Story Dated: Sunday, February 15, 2015 06:04
ഇറാഖിലും സിറിയയിലുമായി പിടിച്ചെടുത്ത പ്രദേശങ്ങളില്‍ ഐഎസ് തീവ്രവാദികളുടെ ക്രൂരതകള്‍ തുടരുന്നു. ചാരപ്രവര്‍ത്തനം നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് രണ്ടു പേരെ ഐഎസ് തീവ്രവാദികള്‍ പരസ്യമായി വെടിവെച്ചു കൊല്ലാന്‍ തോക്കു ചൂണ്ടുന്നതിന്റെയും കഴുത്തില്‍ കുരുക്കിട്ട് കൊന്ന യുവാവിന്റെ മൃതദേഹം ക്രൂശിച്ചിരിക്കുന്ന രീതിയില്‍ നിര്‍ത്തിയിരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഐഎസ് തീവ്രവാദികള്‍ പുറത്തുവിട്ടു.
സിറിയന്‍ നഗരമായ അല്‍ ബാബിലാണ് സംഭവം നടന്നത്. ചുറ്റും ആരവം മുഴക്കുന്ന നൂറുകണക്കിന് കാണികള്‍ക്കും മാസ്‌ക്ക് ധരിച്ച് ആയുധധാരികളായി തോക്കു ചൂണ്ടിയിരിക്കുന്ന ഐഎസ് തീവ്രവാദികള്‍ക്കും നടുവില്‍ ഓറഞ്ച് സ്യൂട്ടില്‍ ഗ്രൗണ്ടില്‍ മുട്ടുകുത്തിയിരിക്കുന്നവരുടെ ദൃശ്യമാണ് പുറത്തുവിട്ടത്. ഇവരുടെ തലയ്‌ക്ക് പിന്നില്‍ മാസ്‌ക്ക് ധരിച്ചവര്‍ തോക്കു ചൂണ്ടിപ്പിടിച്ചിടിച്ചിരിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. കുട്ടികള്‍ പോലും എന്താണ് നടക്കാന്‍ പോകുന്നതെന്ന് സാകൂതം വീക്ഷിക്കുന്നുണ്ട്. നാട്ടുകാര്‍ നോക്കി നില്‍ക്കേ കഴൂത്തില്‍ കുരുക്കി കൊന്ന ഒരു യുവാവിന്റെ ക്രൂശിതരൂപമാണ് മറ്റൊന്ന്.
ഇസ്രായേല്‍ അറബ് വംശജരാണ് ഇവരെന്നും ഇസ്രായേല്‍ ചാര സംഘടന മൊസാദിന് വേണ്ടി ചാരപ്രവര്‍ത്തനം നടത്താനാണ് ഇവര്‍ വന്നതെന്നും ആരോപിച്ചാണ് വധശിക്ഷ നല്‍കുന്നതെന്നും തീവ്രവാദി സംഘടന പ്രഖ്യാപിച്ചിട്ടുണ്ട്. ഐഎസിന്റെ ആയുധങ്ങള്‍, സമ്പത്ത്, സൈനിക കേന്ദ്രങ്ങള്‍ എന്നിവയുടെ വിവരങ്ങള്‍ ഇസ്രായേലിന് ചോര്‍ത്തി നല്‍കാനാണ് സിറിയയിലെ തീവ്രവാദി ഗ്രൂപ്പില്‍ ചേര്‍ന്നതെന്ന് മുഹമ്മദ് മുസാലം എന്ന 19 കാരന്റെ വാക്കുകള്‍ ഐഎസിന്റെ ഓണ്‍ലൈന്‍ മാസികയായ ദബീക്വില്‍ ചേര്‍ത്തിട്ടുമുണ്ട്.
മുഹമ്മദ് തങ്ങള്‍ക്കായി ചാരപ്രവര്‍ത്തനം നടത്തുകയായിരുന്നു എന്ന ആരോപണം ഇസ്രായേല്‍ എതിര്‍ത്തിട്ടുണ്ട്. വിനോദ സഞ്ചാരിയായി തുര്‍ക്കിക്ക് പോകുന്ന യാത്രാമദ്ധ്യേ മകനെ ഐഎസ് തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോകുകയായിരുന്നെന്നും മകന് മോചനദ്രവ്യമായി 200 മുതല്‍ 300 ഡോളര്‍ വരെ ചോദിച്ചെന്നും പണം നല്‍കാന്‍ തയ്യാറെടുക്കുമ്പോള്‍ മറ്റൊരാള്‍ വിളിച്ച് മകന്‍ ചാടിപ്പോകാന്‍ ശ്രമിക്കുന്നതിനിടയില്‍ ഐഎസ് തീവ്രവാദികള്‍ വീണ്ടും പിടിച്ചെന്നും പിതാവ് മുസാലം പറഞ്ഞിട്ടുണ്ട്. അതേസമയം മൊഹമ്മദ് ഇസ്‌ളാമിക തീവ്രവാദികള്‍ക്കൊപ്പം ഒക്‌ടോബര്‍ 24 ന് ടര്‍ക്കിയിലേക്ക് പോയെന്ന് ഇസ്രായേലി സെക്യൂരിറ്റി ഓഫീസര്‍മാര്‍ പറഞ്ഞു.
from kerala news edited
via IFTTT