121

Powered By Blogger

Sunday, 15 February 2015

ഈ ശബ്ദം ഇവരുടെയെല്ലാം ശബ്ദം








തിരുവനന്തപുരം വിസ്മയാമാക്‌സ് സ്റ്റുഡിയോ. ഡബ്ബിങ് ആര്‍ട്ടിസ്റ്റ് യൂണിയന്‍ പുതിയ ശബ്ദം തേടുന്ന ഓഡിഷന്‍ ടെസ്റ്റ് നടക്കുകയാണ്. മലയാളത്തിന്റെ ശബ്ദനായിക ഭാഗ്യലക്ഷ്മി, ഡബ്ബിങ് രംഗത്തെ ഇപ്പോഴത്തെ സൂപ്പര്‍താരം ഷോബി തിലകന്‍, ഡബിംഗ് ആര്‍ട്ടിസ്റ്റ് ദേവി തുടങ്ങിയവര്‍ അകത്ത് ശബ്ദം കൊടുക്കുന്നവരെ വിലയിരുത്തുന്നു. എല്ലാവരുടെയും അനുവാദത്തോടെ ഷോബിയെ ഞങ്ങള്‍ കണ്‍സോളില്‍ നിന്നും തത്കാലം പിന്‍വലിച്ചു. സ്റ്റുഡിയോയിലെ റിസപ്ഷനില്‍ ഇരുന്ന് ഷോബി ശബ്ദം പകര്‍ന്നു.

സ്വന്തം അനുഭവങ്ങള്‍ക്ക് സ്വന്തം ശബ്ദം. അതില്‍ പലശബ്ദങ്ങളുമിങ്ങനെ കയറിയിറങ്ങി. ഫോട്ടോഗ്രാഫര്‍ വിവേകും കൂടെയുണ്ടായിരുന്നു. വിവേക് ഷോബിയുടെ അയല്‍വാസി കൂടെയാണ്. വിവേകിന് അവിടെ താമസം തുടങ്ങിയ കാലത്തുണ്ടായ ഒരനുഭവം പങ്കുവെച്ചു. അടുത്ത വീട്ടിലെ കുട്ടികളെഏതോ വില്ലന്‍ വന്ന് ചീത്ത പറയുന്നു. ഇത് ഏത് വില്ലനാണപ്പാ എന്നൊരു സംശയം. പരിചയപ്പെട്ടപ്പോഴാണ് മലയാളത്തില്‍ പലവില്ലന്‍മാരും സംസാരിക്കുന്നത് ഈ നാവിലൂടെയാണല്ലോ എന്നറിയുന്നത്. വിവേകിന്റെ അനുഭവത്തില്‍ ഷോബി ചിരിച്ചു. ആ ചിരിയില്‍ വില്ലന്‍ ഭാവമില്ലായിരുന്നു. ഈ വര്‍ത്തമാനത്തിലും.




താങ്കള്‍ ഡബ്ബിങ് മേഖല തിരഞ്ഞെടുക്കാനുള്ള കാരണം?


അങ്ങിനെ പ്രത്യേകിച്ച് തിരഞ്ഞെടുത്തതല്ല, അഭിനയം തന്നെയായിരുന്നു ലക്ഷ്യം. അച്ഛന്റെ കൂടെ ലൊക്കേഷനുകളിലും ഡബ്ബിങ് തിയേറ്ററുകളിലും പോയി കാര്യങ്ങള്‍ മനസിലാക്കികൊണ്ടിരിക്കുന്നതിനിടെ കറങ്ങിതിരിഞ്ഞ് ഈ മേഖലയില്‍ എത്തിയതാണ്


മിമിക്രിയിലായിരുന്നില്ലേ തുടക്കം?


ആദ്യം യൂണിവേഴ്‌സിറ്റി യുവജനോത്സവത്തില്‍ മിമിക്രി അവതരിപ്പിച്ചു സമ്മാനങ്ങള്‍ വാങ്ങിയിരുന്നു. പിന്നെ കായംകുളം എം. എസ്.എം. കോളേജില്‍ പഠിക്കുമ്പോള്‍ ഷോബിതിലകനും സംഘവും എന്ന പേരില്‍ മിമിക്രി ട്രൂപ്പുണ്ടാക്കി വിവിധ സ്ഥലങ്ങളില്‍ സ്‌റ്റേജ് പ്രോഗ്രാം അവതരിപ്പിച്ചു.


നാടകരംഗത്തുണ്ടായിരുന്നില്ലേ?


അഞ്ച് പ്രൊഫഷണല്‍ നാടകത്തില്‍ അഭിനയിച്ചു. അതൊരു കഥയാണ്. അച്ഛന്റെ കൂടെ സംവിധാനസഹായിയാണ് പോയത്. അവിടെ ചെന്നപ്പോ ടേപ്പ് റിക്കോര്‍ഡര്‍ ഓപ്പറേറ്റ് ചെയ്യുന്ന പണിയായി. ചെയ്തുകൊണ്ടിരുന്നയാള്‍ പിണങ്ങിപോയപ്പോ പകരക്കാരനായതാണ്. അങ്ങിനെയിരിക്കെ നാടകത്തില്‍ ഒരു ചെറിയ കഥാപാത്രം ചെയ്തയാള്‍ പിണങ്ങിപോയി. പിന്നെ ആ കഥാപാത്രവും ടേപ്പ് റിക്കോര്‍ഡറും എന്റെ ചുമതലയായി. ഞാന്‍ സ്‌റ്റേജില്‍ കയറുമ്പോ ടേപ്പ് മറ്റാരെങ്കിലും ഓപ്പറേറ്റ് ചെയ്യും. കുറച്ചുകാലം കഴിഞ്ഞപ്പോ ഇളമുറതമ്പുരാന്റെ കഥാപാത്രം ചെയ്തയാള്‍ സമിതിവിട്ടു. പിന്നെ ആ കഥാപാത്രവും ചെയ്യേണ്ടി വന്നു. അതാണെന്റെ നാടകം.


ഡബ്ബിങ്ങിലേക്കും സീരിയലിലേക്കും എത്തിയതെങ്ങിനെയായിരുന്നു


കുഞ്ഞുമോന്‍ താഹ ഒരു ടെലിഫിലിം ചെയ്യുമ്പം അതിലെ ആക്രികച്ചവടക്കാരന്റെ വേഷം തന്നു. പഴയയൊരു ചാക്കുകെട്ടും തൂക്കി പഴേ പേപ്പര്‍ തകര കുപ്പി പ്പാട്ടേ..എന്നു വിളിച്ച് പറഞ്ഞ് നടക്കുന്ന ഒരു സാധാരണ കഥാപാത്രം. അതിന്റെ ഡബ്ബിങ്ങിന് പോയ സമയത്ത് അതിലൊരു പോലീസ് ഓഫീസറുടെ കഥാപാത്രത്തിനും ഡബ്ബ് ചെയ്തു. അച്ഛന്റെയും ഷമ്മിചേട്ടന്റെയും പോലീസ് വേഷങ്ങളും ശബ്ദവും ഓര്‍ത്താണ് സംവിധായകന്‍ അതാവശ്യപ്പെട്ടത്. ആക്രി കച്ചവടക്കാരന്റെ ശബ്ദത്തില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായി പോലീസ് ഓഫീസറേയും അവതരിപ്പിച്ചപ്പോള്‍ അത് ശ്രദ്ധിക്കപ്പെട്ടു. വി മാക്‌സ് സറ്റ്ുഡിയോയില്‍ ഞാന്‍ പിന്നെ സ്ഥിരം ഡബ്ബിങ് ആര്‍ട്ടിസ്റ്റായി. സീരിയലുകളില്‍ നായകന്‍മാരില്‍ പലരും എന്റെ സ്വരത്തില്‍ സംസാരിക്കാന്‍ തുടങ്ങി. അപ്പോഴും മറ്റ് സ്റ്റുഡിയോകളില്‍ ആരും എന്നെ വിളിക്കുന്നുണ്ടായിരുന്നില്ല.

ഇതിനിടയില്‍ സ്വാതിഭാസ്‌കറിന്റെ അസി.ഡയറക്ടറായി പല സീരിയലുകളിലും പ്രവര്‍ത്തിച്ചു. മെഗാസീരിയലുകളുടെ ഒഴുക്കുമായി. മഹാത്മാഗാന്ധികോളനി, സുമംഗലി അങ്ങിനെ ധാരാളം. എല്ലാത്തിലും പല കഥാപാത്രങ്ങള്‍ക്കും ശബ്ദം കൊടുത്തു. മറ്റ് സ്റ്റുഡിയോകളിലും പ്രവര്‍ത്തിക്കാന്‍ തുടങ്ങിയപ്പോഴാണ് ഈ രംഗത്തെ പാരകള്‍ കാരണമാണ് ഡബ്ബിങിന് അവസരം കിട്ടാതിരുന്നതെന്ന് മനസിലായത്. അവിടെ പലരും പറയാന്‍ തുടങ്ങി. ഷോബിയെ പ്പറ്റി ഇങ്ങനൊന്നുമല്ലല്ലോ കേട്ടത് എന്ന്. കേട്ടതെന്താണെന്ന് ഞാനങ്ങോട്ട് പറഞ്ഞുകൊടുത്തു. അച്ഛനേക്കാള്‍ ഭീകരനായ മകനായാണ് എന്നെ ചിത്രീകരിച്ചു വെച്ചിരിക്കുന്നത്. ജാട തലക്കനം എന്നിങ്ങനെ എല്ലാം ഹോള്‍സെയിലാണെന്നാണ് ധാരണ. നമ്മളെന്തു ചെയ്യും. അറിയുന്നവര്‍ പിന്നെ അത് തിരുത്തിയെടുത്തു.




എന്നിട്ടും സിനിമ വിളിച്ചില്ലല്ലോ?


അതും ഈ പറഞ്ഞ കാരണങ്ങള്‍ കൊണ്ടാണ്. അന്ന് ചിത്രാഞ്ജലിയില്‍ ഒരു കുത്തക ടീമുണ്ടായിരുന്നു. ഒരു വര്‍ക്ക് വന്നാല്‍ അവരതങ്ങ് വീതിച്ചെടുക്കും. അരോമാ മോഹനാണ് ആദ്യം അവസരം തരുന്നത്. വിജിതമ്പിയുടെ നാറാണത്ത് ഭ്രാന്തന്‍ എന്ന ചിത്രത്തില്‍ ബാബുരാജിന്റെ ശബ്ദമായിരുന്നു അത്. അതും അവസാന നിമിഷമാണ് എത്തിയത്. ഒരു പാട് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഞാനത് ഓടി ചെന്ന് ചെയ്തു. പിന്നെ ആകാശത്തിലെ പറവകളില്‍ ഐ എം വിജയന് ശബ്ദം കൊടുത്തു. ബാലേട്ടനില്‍ റിയാസ്ഖാന് ശബ്ദം കൊടുത്തതാണ് ഒരു ബ്രേക്ക് ആയത്. പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. സിനിമയില്‍ വില്ലന്‍മാര്‍ക്കും സീരിയലില്‍ നായകന്‍മാര്‍ക്കും വേണ്ടിയായിരുന്നു എന്നു മാത്രം.


പഴശ്ശിരാജയിലെ ഡബ്ബിങിന് സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം ലഭിച്ചല്ലോ? അതിന്റെ ഡബ്ബിങ് ഓര്‍മ്മകള്‍ എന്തൊക്കെയാണ്


ആ ചിത്രത്തിലേക്ക് എന്നെ വിളിച്ചപ്പോ ആദ്യം തന്നെ മുട്ടിടിച്ചിരുന്നു. എം ടി യുടെ രചന, ഹരിഹരന്റെ സംവിധാനം മമ്മൂട്ടിയും അച്ഛനും അഭിനയിച്ചിട്ടുണ്ട് ഇത്രയും കാരണങ്ങള്‍ കൊണ്ടു തന്നെ എനിക്കൊരു ഉള്‍ഭയമുണ്ടായിരുന്നു.

ചെന്നൈയില്‍ ഡബ്ബിങ് തുടങ്ങി. ആദ്യടേക്ക് ഓകെയായില്ല. രണ്ടാമതും ശരിയായില്ല. മൂന്നാമത് ശരിയായെന്ന് എനിക്കു തോന്നി. ഇപ്പോ ഓ കെ കേള്‍ക്കാം എന്നു കരുതി കാത്തിരിക്കുമ്പോ ഒരു മറുപടിയും കേള്‍ക്കുന്നില്ല. ആകാംക്ഷയോടെ നില്‍ക്കുമ്പോള്‍ ഹരിഹരന്‍ സാര്‍ വാതിലും തുറന്ന ്അകത്തേക്ക് വരുന്നു. ഷോബി ഇപ്പോ ചെയ്തത് ഓ കെയാണ്. പക്ഷെ വേറൊരു രീതി കൂടി ഒന്നു നോക്കാം. എടച്ചേന കുങ്കന്‍ ഇപ്പോള്‍ വന്നു നില്‍ക്കുന്നത് എന്തെല്ലാം സംഭവങ്ങള്‍ക്കുശേഷമാണ് തുടങ്ങി കഥയുടെ പൂര്‍വ്വഭാഗം മുതല്‍ മൊത്തത്തില്‍ ആ കഥാപാത്രത്തെ എന്നിലേക്ക് ആവേശിപ്പിച്ചു. ശരി ഇനി ഒന്നു കൂടി നോക്കാം. ''ശരി സര്‍''. ഞാന്‍ പറഞ്ഞു.

വീണ്ടും ടേക്ക്.

''ഷോബി ഇപ്പോ പറഞ്ഞത് എടുക്കണോ നീ നേരത്തെ പറഞ്ഞത് എടുക്കണോ''

ഇതു മതി സര്‍

നിങ്ങളെ സാര്‍ വിടുമെന്നും തോന്നുന്നില്ല, ഒന്നും കിട്ടുന്നില്ലെന്ന തോന്നിയാല്‍ ഒരുവിധം ശരിയാവുന്നതൊക്കെ ഓ കെ വെച്ച് വിടും.









from kerala news edited

via IFTTT