121

Powered By Blogger

Sunday, 15 February 2015

ഇന്ത്യയ്‌ക്ക് ഹിസ്‌ബ് ഉത്‌ താഹിര്‍ ഭീഷണി; ഐഎസിനേക്കാള്‍ ക്രൂരറെന്ന്‌ റിപ്പോര്‍ട്ട്‌









Story Dated: Sunday, February 15, 2015 04:13



mangalam malayalam online newspaper

വാഷിംഗ്‌ടണ്‍: ഐഎസ്‌ തീവ്രവാദികള്‍ക്ക്‌ പിന്നാലെ അവരേക്കാള്‍ അപകടകാരികളായ ഇസ്‌ളാമിക സംഘടന ഹിസ്‌ബ് ഉത്‌ താഹിര്‍ ലോകത്തിന്‌ അസാമാധാനം വിതയ്‌ക്കാന്‍ ഒരുങ്ങുന്നു. ദക്ഷിണേഷ്യയില്‍ പിടിമുറുക്കിക്കൊണ്ടിരിക്കുന്ന ഇവര്‍ ഇന്ത്യയുടെ ആശങ്ക കൂട്ടുകയാണെന്ന്‌ റിപ്പോര്‍ട്ട്‌.


സിറിയയിലും ഇറാഖിലും കടുത്ത നാശം വിതയ്‌ക്കുകയും ആള്‍ക്കാരെ ക്രൂരതയ്‌ക്ക് വിധേയരാക്കുന്നതിന്റെയും പേരിലാണ്‌ ഐഎസ്‌ തീവ്രവാദികള്‍ വാര്‍ത്തകളില്‍ നിറയുന്നത്‌. എന്നാല്‍ ഹിസ്‌ബ് ഉത്‌ തഹ്രിര്‍ ആഗോള പോരാട്ടം നടത്തുന്നതിനുള്ള വിഭവസമാഹരണത്തിലാണെന്നും അറബ്‌ പിന്തുണ ആര്‍ജ്‌ജിച്ച്‌ യുവതയെ കൂട്ടുന്നതിനുള്ള കടുത്ത ശ്രമത്തിലാണെന്നും സിടിഎസ്‌ ജര്‍ണലിന്റെ ഏറ്റവും പുതിയ ലക്കത്തില്‍ പറയുന്നു.


നിലവില്‍ 50 ലധികം രാജ്യങ്ങളില്‍ പിന്തുണ ഉറപ്പാക്കുന്നതിനാല്‍ ആഗോള ശ്രദ്ധ ഒഴിവാക്കിക്കൊണ്ടിരിക്കുകയാണെന്നാണ്‌ റിപ്പോര്‍ട്ടില്‍ പറയുന്നത്‌. ലോകത്തുടനീളമായി പത്തുലക്ഷം അനുഭാവികള്‍ സംഘടനയ്‌ക്ക് ഉണ്ടെന്നും അത്‌ ഐഎസിനെക്കാള്‍ വളരെ കൂടുതലാണെന്നും റിപ്പോര്‍ട്ട്‌ പറയുന്നു. രാസ-ജൈവായുധങ്ങളിലാണ്‌ സംഘടനയുടെ സായുധ വിഭാഗമായ ഹരാകത്‌ ഉള്‍ മുഹോജിരിന്‍ഫി ബ്രിട്ടാണിയ പരിശീലനം നേടുന്നത്‌.


1952 ല്‍ ലണ്ടന്‍ ആസ്‌ഥാനമാക്കി ജറുസലേമില്‍ സ്‌ഥാപിച്ച സംഘടനയ്‌ക്ക് മദ്ധ്യേഷ്യ, യൂറോപ്പ്‌, ദക്ഷിണാഫ്രിക്ക, ദക്ഷിണേഷ്യ, ദക്ഷിണപൂര്‍വേഷ്യ എന്നിവിടങ്ങളില്‍ ശാഖകളുണ്ട്‌. ദക്ഷിണേഷ്യയില്‍ പാകിസ്‌ഥാനും ബംഗ്‌ളാദേശുമാണ്‌ ശക്‌തി കേന്ദ്രങ്ങള്‍.










from kerala news edited

via IFTTT