Story Dated: Sunday, February 15, 2015 02:26
കൊച്ചി : കളമശ്ശേരി എച്ച്‌എംടി എസ്‌റ്റേറ്റില്‍ കാടുവെട്ടിത്തെളിക്കുന്ന ജോലിയ്‌ക്കായി എത്തിയ തമിഴ് യുവതിയെ പട്ടാപ്പകല്‍ മാനഭംഗപ്പെടുത്താന്‍ ശ്രമം. ജോലിക്കായി തൊഴിലാളികളെ എത്തിക്കുന്നവര്‍ തന്നെയാണ് സ്‌ത്രീയെ ഉപവ്രദിച്ച ശേഷം ആഭരണങ്ങള്‍ കവര്‍ന്നത്. മാനഭംഗത്തിന് ഇരയായ സ്‌ത്രീ ഭര്‍ത്താവിനോട് വിവരങ്ങള്‍ പറയുകയും കളമശ്ശേരി പോലീസില്‍ പരാതി നല്‍കുകയും ചെയ്‌തതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
ഇടപ്പള്ളിയില്‍ നിന്നാണ് തമിഴ്‌നാട് സ്വദേശികളായ രണ്ട് സ്‌ത്രീകളെ ജോലിക്കായി കളമശ്ശേരിയില്‍ എത്തിച്ചത്. തുടര്‍ന്ന് എച്ച്.എം.ടി എസ്‌റ്റേറ്റിലെ സൈബര്‍ പാര്‍ക്ക് ക്യാംപസിലേയ്‌ക്ക് കൊണ്ടുപോയി. തുടര്‍ന്ന് യന്ത്രത്തിന്റെ സഹായത്തോടെ പുല്ലുവെട്ടിമാറ്റുന്ന ജോലിയില്‍ ഏര്‍പ്പെടുന്നതിനിടെ ക്യംപസിലെ ഒഴിഞ്ഞ സ്‌ഥലത്തുവെച്ച് ഇവരില്‍ ഒരാള്‍ ആക്രമണത്തിന് ഇരയായി. പരാതിക്കാരിയെ കടന്നുപിടിച്ചയാല്‍ മൊബൈലില്‍ ചിത്രങ്ങള്‍ പകര്‍ത്തിയിരുന്നതായും പാരതിയില്‍ പറയുന്നു. പോലീസില്‍ പരാതി നല്‍കിയാല്‍ മൊബൈലില്‍ എടുത്തിട്ടുള്ള ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ ഇടുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നതായി പരാതിക്കാരി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
from kerala news edited
via IFTTT