Story Dated: Sunday, February 15, 2015 06:12
തിരുവനന്തപുരം: ഡല്‍ഹി പോലീസ് തന്നെ താക്കീതു ചെയ്‌തുവെന്ന വാര്‍ത്ത പച്ചക്കള്ളമാണെന്ന് ശശി തരൂര്‍. ഇപ്പോള്‍ പുറത്തു വരുന്ന പല വാര്‍ത്തകളും തന്നെ ഞെട്ടിക്കുന്നതായും തരൂര്‍ പറഞ്ഞു. മാധ്യമങ്ങളിലൂടെ കാണുന്നതെല്ലാം നുണയാണ്
വിശ്വാസങ്ങള്‍ ആക്രമിക്കപ്പെടുമ്പോള്‍ പ്രധാനമന്ത്രി മൗനം പാലിക്കുകയാണെന്ന് ആരോപിച്ച തരൂര്‍ മൗലീകാവകാശങ്ങള്‍ക്കെതിരായ വെല്ലുവിളി ഒറ്റക്കെട്ടായി നേരിടണമെന്നും പറഞ്ഞു.
സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ അന്വേഷണം നേരിടുന്ന തരൂരിനെ അന്വേഷണ സംഘം താക്കീതു ചെയ്‌തുവെന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് തരൂരിന്റെയും സഹായികളുടെയും മൊഴികളില്‍ വൈരുദ്ധ്യം ഉണ്ടെന്നും, ഇത് പരിഹരിച്ച് ശരിയായ മൊഴി നല്‍കിയില്ലെങ്കില്‍ അറസ്‌റ്റ് ചെയ്യേണ്ടി വരുമെന്നും അന്വേഷണ സംഘം തരൂരിനെ താക്കിത് നല്‍കിയതായായിരുന്നു റിപ്പോര്‍ട്ടുകള്‍.
from kerala news edited
via IFTTT