121

Powered By Blogger

Sunday, 15 February 2015

'കെജ്രിവാള്‍ ആര്‍.എസ്‌.എസ്‌. അജണ്ഡ; കോണ്‍ഗ്രസ്‌ മുക്‌ത ഭാരതത്തിന്റെ ഭാഗം'









Story Dated: Sunday, February 15, 2015 07:42



mangalam malayalam online newspaper

ന്യുഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്രിവാള്‍ കോണ്‍ഗ്രസ്‌ മുക്‌തഭാരത എന്ന ആര്‍.എസ്‌.എസ്‌. അജണ്ഡയുടെ ഭാഗമാണെന്ന്‌ മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ ദിഗ്‌വിജയ്‌ സിങ്‌. സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്‌ സൈറ്റായ ടിറ്റ്വറിലൂടെയാണ്‌ ദിഗ്‌വിജയ്‌ സിങ്‌ തന്റെ പ്രതികരണം അറിയിച്ചത്‌.


ആര്‍.എസ്‌.എസ്‌. അണ്ണാഹസാരയുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ എതിരാണെന്ന്‌ മുമ്പ്‌ താന്‍ പ്രതികരിച്ചിരുന്നു. എന്നാല്‍ തനിക്ക്‌ ഭ്രാന്താണെന്നാണ്‌ മറ്റുള്ളവര്‍ പ്രചരിപ്പിച്ചത്‌. പക്ഷേ അവസാനം താന്‍ പറഞ്ഞകാര്യം സത്യമായി. കെജ്രിവാളിന്റെ കാര്യത്തിലും ഇതു തന്നെയാകും സംഭവിക്കുകയെന്നും അദ്ദേഹം ടിറ്റ്വറില്‍ കുറിച്ചു.


ഡല്‍ഹിയില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 70ല്‍ 67 സീറ്റ്‌ നേടിയാണ്‌ ആം ആദ്‌മി അധികാരത്തിലെത്തിയത്‌. തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. മൂന്ന്‌ സീറ്റുകളില്‍ ഒതുങ്ങിയപ്പോള്‍ 15 വര്‍ഷം തുടര്‍ച്ചയായി ഡല്‍ഹി ഭരിച്ച കോണ്‍ഗ്രസിന്‌ വെറും കൈയോടെ മടങ്ങേണ്ടിവന്നു.










from kerala news edited

via IFTTT