Story Dated: Sunday, February 15, 2015 01:04
അഡ്‌ലെയ്‌ഡ്: ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍ കാത്തിരുന്ന ഇന്ത്യ പാക് മത്സരത്തില്‍ ഇന്ത്യക്ക് മികച്ച സ്‌കോര്‍. നിശ്‌ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 300 എന്ന മികച്ച സ്‌കോറില്‍ എത്തിയത്. ഇന്ത്യന്‍ ഉപനായകന്‍ വീരാട് കോഹ്ലിയുടെ സെഞ്ചുറിയുടെയും, ധവാന്‍ റെയ്‌ന എന്നിവരുടെ അര്‍ദ്ധ സെഞ്ചുറിയുടെയും മികവിലാണ് ഇന്ത്യ 300 റണ്‍ നേടിയത്. കോഹ്ലി 126 പന്തില്‍ 107 റണ്‍ നേടി.
ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ ധോണി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 34 റണ്ണില്‍ നില്‍ക്കെ 15 റണ്‍ നേടിയ രോഹിത് ശര്‍മ പുറത്തായി. തുടര്‍ന്ന് ക്രീസിലെത്തിയ കോഹ്ലിയും ധവാനും ഇന്ത്യയെ തകര്‍ച്ചയില്‍ നിന്നും കരകയറ്റി. സ്‌കോര്‍ 163ല്‍ നില്‍ക്കെ 73 റണ്‍ നേടിയ ധവാനെ മിസ്‌ബാഹ് റണ്‍ ഔട്ട് ആക്കി. തുടര്‍ന്ന് 273ല്‍ നില്‍ക്കെ 107 റണ്‍സുമായി കോഹ്ലിയും പുറത്തായി. സൊഹൈലിന്റെ പന്തില്‍ ഉമ്മര്‍ അക്‌മലിന് പിടി നല്‍കിയാണ് കോഹ്ലി പുറത്തായത്.
56 പന്തില്‍ 74 റണ്‍സ് നേടിയ സുരേഷ് റെയ്‌നയും കോഹ്ലിക്ക് മികച്ച പിന്തുണ നല്‍കി. കോഹ്ലി സെഞ്ചുറി നേടി അടുത്ത ബോളില്‍ റെയ്‌ന അര്‍ഥസെഞ്ചുറിയും നേടി. സൊഹൈലിന്റെ പന്തില്‍ ഹാരിസിന്റെ കൈയില്‍ പിടി നല്‍കിയാണ് റെയ്‌ന പുറത്തായത്. ഇന്ത്യക്ക് വേണ്ടി ധോണി 18, ജഡേജ മൂന്നു, അശ്വിന്‍ ഒന്ന്, ഷാമി മൂന്ന് റണ്‍ വീതം നേടി. രഹാനെ റണ്‍ ഒന്നും നേടാതെ പുറത്തായി.
പാകിസ്‌താനു വേണ്ടി സൊഹൈല്‍ ഖാന്‍ അഞ്ചും, വഹാബ് റിയാസ് ഒരു വിക്കറ്റും നേടി.
from kerala news edited
via IFTTT