര്‍ഹം മുതല്‍ 139 ദിര്‍ഹം വരെയാണ് നിരക്ക്.


ഏറ്റവും വലിയ കായിക മാമാങ്കത്തിന്റെ വരുംദിവസങ്ങളില്‍ കൂടുതല്‍ ഉപഭോക്താക്കളെ തങ്ങള്‍ പ്രതീക്ഷിക്കുന്നതായി ലുലു ഗ്രൂപ്പ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എം.എ. അഷ്‌റഫ് അലി പറഞ്ഞു. മിഡില്‍ ഈസ്റ്റിലെ ലുലുവിന്റെ നൂറിലധികം ശാഖകളിലൂടെ ക്രിക്കറ്റ് ഉത്പന്നങ്ങള്‍ എല്ലാവരിലേക്കും എത്തുമെന്ന് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ കോമേഴ്‌സ്യല്‍ വിഭാഗം ജനറല്‍ മാനേജര്‍ ക്യാമ്പെല്‍ ജാമിസണ്‍ പറഞ്ഞു.












from kerala news edited

via IFTTT

രമേശ് ചെന്നിത്തല ദുബായ് പോലീസ് മേധാവികളെ കണ്ടു








രമേശ് ചെന്നിത്തല ദുബായ് പോലീസ് മേധാവികളെ കണ്ടു


Posted on: 16 Feb 2015






ദുബായ്: കേരള ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ദുബായ് പൊലീസ് മേധാവികളുമായി അനൗദ്യോഗിക കൂടിക്കാഴ്ച നടത്തി. ലോകത്തിലെ ഏറ്റവും ഹൈടെക് പോലീസ് സേനയായ ദുബായ് പോലീസിന്റെ മികച്ച സേവന മാതൃക, കേരള പൊലീസിലും നടപ്പാക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തി.

ഇതിന്റെ ഭാഗമായി ദുബായ് പോലീസ് മേധാവിയെും ഉന്നത സംഘത്തെയും ആഭ്യന്തരമന്ത്രി കേരളത്തിലേക്ക് ക്ഷണിച്ചു. ദുബായ് പോലീസ് ഡെപ്യൂട്ടി ചെയര്‍മാന്‍ ലഫ്റ്റനന്റ് ജനറല്‍ ദാഹി ഖല്‍ഫാന്‍ തമിം, കമാന്‍ഡന്റ് ജനറല്‍ മേജര്‍ ജനറല്‍ ഖമീസ് മത്താര്‍ അല്‍ മുസൈന എന്നിവരുമായാണ് സൗഹൃദ കൂടിക്കാഴ്ച നടത്തിയത്.


കൂടിക്കാഴ്ച അരമണിക്കൂറോളം നീണ്ടു നിന്നു. ദുബായിലെ കുറ്റകൃത്യങ്ങളില്‍ മലയാളികള്‍ ഉള്‍പ്പടെയുള്ള ഇന്ത്യന്‍ സമൂഹത്തിന്റെ എണ്ണം വളരെ കുറവാണെന്ന് പോലീസ് മേധാവികള്‍ പറഞ്ഞു. ദുബായിയും കേരളവുമായുള്ള നൂറ്റാണ്ടുകളുടെ ബന്ധം അതിരുകള്‍ക്ക് അപ്പുറമാണെന്ന് ആഭ്യന്തരമന്ത്രി കൂട്ടിച്ചേര്‍ത്തു.


കേരളത്തില്‍ ആരംഭിക്കാന്‍ പോകുന്ന പോലീസ് യൂണിവേഴ്‌സിറ്റിയിലേക്ക്, ദുബായ് പോലീസിന്റെ സഹകരണം ഉണ്ടാകണമെന്ന നിര്‍ദേശവും ആഭ്യന്തരമന്ത്രി മുന്നോട്ടുവെച്ചു. ഇത് ആദ്യമായാണ് ഇന്ത്യയിലെ ഒരു സംസ്ഥാനത്തെ ആഭ്യന്തരമന്ത്രി ദുബായ് പോലീസ് മേധാവികളുമായി കൂടിക്കാഴ്ച നടത്തുന്നത്.












from kerala news edited

via IFTTT

172 ഇന്ത്യന്‍ മത്സ്യതൊഴിലാളികളെ പാകിസ്‌താന്‍ മോചിപ്പിച്ചു









Story Dated: Sunday, February 15, 2015 08:57



mangalam malayalam online newspaper

ന്യൂഡല്‍ഹി: കറാച്ചിയില്‍ തടവിലായിരുന്ന 172 ഇന്ത്യന്‍ മത്സ്യതൊഴിലാളികളെ പാകിസ്‌താന്‍ മോചിപ്പിച്ചു. ഇരു രാജ്യങ്ങളിലെയും പ്രധാനമന്ത്രിമാര്‍ തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ക്ക്‌ ഒടുവിലാണ്‌ തൊഴിലാളികളെ മോചിപ്പിച്ച കാര്യം പാകിസ്‌താന്‍ അറിയിച്ചത്‌. തടവുകാര്‍ വാഗ അതിര്‍ത്തിവഴി ട്രെയിനില്‍ ഇന്ത്യയിലേക്ക്‌ തിരിച്ചതായി പാക്‌ അധികൃതര്‍ വ്യക്‌തമാക്കി.


സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്ന്‌ ആരോപിച്ച്‌ പിടിയിലായ മത്സ്യതൊഴിലാളികളെ കറാച്ചിയിലെ രണ്ട്‌ വ്യത്യസ്‌ത ജയിലുകളിലാണ്‌ പാര്‍പ്പിച്ചിരുന്നത്‌. തുടര്‍ന്ന്‌ നരേന്ദ്ര മോഡി നവാസ്‌ ഷെരീഫുമായി ചര്‍ച്ച നടത്തിയ ശേഷമാണ്‌ തൊഴിലാളികളെ മോചിപ്പിച്ചുകൊണ്ട്‌ പാക്‌ സര്‍ക്കാര്‍ ഉത്തരവിട്ടത്‌. വഴിച്ചിലവിനായി കുറച്ച്‌ പണവും മറ്റ്‌ സമ്മാനങ്ങളും നല്‍കിയാണ്‌ ഇന്ത്യന്‍ തടവുകാരെ പാകിസ്‌താന്‍ മോചിപ്പിച്ചത്‌. ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാന സാധ്യതകള്‍ക്ക്‌ തുടക്കമായാണ്‌ പാക്‌ നടപടിയെ ഇന്ത്യ വിലയിരുത്തുന്നത്‌.


2014 നവംബറില്‍ 40 മത്സ്യതൊഴിലാളികളെ പാകിസ്‌താന്‍ മോചിപ്പിച്ചിരുന്നു. 349 ഇന്ത്യന്‍ മത്സ്യതൊഴിലാളികള്‍ പാക്‌ ജയിലില്‍ ഇപ്പോഴും തടവില്‍ കഴിയുന്നതായി പാകിസ്‌താന്‍ തന്നെ മുമ്പ്‌ വെളിപ്പെടുത്തിയിരുന്നു.










from kerala news edited

via IFTTT

നാടുകാണാനിറങ്ങിയ തള്ളപ്പുലിയും കുട്ടിയും കര്‍ണാടകയില്‍ പിടിയില്‍









Story Dated: Sunday, February 15, 2015 08:54



mangalam malayalam online newspaper

ബെംഗളൂരു: കേരളത്തിലെ വയനാട്ടില്‍ നരഭോജിയായ കടുവയുടെ ഭീഷണി നിലനില്‍ക്കെ കര്‍ണാടകയിലെ ആരാചനാഹള്ളിയില്‍ പുള്ളിപ്പുലിയും കുട്ടിയും പിടിയില്‍. നാട്ടിലിറങ്ങി ആക്രമണം നടത്തിയിരുന്ന പുള്ളിപ്പുലിയെ പിടിക്കാന്‍ വനപാലകര്‍ ഒരുക്കിയ കെണിയിലാണ്‌ തള്ളപ്പുലിയും കുട്ടിയും കുടുങ്ങിയത്‌.


കുറച്ചു നാളുകളായി നാട്ടില്‍ പുള്ളിപ്പുലിയുടെ ശല്യമുള്ളതായി ഗ്രാമവാസികള്‍ വനപാലകരെ അറിയിച്ചിരുന്നു. നാട്ടിലിറങ്ങിയ പുലി വളര്‍ത്തു മൃഗങ്ങളെ ആക്രമിക്കാന്‍ തുടങ്ങിയതോടെയാണ്‌ നാട്ടുകാര്‍ അധികൃതരെ സമീപിച്ചത്‌. തുടര്‍ന്ന്‌ രണ്ടു ദിവസം മുമ്പാണ്‌ വനപാലകര്‍ ഗ്രാമത്തില്‍ കെണിയൊരുക്കിയത്‌.


പിടിയിലായ തള്ളപ്പുലിക്ക്‌ ഏകദേശം ഏഴ്‌ വയസ്‌ പ്രായമുണ്ടെന്നും കുട്ടിക്ക്‌ ഏഴ്‌ മാസം പ്രായമാണ്‌ ഉള്ളതെന്നും വനപാലകര്‍ അറിയിച്ചു. തള്ളപ്പുലിയെയും കുട്ടിയെയും ഉള്‍കാട്ടില്‍ തുറന്നുവിടുമെന്നും അധികൃതര്‍ അറിയിച്ചു.










from kerala news edited

via IFTTT

കെജ്രിവാളിന്റെ വസതിക്ക്‌ മുമ്പില്‍ ചേരി നിവാസികളുടെ പ്രതിഷേധം









Story Dated: Sunday, February 15, 2015 07:58



mangalam malayalam online newspaper

ന്യൂഡല്‍ഹി: ആം ആദ്‌മി നേതാവ്‌ അരവിന്ദ്‌ കെജ്രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രിയായി അധികാരമേറ്റ്‌ രണ്ടാം ദിവസം കെജ്രിവാളിന്റെ വസതിക്ക്‌ മുമ്പില്‍ ചേരി നിവാസികളുടെ പ്രതിഷേധം. ഛോട്ടാ നഗറിലുള്ള എട്ടോളം ചേരികള്‍ പോലീസ്‌ അനധികൃതമായി ഒഴിപ്പിച്ചുവെന്ന്‌ ആരോപിച്ചാണ്‌ ചേരി നിവാസികള്‍ കെജ്രിവാളിന്റെ വസതിക്ക്‌ മുമ്പിലെത്തി പ്രതിഷേധിച്ചത്‌.


ശനിയാഴ്‌ച രാംലീലാ മൈതാനത്ത്‌ ആയിരങ്ങളെ സാക്ഷിയാക്കി ഡല്‍ഹി മുഖ്യമന്ത്രിയായി കെജ്രിവാള്‍ സത്യപ്രതിജ്‌ഞ ചെയ്‌ത സമയത്തു തന്നെയാണ്‌ പോലീസ്‌ ചേരി ഒഴിപ്പിക്കാന്‍ നടപടി സ്വീകരിച്ചത്‌. സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്ന്‌ ആരോപിച്ചായിരുന്നു നടപടി. വീടുകളില്‍ അതിക്രമിച്ചു കയറിയ പോലീസ്‌ വീട്ടു സാധനങ്ങള്‍ വലിച്ചെറിഞ്ഞുവെന്നും വനിതാ പോലീസ്‌ ഉദ്യോഗസ്‌ഥര്‍ ചേരിയിലെ സ്‌ത്രീകളെയും കുട്ടികളെയും മര്‍ദിച്ചുവെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു. സംഭവത്തെ കുറിച്ച്‌ ഉടന്‍ അന്വേഷണം നടത്താമെന്ന്‌ കെജ്രിവാള്‍ ഉറപ്പു നല്‍കിയ ശേഷമാണ്‌ പ്രതിഷേധക്കാര്‍ മടങ്ങിയത്‌.


എന്നാല്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി നിര്‍മിച്ച കുടിലുകര്‍ ഉദ്യോഗസ്‌ഥര്‍ പൊളിച്ചു നീക്കുകയാണ്‌ ചെയ്‌തതെന്ന്‌ പോലീസ്‌ അറിയിച്ചു. ഉദ്യോഗസ്‌ഥര്‍ക്ക്‌ സംരക്ഷണം ഒരുക്കുക മാത്രമാണ്‌ തങ്ങള്‍ ചെയ്‌തതെന്നും പോലീസ്‌ ഉദ്യോഗസ്‌ഥര്‍ അറിയിച്ചു.










from kerala news edited

via IFTTT

ദാവൂദ്‌ ഇബ്രാഹിമിന്റെ അനുയായി അറസ്‌റ്റില്‍









Story Dated: Sunday, February 15, 2015 07:46



mangalam malayalam online newspaper

പനജി: അധോലോക നേതാവ്‌ ദാവൂദ്‌ ഇബ്രാഹിമിന്റെ അനുയായി ഷാം കിഷോര്‍ ഗരികപതി(50) ഗോവയില്‍ അറസ്‌റ്റില്‍. 1993ലെ മുബൈ സ്‌ഫോടന കേസില്‍ പ്രതിയാണ്‌ ഇയാള്‍. മുബൈയില്‍ നടന്ന സ്‌ഫോടനത്തില്‍ ഇരുനൂറ്റി അമ്പതിലധികം ആളുകള്‍ക്ക്‌ ജീവന്‍ നഷ്‌ടപ്പെട്ടിരുന്നു.


ഗോവയുടെ തലസ്‌ഥാനമായ പനജിയില്‍ നിന്നും പത്തു കിലോമീറ്റര്‍ അകലെ സലിഗോ എന്ന ഗ്രാമത്തില്‍ നിന്നാണ്‌ ഇയാളെ പോലീസ്‌ അറസ്‌റ്റു ചെയ്‌തത്‌. കഴിഞ്ഞ എട്ടു വര്‍ഷമായി ഇയാള്‍ സലിഗോയില്‍ ഒളിവില്‍ താമസിക്കുകയായിരുന്നു. പോലീസിനു കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്നാണ്‌ അറസ്‌റ്റ്.


ദാവൂദിന്റെ കൂട്ടാളികളില്‍ ഏറ്റവും അപകടകാരികളില്‍ ഒരാളായ ഷാ, ഷാര്‍പ്‌ ഷൂട്ടര്‍ എന്ന നിലയിലും കുപ്രസിദ്ധി നേടിയിരുന്നു. മുബൈ സ്‌ഫോടനത്തിന്‌ പുറമെ മുബൈയിലെ ജെ.ജെ. ആശുപത്രിയില്‍ നടന്ന സ്‌ഫോടനത്തിലും ഇയാള്‍ക്ക്‌ പങ്കുള്ളതായി പോലീസ്‌ പറഞ്ഞു.










from kerala news edited

via IFTTT

ഇനി പരാതികള്‍ കൈമാറാം, 'സിറ്റിസണ്‍ കോപി'ലൂടെ









Story Dated: Sunday, February 15, 2015 07:43



mangalam malayalam online newspaper

ഭോപ്പാല്‍: ജനങ്ങളുടെ സൗകര്യാര്‍ത്ഥം പരാതികള്‍ വേഗത്തില്‍ രജിസ്‌റ്റര്‍ ചെയ്യാന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ ഒരുക്കിയിക്കുകയാണ്‌ ഭോപ്പാല്‍ പോലീസ്‌. 'സിറ്റിസണ്‍ കോപ്‌' എന്ന്‌ പേരിട്ടിരിക്കുന്ന ആപ്ലിക്കേഷനിലൂടെ എ.റ്റി.എം. കാര്‍ഡ്‌, ഡെബിറ്റ്‌ ക്രെഡിറ്റ്‌ കാര്‍ഡുകള്‍, ഡ്രൈവിങ്‌ ലൈസന്‍സ്‌, വോട്ടര്‍ ഐഡി കാര്‍ഡ്‌, തുടങ്ങിയ സുപ്രധാന രേഖകള്‍ നഷ്‌ടപ്പെട്ടതിന്റെയും മൊബൈല്‍ ഫോണ്‍ കളഞ്ഞ്‌ പോകുകയോ മോഷ്‌ടിക്കുകയോ ചെയ്‌താല്‍ അത്‌ സംബന്ധിച്ചുള്ള പരാതിയും പോലീസിന്‌ കൈമാറാം.


പരാതിക്കാരുടെ സമയം ലാഭിക്കുക എന്നതും, പോലീസ്‌ സ്‌റ്റേഷന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുക എന്നതുമാണ്‌ പുതിയ ആപ്ലിക്കേഷനിലൂടെ ലക്ഷ്യമിടുന്നതെന്ന്‌ അധികൃതര്‍ വ്യക്‌തമാക്കി. പരാതി സമര്‍പ്പിച്ച ശേഷം പരാതിയുടെ കോപ്പി ഇമെയില്‍ വഴി പരാതിക്കാരന്‌ ലഭ്യമാക്കാനും ആപ്ലിക്കേഷനില്‍ സൗകര്യമുണ്ട്‌. പരാതിയുടെ തുടര്‍ അന്വേഷണങ്ങള്‍ക്കും മറ്റ്‌ ആവശ്യങ്ങള്‍ക്കും പരാതിക്കാരന്‌ ഈ കോപ്പി ഉപയോഗിക്കാം.


ഭോപ്പാലിലെ പോലീസ്‌ സ്‌റ്റേഷനുകളിലെയും ഉന്നത പോലീസ്‌ ഉദ്യോഗസ്‌ഥരുടെയും മൊബൈല്‍ നമ്പരുകളും ആപ്ലിക്കേഷനില്‍ ലഭ്യമാണ്‌. നിലവില്‍ ആപ്ലിക്കേഷന്റെ സൗകര്യം ഭോപ്പാലിലെ പോലീസ്‌ സ്‌റ്റേഷന്റെ പരിസരത്ത്‌ മാത്രമാണ്‌ ലഭിക്കുക.










from kerala news edited

via IFTTT

'കെജ്രിവാള്‍ ആര്‍.എസ്‌.എസ്‌. അജണ്ഡ; കോണ്‍ഗ്രസ്‌ മുക്‌ത ഭാരതത്തിന്റെ ഭാഗം'









Story Dated: Sunday, February 15, 2015 07:42



mangalam malayalam online newspaper

ന്യുഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്രിവാള്‍ കോണ്‍ഗ്രസ്‌ മുക്‌തഭാരത എന്ന ആര്‍.എസ്‌.എസ്‌. അജണ്ഡയുടെ ഭാഗമാണെന്ന്‌ മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ ദിഗ്‌വിജയ്‌ സിങ്‌. സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്‌ സൈറ്റായ ടിറ്റ്വറിലൂടെയാണ്‌ ദിഗ്‌വിജയ്‌ സിങ്‌ തന്റെ പ്രതികരണം അറിയിച്ചത്‌.


ആര്‍.എസ്‌.എസ്‌. അണ്ണാഹസാരയുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ എതിരാണെന്ന്‌ മുമ്പ്‌ താന്‍ പ്രതികരിച്ചിരുന്നു. എന്നാല്‍ തനിക്ക്‌ ഭ്രാന്താണെന്നാണ്‌ മറ്റുള്ളവര്‍ പ്രചരിപ്പിച്ചത്‌. പക്ഷേ അവസാനം താന്‍ പറഞ്ഞകാര്യം സത്യമായി. കെജ്രിവാളിന്റെ കാര്യത്തിലും ഇതു തന്നെയാകും സംഭവിക്കുകയെന്നും അദ്ദേഹം ടിറ്റ്വറില്‍ കുറിച്ചു.


ഡല്‍ഹിയില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 70ല്‍ 67 സീറ്റ്‌ നേടിയാണ്‌ ആം ആദ്‌മി അധികാരത്തിലെത്തിയത്‌. തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. മൂന്ന്‌ സീറ്റുകളില്‍ ഒതുങ്ങിയപ്പോള്‍ 15 വര്‍ഷം തുടര്‍ച്ചയായി ഡല്‍ഹി ഭരിച്ച കോണ്‍ഗ്രസിന്‌ വെറും കൈയോടെ മടങ്ങേണ്ടിവന്നു.










from kerala news edited

via IFTTT

താര 'കിരീടം' സമ്മാനിച്ച വസ്‌തു മോഹന്‍ലാല്‍ വിദേശമലയാളിക്ക്‌ വിറ്റു









Story Dated: Sunday, February 15, 2015 07:34



mangalam malayalam online newspaper

തിരുവനന്തപുരം: ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട വിവാദവും കോലാഹലങ്ങളും കെട്ടടങ്ങിയ ശേഷം മലയാളത്തിന്റെ മെഗാതാരം മോഹന്‍ലാല്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. ഇത്തവണ തലസ്‌ഥാന നഗരത്തെ സ്വന്തം പേരിലുള്ള വസ്‌തു വില്‍ക്കുന്നതുമായി ബന്ധപ്പെട്ടാണ്‌ ലാല്‍ വീണ്ടും ശ്രദ്ധയിലേക്ക്‌ വരുന്നത്‌.


വന്‍ തുക വിലമതിക്കുന്നതും താരത്തിന്‌ ഏറെ വൈകാരികതയുള്ളതുമായ വെള്ളായണി വണ്ടിത്തടം ഭാഗത്തെ വസ്‌തു താരം വ്യാഴാഴ്‌ച വിറ്റതായിട്ടാണ്‌ റിപ്പോര്‍ട്ടുകള്‍. ഇവിടുത്തെ 1.34 ഏക്കര്‍ ഭൂമി താരം ചിറയിന്‍കീഴുകാരനായ ഒരു വിദേശമലയാളിക്ക്‌ വില്‍പ്പന നടത്തിയതായിട്ടാണ്‌ വിവരം. വ്യാഴാഴ്‌ച വൈകിട്ട്‌ താരം തന്നെ നേരിട്ടെത്തി റജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി മടങ്ങി.


ലാലിന്റെ കരിയറില്‍ തന്നെ വന്‍ ഹിറ്റായി മാറുകയും താരത്തിന്‌ ദേശീയ പുരസ്‌ക്കാരനേട്ടം സമ്മാനിക്കുകയും ചെയ്‌ത കിരീടത്തിന്റെ ലൊക്കേഷനായ വെള്ളായണിയോട്‌ ചേര്‍ന്നു കിടക്കുന്ന പ്രദേശങ്ങളില്‍ ഒന്നാണ്‌ ഇത്‌. ഈ സിനിമ വന്‍ ഹിറ്റായതിനെ തുടര്‍ന്ന്‌ വൈകാരികതയുടെ ഭാഗമായിട്ടാണ്‌ ഈ വസ്‌തു താരം സ്വന്തമാക്കിയതെന്നാണ്‌ നാട്ടുകാര്‍ പറയുന്നത്‌.


അടുത്തിടെയാണ്‌ താരം തിരുവനന്തപുരത്തെ കിന്‍ഫ്രാപാര്‍ക്കിലുള്ള വിസ്‌മയാമാക്‌സ് സ്‌റ്റുഡിയോ എറൈസ്‌ ഗ്രൂപ്പിന്‌ വില്‍പ്പന നടത്തിയത്‌. കഴിഞ്ഞ വര്‍ഷവും പേരിലുള്ള നഗരമദ്ധ്യത്തിലെ വസ്‌തുക്കളിലൊന്ന്‌ ലാല്‍ വിറ്റിരുന്നു. ദിവസങ്ങള്‍ക്ക്‌ മുമ്പായിരുന്നു ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട്‌ സൂപ്പര്‍താരം വിവാദത്തില്‍ കുരുങ്ങിയത്‌. ഉദ്‌ഘാടന പരിപാടിയായ ലാലിസവുമായി ബന്ധപ്പെട്ട്‌ 1.63 കോടി രൂപ സര്‍ക്കാരിന്‌ ലാല്‍ തിരിച്ചു നല്‍കിയിരുന്നു. വസ്‌തു എന്തിനാണ്‌ വില്‍പ്പന നടത്തുന്നതെന്ന്‌ വ്യക്‌തമല്ല. താരം പ്രതികരിച്ചിട്ടുമില്ല.










from kerala news edited

via IFTTT