തിരുവനന്തപുരം: ഫെഡറേഷന് ഓഫ് ഫിലിം സൊസൈറ്റി ഓഫ് ഇന്ത്യ കേരള ഘടകത്തിന്റെ ജോണ്‍ എബ്രഹാം പുരസ്കാരത്തിന് പ്രിയനന്ദനന് സംവിധാനംചെയ്ത 'ഞാന്‍ നിന്നോട് കൂടെയുണ്ട്' സിനിമ അര്‍ഹമായെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. 50,000 രൂപയാണ് പുരസ്കാരത്തുക.
'ഒരാള്‍പ്പൊക്കം' സിനിമയുടെ സംവിധായകന് സനല്‍കുമാര്‍ ശശിധരന് സംവിധാന മികവിനുള്ള പ്രത്യേക ജൂറി അവാര്‍ഡ് നേടി. എന്‍.കെ.മുഹമ്മദുകോയ സംവിധാനംചെയ്ത 'അലീഫി'ന് പ്രത്യേക ജൂറി പരാമര്‍ശമുണ്ട്.
ചലച്ചിത്ര സംവിധായകന് പി.ടി.കുഞ്ഞുമുഹമ്മദ് ചെയര്‍മാനായ മൂന്നംഗ ജൂറിയാണ് പുരസ്കാരം നിര്‍ണയിച്ചത്. പത്രസമ്മേളനത്തില്‍ ഫെഡറേഷന് സെക്രട്ടറി വി.കെ.ജോസഫ്, പ്രസിഡന്റ് കെ.ആര്.മോഹന്‍, സംവിധായകന് പി.ടി.കുഞ്ഞുമുഹമ്മദ് എന്നിവര്‍ പങ്കെടുത്തു.
from kerala news edited
via IFTTT