Story Dated: Sunday, February 15, 2015 01:21
ഗൂഗിള്‍ സ്‌ട്രീറ്റ് വ്യൂവില്‍ പ്രേതത്തെ കണ്ടു. ഇംഗ്ലണ്ടിലെ ലിവര്‍പൂളിലെ പ്രവര്‍ത്തനരഹിതമായ ഒരു ഓര്‍ഫനേജിലാണ് കുട്ടിയുടെ പ്രേതത്തെ കണ്ടത്. ഓര്‍ഫനേജിന്റെ ജാലകത്തിനരികെ പ്രേതരൂപിയായ ഒരു കുട്ടി കരയുന്നതായി ഗൂഗിള്‍ സ്‌ട്രീറ്റ് വ്യൂവില്‍ കണ്ടുവെന്നാണ് റിപ്പോര്‍ട്ട്. 1997ല്‍ അടച്ചുപൂട്ടിയ ലിവര്‍പൂള്‍ സീമന്‍സ് ഓര്‍ഫന്‍ ഇന്‍സ്‌റ്റിറ്റ്യൂഷന്റെ ജാലകത്തിനരികെയാണ് പ്രേതരൂപത്തെ കണ്ടെത്തിയത്.
വര്‍ഷങ്ങളായി പ്രവര്‍ത്തനരഹിതമായി കിടക്കുന്ന ഈ ഓര്‍ഫനേജിന്റെ ഇടനാഴിയിലും വരാന്തയിലും നേരത്തെയും പ്രേതത്തെ കണ്ടിട്ടുണ്ടെന്നാണ് പ്രദേശവാസികളുടെ അവകാശവാദം. ഈ കെട്ടിടത്തിന്റെ പരിസരത്ത് നിന്ന് അവ്യക്‌തമായ പുകമഞ്ഞ് ഉയരുന്നത് കണ്ടിട്ടുണ്ടെന്നും ദുരൂഹമായ ശബ്‌ദങ്ങള്‍ കേട്ടിട്ടുള്ളതായും പ്രദേശവാസികള്‍ പറയുന്നു.
ആശുപത്രിയായും മാനസിക രോഗ കേന്ദ്രമായും ഉപയോഗിച്ചിരുന്ന ഈ കെട്ടിടത്തില്‍ ഉപയോഗശൂന്യമായ വീല്‍ചെയറുകളും മറ്റ് അനുബന്ധ ഉപകരണങ്ങളും ചിതറി കിടക്കുന്നുണ്ട്. കെട്ടിടത്തിന്റെ മുകള്‍ നിലയിലുള്ള ഒരു കബോര്‍ഡില്‍ കുസൃതിക്കാരായ കുട്ടികളെ പൂട്ടിയിടാന്‍ ഉപയോഗിച്ചിരുന്നതാണ്. ഇത്തരത്തില്‍ ക്രൂരയ്‌ക്കിരയായി മരിച്ച കുട്ടികളുടെ ആത്മാക്കള്‍ ഈ കെട്ടിടത്തില്‍ അലഞ്ഞ് നടക്കുന്നുവെന്നാണ് പ്രദേശവാസികളുടെ വിശ്വാസം.
from kerala news edited
via IFTTT