Story Dated: Sunday, February 15, 2015 07:46
പനജി: അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ അനുയായി ഷാം കിഷോര്‍ ഗരികപതി(50) ഗോവയില്‍ അറസ്‌റ്റില്‍. 1993ലെ മുബൈ സ്‌ഫോടന കേസില്‍ പ്രതിയാണ് ഇയാള്‍. മുബൈയില്‍ നടന്ന സ്‌ഫോടനത്തില്‍ ഇരുനൂറ്റി അമ്പതിലധികം ആളുകള്‍ക്ക് ജീവന്‍ നഷ്‌ടപ്പെട്ടിരുന്നു.
ഗോവയുടെ തലസ്‌ഥാനമായ പനജിയില്‍ നിന്നും പത്തു കിലോമീറ്റര്‍ അകലെ സലിഗോ എന്ന ഗ്രാമത്തില്‍ നിന്നാണ് ഇയാളെ പോലീസ് അറസ്‌റ്റു ചെയ്‌തത്. കഴിഞ്ഞ എട്ടു വര്‍ഷമായി ഇയാള്‍ സലിഗോയില്‍ ഒളിവില്‍ താമസിക്കുകയായിരുന്നു. പോലീസിനു കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്നാണ് അറസ്‌റ്റ്.
ദാവൂദിന്റെ കൂട്ടാളികളില്‍ ഏറ്റവും അപകടകാരികളില്‍ ഒരാളായ ഷാ, ഷാര്‍പ് ഷൂട്ടര്‍ എന്ന നിലയിലും കുപ്രസിദ്ധി നേടിയിരുന്നു. മുബൈ സ്‌ഫോടനത്തിന് പുറമെ മുബൈയിലെ ജെ.ജെ. ആശുപത്രിയില്‍ നടന്ന സ്‌ഫോടനത്തിലും ഇയാള്‍ക്ക് പങ്കുള്ളതായി പോലീസ് പറഞ്ഞു.
from kerala news edited
via IFTTT