121

Powered By Blogger

Sunday, 15 February 2015

കുവൈത്തില്‍ വൈദ്യുതി ദുരുപയോഗം തടയുന്നതിന് സ്മാര്‍ട്ട് മീറ്ററുകള്‍ വരുന്നു








കുവൈത്തില്‍ വൈദ്യുതി ദുരുപയോഗം തടയുന്നതിന് സ്മാര്‍ട്ട് മീറ്ററുകള്‍ വരുന്നു


പി സി ഹരീഷ്‌


Posted on: 15 Feb 2015


കുവൈത്ത് സിറ്റി: വൈദ്യുതി ദുരുപയോഗം തടയുന്നതിനും വൈദ്യുതി ബില്‍ കുടിശികയില്ലാതെ ഈടാക്കുന്നതിനും പര്യാപ്തമായ സ്മാര്‍ട്ട് മീറ്ററുകള്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ പരീക്ഷണാര്‍ഥം സ്ഥാപിച്ചുതുടങ്ങി. പദ്ധതി വിജയമാണോയെന്ന് ഉറപ്പുവരുത്താന്‍ മൂന്നുമാസം നീരീക്ഷണം നടത്തും. തുടര്‍ന്ന് രാജ്യത്തെ എല്ലാ കെട്ടിടങ്ങളിലും സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിന്റെ ഭാഗമായി ഉടന്‍ ടെന്‍ഡര്‍ വിളിക്കുമെന്ന് ജല വൈദ്യുതി ഉപഭോക്തൃ വിഭാഗം അണ്ടര്‍ സെക്രട്ടറി അബ്ദുള്ള അല്‍ ഹാജിരി അറിയിച്ചു.

സ്മാര്‍ട്ട് മീറ്ററുകളില്‍ മാസംതോറുമുള്ള ബില്ലിങ്ങിനും പ്രീപെയ്ഡ് സംവിധാനത്തിനും സൗകര്യമുണ്ടാവും. ഉപയോഗം കൃത്യമായി നിരീക്ഷിക്കുന്നതിനും കുടിശിക സംബന്ധിച്ച വിവരങ്ങള്‍ കൃത്യമായി ലഭിക്കുന്നതിനും സ്മാര്‍ട്ട് മീറ്ററുകള്‍ സഹായകമാവും. ഈ രംഗത്ത് ഒന്നിലധികം സ്വകാര്യ കമ്പനികള്‍ മത്രത്തിനുണ്ടാവുന്നതോടെ ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം ഉറപ്പാക്കാന്‍ സാധിക്കുമെന്നും അല്‍ ഹാജിരി പറഞ്ഞു.


ജല വൈദ്യുതി മന്ത്രാലയത്തിന് ഭീമമായ തുകയാണ് വൈദ്യുതി ബില്‍ കുടിശികയിനത്തില്‍ പിരിഞ്ഞുകിട്ടാനുള്ളത്. കുടിശിക പിരിച്ചെടുക്കുന്നതിന് സര്‍ക്കാര്‍ നടത്തിയ പരിശ്രമങ്ങള്‍ പൂര്‍ണമായും ഫലംകാണാത്ത സാഹചര്യത്തിലാണ് ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിക്കുന്നതിന് മന്ത്രാലയം തീരുമാനമെടുത്തത്.












from kerala news edited

via IFTTT