Story Dated: Sunday, February 15, 2015 01:30
സുല്‍ത്താന്‍ ബത്തേരി: കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട മഹാലക്ഷ്‌മിയുടെ കുടുംബത്തിന് തമിഴ്‌നാട് സര്‍ക്കാര്‍ പത്തു ലക്ഷം രൂപ നഷ്‌ടപരിഹാരം നല്‍കും. പത്ത് വയസുള്ള മഹാലക്ഷമിയുടെ മകന് പ്രായമാകുമ്പോള്‍ ജോലി നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു. നഷ്‌ടപരിഹാരത്തുകയില്‍ ആദ്യ ഗഡുവായി മൂന്നു ലക്ഷം രൂപ ഉടനെ നല്‍കും ബാക്കി ഏഴ് ലക്ഷം പിന്നീട് നല്‍കുമെന്നും ഉദ്യോഗസ്‌ഥര്‍ അറിയിച്ചു.
അതിനിടെ കടുവയുടെ ആക്രമണത്തില്‍ രണ്ടു പേര്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധം അക്രമാസക്‌തമായിരുന്നു. പ്രതിഷേധക്കാര്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ രണ്ടു വാഹനങ്ങളുള്‍പ്പെടെ അഞ്ചു വാഹനങ്ങള്‍ തല്ലിത്തകര്‍ത്തു. വനംവകുപ്പ് ഓഫീസിനു സമരക്കാര്‍ തീയിടുകയും ചെയ്‌തു. കടുവയെ വെടിവയ്‌ക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഉത്തരവിടണമെന്നാവശ്യപ്പെട്ടാണു വയനാട് അതിര്‍ത്തിയോടു ചേര്‍ന്ന തമിഴ്‌നാട്ടിലെ പാട്ടവയലില്‍ പ്രതിഷേധ സമരം നടത്തിയത്.
കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട മഹാലക്ഷ്‌മിയുടെ മൃതദേഹവുമായി കോഴിക്കോട്-ഊട്ടി ദേശീയപാത നാട്ടുകാര്‍ ഉപരോധിച്ചു. പിന്നീട് നഷ്‌ടപരിഹാര വാഗ്‌ദാനത്തെ തുടര്‍ന്ന് ഉപരോധം അവസാനിപ്പിച്ച് മൃതദേഹം പോസ്‌റ്റ്മോര്‍ട്ടത്തിന് ആശുപത്രിയിലേക്ക് മാറ്റി.
from kerala news edited
via IFTTT