121

Powered By Blogger

Sunday, 15 February 2015

സ്‌ത്രീ ശാക്‌തീകരണം ലക്ഷ്യമിട്ട്‌ പെണ്‍കുട്ടികള്‍ക്ക്‌ സൗജന്യ വിമാന യാത്ര









Story Dated: Sunday, February 15, 2015 04:13



mangalam malayalam online newspaper

ജാലോര്‍: വനിതാ ശാക്‌തീകരണവും സ്‌ത്രീകളുടെ വിദ്യാഭ്യാസവും മുന്‍നിര്‍ത്തി പെണ്‍കുട്ടികള്‍ക്ക്‌ രാജസ്‌ഥാനില്‍ സൗജന്യ വിമാന യാത്ര. രാജസ്‌ഥാനിലെ ജാലോര്‍ ജില്ലയില്‍ ജാലോര്‍ ഉത്സവത്തോട്‌ അനുബന്ധിച്ചാണ്‌ വിമാന യാത്ര സംഘടിപ്പിച്ചത്‌.


ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥിയായ കമലാ കുമാരിക്കും ബി.എ. വിദ്യാത്ഥിയായ ചിങ്കു കുമാരിക്കുമാണ്‌ സൗജന്യ വിമാന യാത്രയ്‌ക്ക് അവസരം ലഭിച്ചത്‌. പരീക്ഷയില്‍ 88.7 ശതമാനം മാര്‍ക്ക്‌ നേടി ഉന്നത വിജയം കൈവരിച്ചതിനാണ്‌ കമലാ കുമാരിക്ക്‌ വിമായ യാത്രയ്‌ക്ക് അവസരം ലഭിച്ചത്‌. ദേശിയതല ബോക്‌സിങ്‌ ടൂര്‍ണമെന്റ്‌ മത്സരത്തില്‍ സ്വര്‍ണ മെഡല്‍ നേടിയതാണ്‌ ചങ്കു കുമാരിക്ക്‌ നേട്ടമായത്‌. സര്‍ക്കാരും ജാലോര്‍ ഉത്സവത്തിന്റെ സംഘാടകരും ചേര്‍ന്നാണ്‌ വിമാന യാത്ര സംഘടിപ്പിച്ചത്‌.


പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം മെച്ചപ്പെട്ട രീതിയിലേക്ക്‌ വളര്‍ത്തുന്നതിന്‌ രക്ഷിതാക്കള്‍ മുന്‍കൈ എടുക്കുക, സ്‌ത്രീ ശാക്‌തീകരണത്തിന്‌ കൂടുതല്‍ പ്രാധാന്യം നല്‍കുക തുടങ്ങിയ സന്ദേശങ്ങള്‍ ജനങ്ങളില്‍ എത്തിക്കുക എന്നതാണ്‌ ചടങ്ങിലെ മറ്റൊരു പ്രധാന ലക്ഷ്യമെന്ന്‌ ജില്ലാ കളക്‌ടര്‍ ജിതേന്ദ്ര കുമാര്‍ പറഞ്ഞു. സ്‌ത്രീകളുടെയും പെണ്‍കുട്ടികളുടെയും ഉന്നമനത്തിനായി രക്ഷിതാക്കള്‍ മുന്‍കൈ എടുക്കണമെന്ന്‌ വിമായ യാത്രയ്‌ക്ക് ശേഷം കമലാ കുമാരിയും ചിങ്കു കുമാരിയും പ്രതികരിച്ചു.










from kerala news edited

via IFTTT