Story Dated: Sunday, February 15, 2015 06:32
റാമ്പൂര്‍: ഉത്തര്‍ പ്രദേശ് നഗര വികസനകാര്യമന്ത്രി അസാം ഖാന് വധഭീഷണി. ഫോണിലും ഇമെയില്‍ സന്ദേശത്തിലുമാണ് ഭീഷണി എത്തിയത്. തനിക്ക് വധഭീഷണി ഉള്ളതായി അദ്ദേഹം തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്. സംസ്‌ഥാന ഗവര്‍ണര്‍ക്ക് എതിരെ താന്‍ നടത്തിയ പ്രസ്‌താവനകളുടെ ബാക്കിപത്രമാകാം ഭീഷണിക്ക് കാരണമെന്നും അദ്ദേഹം പ്രതികരിച്ചു.
ബി.ജെ.പിയുടെ പ്രവര്‍ത്തകനെ പോലെയാണ് സംസ്‌ഥാന ഗവണ്‍മെന്റ് പ്രവര്‍ത്തിക്കുന്നത് എന്ന് എസ്.പി. നേതാവ് കൂടിയായ അസാം ഖാന്‍ മുമ്പ് പ്രതികരിച്ചിരുന്നു. മുസ്ലിം ജനതയ്‌ക്ക് എതിരെ രാജ്യത്ത് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ഗവര്‍ണര്‍ നേതൃത്വം നല്‍കുന്നതായും അദ്ദേഹം ആരോപിച്ചിരുന്നു. റാമ്പൂരില്‍ ശനിയാഴ്‌ചയാണ് ഖാന്‍ വിവാദ പ്രസ്‌താവന നടത്തിയത്.
ഗവര്‍ണര്‍ക്ക് എതിരെ നടത്തിയ പ്രസ്‌താവനകള്‍ ചൂണ്ടിക്കാട്ടി ഫോണിലൂടെ തന്നെ പാഠം പഠിപ്പിക്കുമെന്ന് പലരും ഭീഷണി മുഴക്കുന്നതായി ഖാന്‍ ആരോപിച്ചു. താന്‍ മാത്രമല്ല, രാജ്യത്തെ മുഴുവന്‍ മുസ്ലിം ജനതയും ഇത്തരം ഭീഷണി ഭയന്നാണ് ജീവിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. തനിക്കുവന്ന ഭീഷണിയുടെ വിശദാംശങ്ങള്‍ അധികാരികള്‍ക്ക് കൈമാറിയതായും സംഭവത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രസിഡന്റുമായി കൂടിക്കാഴ്‌ച നടത്തുമെന്നും അദ്ദേഹം വ്യക്‌തമാക്കി.
from kerala news edited
via IFTTT