രമേശ് ചെന്നിത്തല ദുബായ് പോലീസ് മേധാവികളെ കണ്ടു
Posted on: 16 Feb 2015
ദുബായ്: കേരള ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ദുബായ് പൊലീസ് മേധാവികളുമായി അനൗദ്യോഗിക കൂടിക്കാഴ്ച നടത്തി. ലോകത്തിലെ ഏറ്റവും ഹൈടെക് പോലീസ് സേനയായ ദുബായ് പോലീസിന്റെ മികച്ച സേവന മാതൃക, കേരള പൊലീസിലും നടപ്പാക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തി.
ഇതിന്റെ ഭാഗമായി ദുബായ് പോലീസ് മേധാവിയെും ഉന്നത സംഘത്തെയും ആഭ്യന്തരമന്ത്രി കേരളത്തിലേക്ക് ക്ഷണിച്ചു. ദുബായ് പോലീസ് ഡെപ്യൂട്ടി ചെയര്‍മാന്‍ ലഫ്റ്റനന്റ് ജനറല്‍ ദാഹി ഖല്‍ഫാന്‍ തമിം, കമാന്‍ഡന്റ് ജനറല്‍ മേജര്‍ ജനറല്‍ ഖമീസ് മത്താര്‍ അല്‍ മുസൈന എന്നിവരുമായാണ് സൗഹൃദ കൂടിക്കാഴ്ച നടത്തിയത്.
കൂടിക്കാഴ്ച അരമണിക്കൂറോളം നീണ്ടു നിന്നു. ദുബായിലെ കുറ്റകൃത്യങ്ങളില്‍ മലയാളികള്‍ ഉള്‍പ്പടെയുള്ള ഇന്ത്യന്‍ സമൂഹത്തിന്റെ എണ്ണം വളരെ കുറവാണെന്ന് പോലീസ് മേധാവികള്‍ പറഞ്ഞു. ദുബായിയും കേരളവുമായുള്ള നൂറ്റാണ്ടുകളുടെ ബന്ധം അതിരുകള്‍ക്ക് അപ്പുറമാണെന്ന് ആഭ്യന്തരമന്ത്രി കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ ആരംഭിക്കാന്‍ പോകുന്ന പോലീസ് യൂണിവേഴ്‌സിറ്റിയിലേക്ക്, ദുബായ് പോലീസിന്റെ സഹകരണം ഉണ്ടാകണമെന്ന നിര്‍ദേശവും ആഭ്യന്തരമന്ത്രി മുന്നോട്ടുവെച്ചു. ഇത് ആദ്യമായാണ് ഇന്ത്യയിലെ ഒരു സംസ്ഥാനത്തെ ആഭ്യന്തരമന്ത്രി ദുബായ് പോലീസ് മേധാവികളുമായി കൂടിക്കാഴ്ച നടത്തുന്നത്.
from kerala news edited
via IFTTT